കവിത : കലാകൃഷ്ണൻപൂഞ്ഞാർ*

അനന്തസമ്പൂർണ്ണതയിൽ
അറിയാത്തവേളയതിൽ
ഇടമില്ലാത്തീയിടത്തിൽ
ഭ്രമണവിഭ്രമണത്തിൽ
ഭ്രമണ കൽപ്പനകളിൽ
വീണുടക്കീ മാത്രകളിൽ
ഞാനായ ഭാവനയതിൽ
അറിയാതെ തേടുകയായ്
അനന്തസമ്പൂർണ്ണതയേ
കമനീനിന്നിൽ ,ആകവേ ,
കമനീ നീ വിട്ടു,പോകവേ !
കവനൻ ഞാനെന്നബോധം
അനന്തപൂർണ്ണ ബോധം
അറിയാത്ത വേളകളിൽ
ഇടമില്ലാത്തീയിടത്തിൽ
കവന വിഭ്രമണത്തിൽ
ഭ്രമകാൽപ്പനികതയിൽ
വീണൊരുക്കീ മാത്രകളേ
അനുഭവമാത്രകളിൽ
അനുപമ ലാവണ്യം
തൂലികത്തുമ്പി,ലൂടവേ
അനുഭവ ലാവണ്യമേ
കവിതപ്പെണ്ണുടലാളേ
മനമധു ചഷകത്തിൽ
വരയുകയാണിവിടെ
നുകരുകയാണിവിടെ!

കലാകൃഷ്ണൻപൂഞ്ഞാർ

By ivayana