കവിത : ജോസഫ് മഞ്ഞപ്ര *

അമ്മ പാടിയ താരാട്ടാണെന്റെ
ആദ്യഗാനം..
അമൃതുപോലെന്റെ മനസ്സിൽ
നിറയും
അമൃതവര്ഷിണി രാഗം
……… (അമ്മ….
അമ്മതൻമാറിലെയമൃതുപോലെ
അതിമധുരമി ഗാനം. (2)
ഈ രാവിൻ ഏകാന്തതയിൽ
ഇന്നുമോർക്കുന്ന ദേവരാഗം
…… … (അമ്മ….
കൈപിടിച്ചന്നാ തൊടിയിടയിൽ
കാലിടറാതെ പിച്ചവക്കുമ്പോൾ (2)
കേട്ടുഞാൻ വീണ്ടുമാഗാനം എൻ
അമ്മതൻ സ്വരമാധുരിയിൽ
അന്നുമുതലിന്നു വരേയ്ക്കും (2)
(അമ്മ… )

ജോസഫ് മഞ്ഞപ്ര

By ivayana