യുറോ കപ്പ് 2020ന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് ഇറ്റലിയും തർക്കിയും തമ്മിൽ ഏറ്റമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പികളിലായി 24 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ആദ്യത്തെ രണ്ട് സ്ഥാനക്കാർ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. കൂടാതെ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്നാം സ്ഥാനത്തെത്തുന്ന നാല് ടീമുകളും പ്രീ-ക്വാർട്ടിറിൽ ഇടം നേടും.
യുറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 60-ാം വാർഷികം പ്രമാണിച്ച് ഭൂഖണ്ഡത്തിലെ 11 നഗരങ്ങളിലായിട്ടാണ് ഗ്രൂപ്പ്, പ്രീ-ക്വാർട്ടർ, ക്വാർട്ടർ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നത്. സെമി-ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജൂലൈ 11നാണ് യൂറോ കപ്പ് 2020ന്റെ ഫൈനൽ നിശ്ചിയിച്ചിരിക്കുന്നത്.യുറോ 2020 കഴിഞ്ഞ വർഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ടൂർണമെന്റിന്റെ യൂറോ 2020ത് എന്ന പേര് നിലനിർത്തികൊണ്ട് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.