അവലോകനം : ഹാരിസ് ഖാൻ *
ക്ലബ്ബ് ഹൗസ് എന്ന് കുറേ ദിവസായി കേൾക്കുന്നു . ഇനിയും അവിടെ കയറിയില്ലേൽ മുഖ്യധാരയിൽ നിന്നും ഔട്ടായിപോവും എന്ന് ഭയന്നാണ് കഷ്ടപ്പെട്ടൊരു ഇൻവിറ്റേഷൻ സംഘടിപ്പിച്ച് ഉള്ളിൽ കയറിയത്.
കാരാമയെ തലയിൽ കമഴ്ത്തിയ പോലെ ഹെയർ സ്റ്റൈലുള്ള ഒരു അമ്മച്ചിയെ മറികടന്ന് വാതിൽ പഴുതിലൂടെ ക്ലബിലേക്കൊന്ന് എത്തി നോക്കി …
നമ്മുടെ സ്ഥിരം വിഷയങ്ങൾ തന്നെ
സ്ത്രീ ശാക്തീകരണം
ഇസ്ലാമോഫോബിയ
പ്രയദർശൻ, രഞ്ജിത്ത് സിനിമകളിലെ രാഷ്ട്രീയം…
ജബ്രകളും ഇസ്ലാമും..
കൊറോണ
അങ്ങനെ …
തുടങ്ങി “സിംഗിൾ ആയി വന്ന് കപ്പിളായി പോവൂ ” എന്ന് പ്രലോഭിപ്പിക്കുന്ന ക്ലബ്ബ് വരേയുണ്ട്..
സംഗതി ആകെ മൊത്തത്തിൽ കൊള്ളാം…
എല്ലായിടത്തും ഒന്നെത്തി നോക്കി.
കൂടുതലും സ്ഥിരം മുഖങ്ങൾ തന്നെ, പ്രതീക്ഷിച്ച പോലെ മൗദൂദിസ് എല്ലായിടത്തും മുൻ ബെഞ്ചിൽ തന്നെ ഹാജരുണ്ട്…
പിന്നിലെവിടെയോ സന്ദീപ് വാര്യരേയും ഒരു നോക്ക് കണ്ടു…
കമ്മികളും കൊങികളും കുറവാ ..
അവർക്ക് വൈകിയല്ലെ നേരം വെളുക്കൂ.. പതിയെ വന്നോളും..
ന്യൂസ് ചാനലികളിലെ ചർച്ച പോലെയല്ല നമുക്കും ചർച്ചകളിലെല്ലാം നേരിട്ട് പങ്ക് ചേരാം എന്നതാണ് ഇതിൻെറ ഹൈലൈറ്റ് എന്നാണ് കേട്ടിരുന്നത്…
എന്നാൽ എല്ലായിടത്തും പച്ച കത്തിച്ച് നാലഞ്ച് മോഡറേറ്റർമാർ ഇരിപ്പുണ്ടാവും, അവർ ഇൻവൈറ്റ് ചെയ്ത നമുക്ക് പരിചിതരായ ആശയങ്ങളുള്ള ചിലരും, അവരിങ്ങനെ പരസ്പരം നാവിട്ടലക്കി കൊണ്ടിരിക്കും.എന്തേലും മണ്ടത്തരം കേട്ട് നമ്മുടെ നാവ് തരിക്കും മൈക്കിനായി കൈ പൊക്കും പക്ഷെ മൈക്ക് കിട്ടൂലാ..
പിന്നേയും സഹിച്ചിരിക്കും പിന്നെയും വിയോജിപ്പ് വരുമ്പോൾ നാവ് തരിക്കും കൈപൊക്കും, മൈക്ക് കിട്ടൂലാാ…. അപ്പോളാകെ കലിപ്പിലാവും അവിടന്ന് ഇറങ്ങും, അടുത്ത ക്ലബ്ലിലേക്ക് കയറും അവിടേയും ഇതൊക്കെ തന്നെ സ്ഥിതി…
“അഭിലാഷേ, എനിക്കൊരു മൂന്ന് മിനുട്ട് തരൂ” എന്ന് കരയാനാ നമ്മുടെയൊക്കെ വിധി.
