കവിത : ജനാർദ്ദനൻ കേളത്ത്*

ഒരു വാക്കവസാനം മിണ്ടുവാനാളില്ലാതെ
സ്വന്തവും തേടി കോരൻ കുമ്പിളോടലയുന്നു.
ഒരുവീർപ് ശ്വാസത്തിനാ
യേങ്ങിവിങ്ങുന്നു നാമി ന്നാമസോൺ കാട്ടിൽ,
ഓൺലൈൻ പരതും
വിരൽത്തുമ്പിൽ.
പട്ടിണിപ്രവേശങ്ങൾ
പട്ടട തീർക്കും, കാല
ഗതിയാണിന്നീ നാട്ടിൻ
സംഭ്റമങ്ങളും, നോവും.
വ്യോമ യാനങ്ങൾ വാങ്ങി
ഭൂപ്രദക്ഷിണം വെക്കും.
മന്നർക്കോ പ്രജാക്ഷേമ
ദർശനമേറെ ലുപ്തം.
ഭൂതലമാളാൻ മർത്ത്യ – നാവതില്ലെന്നും സത്യ
ശോചനമാണാരോഗ്യ
ശാസ്ത്രവും ശീലായ്മയും.
ഭൂമിയോ ഗോളാകാര
വൃത്തത്തിൽ ചുറ്റും
കാല-ചക്രത്തിനേത്
ദിക്കും, ദിശയും,ദൃഢതയും.
എങ്കിലും തീരില്ലെൻ്റെ,
കർമ്മങ്ങൾ യഥാവിധി
പാലിക്കാതതിജീവന-
ത്തിൻ്റെ, സംഗ്രാമങ്ങൾ.
ആശ്വാസ്യമൊന്നേ നമുക്കാ-ഗമനങ്ങൾ സ്വയം
നേരിടാൻ ഒരു മനം,
ഒരു വിശ്വാസം മാത്രം!

www.ivayana.com

By ivayana