കവിത : പട്ടം ശ്രീദേവിനായർ*

ഇഷ്ടമിഷ്ടമെന്നോതി,,
പലവട്ടം നിന്നെ അലട്ടിയില്ല,,
ഞാൻ……… (ഇഷ്ട )
ഇഷ്ടങ്ങളുമായി , എന്നെ
ഒരിക്കലും ഏകാന്തവീഥിയിൽ
പിന്തുടർന്നതില്ല..!
നീ………. (ഇഷ്ട )
ഇഷ്ടമാണെങ്കിലും
ഇഷ്ടത്തിന്നാഴങ്ങൾ,,
ഇന്നും നീ എന്നോട് ചൊല്ലിയില്ല….! (ഇഷ്ട )
പിരിയാൻ തുടങ്ങും നേരത്ത് നിന്നെ ഞാൻ,,,
ഇഷ്ടമാണെന്ന് പറഞ്ഞകലും…..!
“”ഇഷ്ടങ്ങൾ ജീവന്റെ നഷ്ടങ്ങൾ…..
എന്നും പഠിപ്പിക്കും കാലങ്ങളും “”
മറക്കാതിരിക്കാൻ…
എളുപ്പമാം വഴികൾ…
ഓർക്കാതിരിക്കാം
നമുക്ക്, എന്നും..,.!

By ivayana