കിടപ്പ് മുറിയില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകം ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഉത്ര മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.കൊല ചെയ്യുന്നതിനായി സുരജ് പണം നല്‍കി പാമ്പിനെ വാങ്ങിയെന്നാണ് സമ്മതിച്ചിരിക്കുന്നത്. സൂരജിനൊപ്പം സുഹൃത്തും ബന്ധുവുമായ പാമ്പ് പിടിത്തക്കാരന്റേയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.കല്ലുവാതിക്കല്‍ സ്വദേശിയായ സുരേഷില്‍ നിന്നും 10000 രൂപ കൊടുത്ത് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയെന്നും അത് ഉപയോഗിച്ചാണ് ഉത്രയെ കടിപ്പിച്ചതെന്നും സൂരജ് അന്വേഷണം സംഘത്തോട് സമ്മതിച്ചിരിക്കുകയാണ്. മറ്റ് രണ്ട് സുഹൃത്തുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.
മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. അന്വേഷണത്തില്‍ സൂരജിന് ചില പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്നും അവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. മുറിയുടെ തുറന്നിട്ട വാതിലിലൂടെ കയറിയ മൂര്‍ഖന്‍ ഉത്രയെ കടിച്ചിട്ടുണ്ടാവാമെന്നാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ജനല്‍ തുറന്നിടാറില്ലെന്ന് നേരത്തെ ഉത്രയുടെ അമ്മ വ്യക്തമാക്കിയിരുന്നു. മരണം സംഭവിച്ചതിന്റേ തലേ ദിവസം വലിയൊരു ബാഗുമായാണ് സൂരജ് വീട്ടിലെത്തിയതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.