കവിത : രജീഷ്കൈവേലി*

മനസ്സിലെ മാലിന്യം
വലിച്ചെറിഞ്ഞു നാം
ഭൂമിയെ നോവിച്ചു.
ആകാശവും
കാടും പുഴയും
കടൽപരപ്പും
കവർന്നു കാശാക്കി.
ശ്വാസം നിലച്ചുച്ചെ
പ്രകൃതി കേണു
കാണാതിരുന്നുനാം
നോവും വിലാപവും.
ഒടുവിൽ ക്ഷമയുടെ
കിണറാഴങ്ങളിൽ നിന്നവൻ
അതിജീവനത്തിന്റെ
ആയുധമണിഞ്ഞു…
മഹാമാരിയായ്‌
പെയ്ത മഴയിൽ
ഒരുവേള
വിറങ്ങലിച്ചിരുന്നുനാം.
ദുരഹങ്കാരതൊര
വെടിഞ്ഞു നാം
അതിജീവനത്തിന്റെ
കുടനിവർത്തി
നനയാതെചേർത്തണച്ചു
സഹജീവനും
ഭൂമിയുമാകാശവും
പൂമ്പാറ്റയും
പുല്ലാങ്കുഴൽ നോവും.

By ivayana