കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45)എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്.ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്. 17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ 173 സി.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55) ജുബൈലിൽ മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 12 ദിവസമായി ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളി രാത്രി 11.30ഓടെയായിരുന്നു മരണം സംഭവിച്ചത്.അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു മരിച്ച അനില്‍ കുമാര്‍. ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 105 ആയി.