വാർത്ത : മനോഹരൻ കെ പി *

FOR SALE ..ഇത് സ്ഥലമോ, വീടോ, വാഹനമോ. വിൽക്കാനുള്ള പരസ്യമല്ല മക്കളുടെ ചികിത്സയ്ക്കു വേണ്ടി ഗത്യന്തരമില്ലാതെ തന്റെ ശരീരാവയവങ്ങൾ വൃക്ക, കരൾ കണ്ണ് എന്തിനേറെ ഹൃദയവുമുൾപ്പെടെ വിൽക്കുവാൻ തയ്യാറായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് എറ ണാകുളം വരാപ്പുഴ സ്വദേശിയായ ശാന്തി എന്ന വീട്ടമ്മ.

ഇപ്പോൾ എറണാകുളം മുളവുകാട് കണ്ടെയ്നർ റോഡരികിലെ ടെന്റിനുള്ളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ 12വയ സുള്ള പെൺകുട്ടിയും രോഗികളായ നാലു ആൺമക്കളോടൊപ്പം കഴിയുന്നു.

വര്ഷങ്ങൾക്കു മുമ്പേ ശാന്തിയെ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് പിന്നീട് മക്കൾക്കാ യി ജീവിതം മാറ്റിവെച്ച ഇവർ ഇപ്പോൾ വിധിയു ടെ ക്രൂര പരീക്ഷണങ്ങളിൽ തളരുകയാണ്..
ഐടി ഐ ഫിറ്റർ ട്രെഡ് പാസായ 26വയസുള്ള മൂത്തമകൻ രാജേഷ് കുമാറിന് 2019ൽ ആണ് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റത് . രണ്ടു മേജർ സർജറി കഴിഞ്ഞു. ഇനിയും സർ ജറി വേണമെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതാണ്.

+2കഴിഞ്ഞ ഇവരുടെ രണ്ടാമത്തെ മകനായ 24 വയസുള്ള രഞ്ജിത്തിനും വയറിൽ സർജറി കഴിഞ്ഞിട്ടുള്ളതിനാൽ ജോലികൾ ചെയ്യുവാൻ പറ്റുന്ന സാഹചര്യമല്ല തിയേറ്ററിൽ ജോലിയു ണ്ടായിരുന്ന ശാന്തിയുടെ മുന്നാമത്തെ മകൻ സജിത്തിന്റെ വരുമാനം കൊണ്ടായിരുന്നു ഇവർ ലോക്ക്ഡൗണിനു മുമ്പുവരെ കഷ്ടപെട്ടു ജീവിച്ചത്. എന്നാൽ ലോക്ഡൗണിനു ശേഷം തിയേറ്ററുകൾ അടച്ചതോടെ സജിത്തിന്റെ ആ വരുമാനവും നിലച്ചു.

ഇളയമകൾ ജസീക്ക ഏഴാം ക്ലാസിലും സഹോ ദരൻ സജീവ് +2വിനു മാണ് പഠിക്കുന്നത്. ജസീ ക്കയ്ക്ക് 2013ൽ ആക്സിഡന്റിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി അടക്കമുള്ള ചികിത്സയ്ക്ക് ശേഷമാണ് ഈ കുട്ടി ഒരു വിധം സുഖം പ്രാപിച്ചത് . എന്നാൽ അന്നത്തെ ആക്സിഡന്റിൽ കണ്ണിനു ഗുരുതര ക്ഷതം സംഭവിച്ചിട്ടുണ്ടായിരുന്നു. മേജർ സർ ജറി കൊണ്ടുമാത്രമേ കുട്ടിയുടെ കാഴ്ച്ചശക്തി പൂർണ്ണമായും തിരിച്ചുകിട്ടൂ എന്നാണ് ഡോക് ടർമാർ പറയുന്നത്.

ഇത്രയും ശാന്തി എന്ന 46കാരി വിധവയുടെ യഥാർത്ഥ ജീവിതകഥയാണ്. വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് വരാപ്പുഴയിലെ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതും മുളവുകാട് കണ്ടെയ്നർ റോഡരിൽ ടെന്റിനു ള്ളിൽ ഇവർക്ക് താമസം മാറേണ്ടി വന്നതും . ഇവരുടെ ദുരിത കഥ മാധ്യമങ്ങളിൽ വാർത്ത യായപ്പോൾ അധികാരികൾ സഹായം വാഗ്ദാനം നൽകിയെങ്കിലും ഇതുവരെയും ഒന്നും തന്നെ നിറവേറ്റപെട്ടില്ല.

അന്നത്തെ ആരോഗ്യ മന്ത്രി ശ്രീമതി. ഷൈലജ ടീച്ചർ ഇവരുടെ മകളുടെ മാത്രമല്ല രോഗികളായ ഇവരുടെ മറ്റു മക്കളുടെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും ഉറപ്പുനൽകിയതായി ഇവർ പറയുന്നു. എന്നാൽ ഇത്രയും കാലമായിട്ടും എല്ലാ ഉറപ്പുകളും വെറും പാഴ്വാക്ക് എന്ന് കുറ്റപെടുത്തുകയാണ് ഈ നിർഭാഗ്യവതിയായ വീട്ടമ്മ.

സർക്കാർ ഈ പാവപ്പെട്ട അമ്മയുടെ മക്കൾ ക്കു വേണ്ടിയുള്ള ആത്മരോദനം കേൾക്കാതെ പോയാൽ തന്റെ ഓരോ അവയവങ്ങളും വിൽപ്പന ചെയ്തിട്ടെങ്കിലും മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് സ്നേഹനിധിയായ ഈ വീട്ടമ്മ. ഒപ്പം സ്വന്തമായി ഒരു വീടും അവയവങ്ങൾ വിറ്റു കിട്ടുന്ന കാശ് കൊണ്ട്…

തീർത്തും വിധിയുടെ ദാക്ഷീണ്ണ്യമില്ലാത്ത ക്രൂരതയ്ക്ക് മുമ്പിൽ പകച്ചു നിൽ ക്കുമ്പോഴും റോഡിലൂടെ കടന്നുപോകുന്ന നല്ലവരായ മനുഷ്യരുടെ സഹായ ഹസ്തങ്ങൾ കൊണ്ടാണ് , കാട്ടുജന്തു ക്കൾ പോലും അന്തിയുറങ്ങാൻ മടിക്കുന്ന ഈ ടെന്റിനുള്ളിൽ കഴിയുന്ന ആറംഗ മനുഷ്യജീ വിതങ്ങൾ വിശപ്പടക്കുന്നത്.

റോഡുകളും പാലങ്ങളും പൊളിച്ചും പുതുക്കിപ്പണിതും നാടിന് വികസനം ഉണ്ടാക്കുന്നതിനോടൊപ്പം ഇത്തരം ദുരിതാവസ്ഥകൾ കണ്ണും കാതും തുറന്നു വെച്ചു കാണണമെന്നും പരിഹാരം കാണണമെന്നും അപേക്ഷിക്കുന്നു

മനോഹർ ഇരിങ്ങൽ (കണ്ണൂർ )
കഞ്ചിക്കോട് 7293928725

By ivayana