കവിത : മംഗളൻ കുണ്ടറ*

മുതല:
മുതല ഞാനൊരു ക്രൂരയെന്നും
മറ്റും
മുമുറുക്കുന്ന നാട്ടുകാരറിയണം
കുഞ്ഞു മുതലയെ പെറ്റൊരു
പെണ്ണുഞാൻ
കുഞ്ഞിനെ പൊന്നുപോലെ
വളർത്തി ഞാൻ
കുഞ്ഞിനന്നം തേടി ഞാൻ പ്പോയ
നേരമെൻ
കുഞ്ഞിനെക്കൊത്തി വിഴുങ്ങിയീ
വൻപക്ഷി.
“കാത്തിരുന്നു ഞാൻ നീവരും-
നാളിനായ്
കാല യവനികയ്ക്കുള്ളിലാക്കാൻ
നിന്നെ.
വീണ്ടുമൊരു കുഞ്ഞു മുതലയെ
പെറ്റു ഞാൻ
വീണ്ടുമെത്തി നീ വായിലാ-
ക്കീടുവാൻ
വീണ്ടുമെന്റെയീ കുഞ്ഞിനെ
റാഞ്ചാതെ
വീഴുകെന്നുടെ വായിൽ നീ
ഈക്ഷണം”.
“ഈ പുഴയിലെ മീനുകളെത്ര നീ
ഈവായിലാക്കി കടന്നുകളഞ്ഞുനീ
ഈ ദിനവും പറന്നു നീ പുഴമീതേ
ഈ കുഞ്ഞുമീൻകളെ വായിലാ-
ക്കീടുവാൻ
ഇന്നു നിന്നെ ഞാൻ വായിലാക്കും
തീർച്ച
ഇന്നെനിക്കു മൃഷ്ടാന്നം നിൻ
മാംസവും”.
പക്ഷി:
“കുഞ്ഞു പക്ഷികൾ രണ്ടുണ്ടെൻ
മക്കളായ്
കൂട്ടിൽ തള്ളപ്പക്ഷിതൻ പള്ള-
ക്കീഴിലായ്
എന്നെ നീ തിന്നാൽ പട്ടിണി-
യായിടും..
എന്റെ പത്നിയും കുഞ്ഞുങ്ങളും
നിത്യം”.
അയ്യോ.. കൊല്ലല്ലേ, എന്നെ
വിട്ടീടുക!
അയ്യോ.. വിധവയാക്കൊല്ലെയെൻ
പത്നിയെ!
അയ്യോ.. പട്ടിണിയാകുമെൻ
പൈതങ്ങൾ
അയ്യോ.. മാപ്പാക്കണേ പൊന്നു
മുതലയേ!!

By ivayana