പ്രകൃതി നീ എത്ര മനോഹരി
കനവുകൾ നെയ്യുന്ന വിവിധ
വർണ്ണങ്ങളാൽ വിടരുന്നു
നീ എന്നിൽ…..

ഓർമ്മകൾ നിറയും അന്തരാളങ്ങളിൽ
ചാരുതയാർന്ന ചിത്രങ്ങൾ
മഴവില്ലിൻ നിറങ്ങളാൽ
വരയ്ക്കുന്നു പ്രകൃതി
ഈ ഇല ചാർത്തുകളിൽ….

വീണാവാദിനി നീ മീട്ടും
സപ്തസ്വരങ്ങൾ രാഗങ്ങളായി
സപ്തവർണ്ണങ്ങളായി
പൂ വിടുന്നു എൻ ശാഖിയിൽ…

ഇലകൾ പൊഴിയുമീ
ശിശിരകാല കൽപ്പടവുകളിൽ
കാത്തിരിക്കുന്നു ഞാൻ
ഹൃദന്തങ്ങളിൽ തേൻ മഴ
പെയ്യുമ്പോലെഇതളുകൾ തളിരിടുന്ന
ഋതുക്കളിലൂടെ ഒന്ന് നടക്കുവാൻ….

സുഖദുഃഖങ്ങളുടെ നേർത്ത
രാഗങ്ങളിലൂടെ രക്തചുവപ്പാർന്ന
വർണ്ണങ്ങളിലൂടെ നിന്നെ തഴുകുന്ന
മന്ദമാരുതനായി ഞാൻ കാത്തു നിൽപ്പൂ….

ഒരു ഇലയനക്കത്തിൽ കൊഴിയുന്നു
നിൻ സ്വപ്നങ്ങൾ പോൽ
ഇലകളോരുന്നും മിഴി പൂക്കളായി
പൂക്കളമിടുന്നു പുൽത്തകിടിയാകെ

Dr. സ്വപ്ന പ്രസന്നൻ

By ivayana