(എൻെറ സാങ്കേതിമായ അറിവില്ലായ്മ കൊണ്ടാണിങ്ങിനെ സംഭവിക്കുന്നതെങ്കിൽ ക്ഷമിക്കുക )
“ഇസ്ലാമും ജബ്രകളും ” എന്ന ക്ലബ്ബിൽ മൈക്ക് കിട്ടാഞ്ഞിട്ട് ഒരുത്തൻ AP അബൂബക്കർ മുസ്ലിയാരുടെ കോട്ടിട്ട പ്രൊഫൈൽ പിക് ഇട്ട് വന്നപ്പോൾ മൈക്ക് കിട്ടി. മൈക്ക് കിട്ടിയ ഉടനെ അയാൾ സ്വന്തം ഫോട്ടൊയിട്ട് വന്നു പറഞ്ഞു.ഈയൊരു തരികിട ചെയ്തതോണ്ട് നിങ്ങൾ മൈക്ക് തന്നു എന്ന്…
എലൈറ്റ് ക്ലാസും, പ്രിവിലേജുമെല്ലാം എല്ലായിടത്തുമുണ്ട്…
നമുക്കൊക്കെ എന്നും എല്ലായിടത്തും ആകശവാണിക്ക് മുന്നിലിരിക്കുന്ന അവസ്ഥ തന്നെ. ചുമ്മാ ഇങ്ങോട്ട് പറയുന്നത് കേട്ടിരിക്കാം…അത്രതന്നെ
എഫ് ബി യിൽ കനപ്പെട്ട ലേഖനങ്ങൾ എഴുതിയിരുന്ന പലരും അവിടെ കിടന്ന് ബ്ബ ബ്ബ അടിക്കുന്നത് കണ്ടു .അവരുടെ കയ്യിൽ മരുന്നില്ലാഞ്ഞിട്ടല്ല,വാക് സാമർത്ഥ്യം കുറഞ്ഞത് കൊണ്ടാണ്…
നാക്കൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് അവിടത്തെയൊരു പോളിസി…
മൊത്തം അവിടെ കറങ്ങി തിരിഞ്ഞതിൽ നിന്നും അത്ഭുത പെടുത്തിയതും സങ്കടപ്പെടുത്തിയതുമായ രണ്ട് കാര്യങ്ങൾ പറയാം…
എന്നെ അത്ഭുതപ്പെടുത്തിയത് നല്ല അറിവും ഉൾക്കാഴ്ചയും നിലപാടുമുള്ള ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റും കാര്യങ്ങളെ നിരീക്ഷിച്ച് നിശ്ബ്ദരായി ഇരിപ്പുണ്ടായിരുന്നു എന്നതാണ് …
ഇവരെയൊക്കെ പുറത്ത് നിർത്തിയാണല്ലൊ മുഖ്യധാര മാധ്യമങ്ങൾ ഇത്രയും കാലം ചെക്കുട്ടിയും ,ശങ്കരൻ വക്കീലും, നീലാണ്ടനുമാണ് കേരളത്തിൻെറ ശബ്ദമെന്ന് നമ്മളെ തെറ്റിധരിപ്പിച്ചത്…
സങ്കടപ്പെടുത്തിയ കാര്യം
ഇത്ര മനോഹരമായി, ഇത്ര സ്ഫുടതയോടെ, ഫ്ലൂവൻറായി , കള്ളങ്ങളും, മണ്ടത്തരങ്ങളും ആധികാരികമായി എഴുന്നള്ളിക്കാൻ കഴിയുന്ന അനേകം ശ്രീജിത് പണിക്കർമാർ ഇനിയും പുറത്തുണ്ട് എന്നതാണ്..
അവർക്ക് പൊതുവെ മറ്റ് തൊഴിലൊന്നുമില്ല.
അവർ ക്ലബ്ബിനെ വിഴുങ്ങാതിരുന്നാൽ നമുക്ക് കൊള്ളാം…