ഷൈല കുമാരി*

ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ.

വിടചൊല്ലും നേരത്ത്
ഒരു കൊച്ചു മൌനമായ്
ചാരത്ത് നിൽക്കുന്നു മലയാളം.
ഹൃദയത്തിൻ താളം മലയാളം
പ്രണയം തുളുമ്പുന്ന മലയാളം.
ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്
വിടരുന്ന ചാരുത മലയാളം
ഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്
നിറയുന്ന ഭാഷ പൊൻ മലയാളം
കവി ചൊല്ലും ഭാഷ മലയാളം
കഥ ചൊല്ലും ഭാഷ മലയാളം
ഗുരു ചൊല്ലും വാക്ക് മലയാളം
മമ മാതൃഭാഷ മലയാളം.
പിരിയുന്ന നേരം ആശംസനേരുന്ന
സഖിചൊലും വാക്ക് മലയാളം
എരിയുന്ന നെഞ്ചിലെ കദനം മറച്ചിട്ട്
മറുപടി പറയുന്നു മലയാളം.
ഓർമ്മകൾ നവ്യസുഗന്ധമായ് നിറയവേ
മലയാളഭാഷയെ മനസ്സിന്റെ കോവിലിൽ
പ്രതിഷ്ഠിക്കണം നമ്മളെല്ലാവരും.

By ivayana