രചന : സതിസുധാകരൻ*

വീണിതയ്യോ കിടക്കുന്നു നീയിതാ,
മഹാമേരുവിൻ മുടിയഴിച്ചിട്ടപോൽ
ഇത്രനാളും തണലേകി നിന്ന നീ
പാരിടമാകെ കുളിർമഴ പെയ്യിച്ചു
പൊന്നിലത്താലി ഇളകുന്ന പോൽ നിൻ്റെ
തളിരില ക്കൂട്ടങ്ങൾ തുള്ളിക്കളിച്ചതും;
എത്രയോപക്ഷിക്കൂട്ടങ്ങൾക്കെപ്പോഴും
അഭയം നല്കിയിട്ടൊരിടമായിരുന്നു നീ.
കുയിലിൻ്റെ നാദവും കിളികൾ തൻ മേളവും
നിൻ മരച്ചില്ലയിൽ രാഗങ്ങൾ തീർത്തതും
കാറ്റു വന്നിക്കിളി കൂട്ടുന്ന മാത്രയിൽ
വെൺചാമരം പോലെ ആടി നിന്നീലയോ?
വാടിത്തളർന്ന നിൻ പൂമേനി കണ്ടിട്ട്
മിണ്ടുവാനാകാതെ തേങ്ങിക്കരഞ്ഞു ഞാൻ
മണ്ണിൽ മുളച്ച നീ മണ്ണോടു ചേർന്നിട്ട്
എല്ലാവരോടും വിടചൊല്ലിപ്പോകയോ !

സതിസുധാകരൻ

By ivayana