കവിത : സിജി സജീവ്*
വിറയാർന്നൊരീ ചുണ്ടുകൾ
വിതുമ്പുന്നുവോ
തരളമാം മിഴികൾ
തുളുമ്പുന്നുവോ
പറയുന്നുണ്ടായിരം
പരിഭവങ്ങൾ
ഇടറിപുലമ്പുന്നു
ഇനിയെത്ര നാളെന്നു
ചേർത്തണക്കുന്നു
നെറുകയിൽ മുത്തുന്നു
പോയകാലത്തിൻ
പ്രണയം തുളുമ്പുന്നു
നീതന്ന ജീവിത തൂ വെളിച്ചം
നേർത്തു പോം വേളയടുത്തിടുന്നു
ഇനി മടങ്ങൂ പ്രിയനേ നീ
ഈ വേള ഞാനും മിഴിയണക്കട്ടെ.