കാലടിയിലെ വീട്ടിലാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ് നിഗമനം. നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. ഇത് നിയമവിരുദ്ധമായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ചേര്‍ത്തല സ്വദേശിയാണ്.ശനിയാഴ്ച രാത്രി 9.20നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനന്‍ വൈദ്യര്‍ കുറച്ചുനാളായി കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.