കവിത : ടി.എം. നവാസ് വളാഞ്ചേരി* *
നേരിന്റെ പാത വിട്ടകലുന്ന തൊന്നുമെ
നേർവഴിയല്ലെന്നറിഞ്ഞിടു നീ .
നേർ വഴിയെന്നത് നേർ രേഖപോലങ്ങ്
അനന്തമാം പാതയാ കൂട്ടുകാരാ .
ഉൾക്കണ്ണതങ്ങു തുറന്നു പിടിക്കുകിൽ .
കണ്ടിടാം നേർ വഴി ക്ഷണമതാലെ.
അറിവിൻ വഴിയത് നേരറിവാക്കിയാൽ .
നേർ വഴി പുൽകാനെളുപ്പമത്രെ.
ഉള്ളിൽ മിടിക്കുന്ന ഖൽബതിൽ തൊട്ടാലും .
നേർ വഴി താണ്ടിടാം സോദരരെ .
ധൃതിയെ നീ പുണരാതെ ക്ഷമയെ നീ പുൽകിയാൽ
ജീവിതം പെരുവഴിയാകുകില്ല.
സൂക്ഷ്മതയെന്നത് ദുഖമകറ്റിടും.
തണലത് നൽകിടും ജീവിതത്തിൽ .
മിന്നുന്നതെല്ലാം പൊന്നല്ലതെന്നതും.
പൊള്ളുന്നതാണെന്നറിഞ്ഞിടു നീ.
പൊള്ളുന്ന പാടത് മായ്ച്ചിടാനൊട്ടേറെ.
കാലമെടുത്തിടും കൂട്ടുകാരെ
മൂത്തവർ വാക്കതും മൂത്തൊരു നെല്ലിയും .
കയ്പത് നൽകീട്ട് മധുര മേകും.
കയ്പത് മാറ്റിടാൻ മധുരം ലഭിച്ചിടാൻ .
കാലത്തിൻ സമ്മതം വേണമത്രെ.
നേർ വഴി വിട്ടു നീ ഓടി നടക്കുകിൽ .
പെരുവഴിയാ കിടും ജീവിതത്തിൽ .