ഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി, കോട്ടയം സ്വദേശി ഷിൻസി എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. എത്തിഹാദ് വിമാനത്തിൽ നജ്റാനിൽ നിന്ന് അബുദാബി വഴിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവർ മരിച്ചത്. മരിച്ച രണ്ട് പേരും നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.