ഷൈല കുമാരി*
ചില ഇഷ്ടങ്ങൾ
അങ്ങിനെയാണ്
നമ്മൾ പോലുമറിയാതെ
നമ്മുടെ പിന്നാലെ
ഇങ്ങനെ നടക്കും.
വാക്കുകളുടെ ഇന്ദ്രജാലമോ
മോഹിപ്പിക്കുന്ന സൌന്ദര്യമോ
ഒന്നുമുണ്ടാവില്ല.
പക്ഷേ. ഹൃദയത്തിൽ
സ്നേഹത്തിന്റെ
ഒരു പൂക്കൂട നിറച്ചു വച്ച്
കാത്തിരിക്കും.
ഒരു വാക്കിൽ, ഒരു നോക്കിൽ
എന്തിന് മൌനത്തിനു പോലും
ഒരു സൌന്ദര്യമുണ്ടാവും.
ഹൃദയത്തിലേക്കിറ്റു വീഴുന്ന
മഞ്ഞു തുള്ളിയുടെ
നനുത്ത സൌന്ദര്യം.