ചത്തുപോകുന്ന –
തിൻമുമ്പു പാമ്പ്
ഒട്ടു ചിന്തിച്ചു
പോയെന്നു കേട്ടു:

“കൊത്തിവീഴ്ത്തേ
ണ്ടതായിരുന്നില്ലേ
പാലു നൽകും
കരത്തെ ഞാൻ കഷ്ടം!

ഒറ്റ ദംശനത്താ-
ലെന്റെ വംശം
കൊത്തിവയ്ക്ക –
പ്പെടില്ലേ ചരിത്രം!

ബദ്ധവൈരമോ –
ടൊപ്പമേ ബുദ്ധി
പത്തിനീർത്തുന്ന –
തെന്നിന്നറിഞ്ഞു!

ശപ്ത മർത്യതേ
നിൻ തലയ്ക്കുള്ളിൽ
ചീറ്റി നിൽക്കുമാ
ദുഷ്ട സ്വരൂപം
ആരു തല്ലി –
ത്തകർത്തിടാനെത്തും
അന്നുയിർക്കൊ –
ണ്ടിടാനായ് കൊതിപ്പൂ “….

ഹരികുങ്കുമത്ത്.

By ivayana