സുബി വാസു*

തുടരുകയാണീ യാത്രയനസ്യൂതം
താണ്ടുവാനുണ്ട് കാതങ്ങളിനിയും
തുടരുമീ യാത്രയിൽ സഹയാത്രികരായ്
വഴിയമ്പലങ്ങളിൽ കണ്ടുമുട്ടി
പിരിഞ്ഞിടുന്നു.
ഞാനെന്റെ വഴിയിലെ കാഴ്ചകൾ
കണ്ണിൽ നിറച്ചു മുന്നോട്ടു നടന്നു
ഭാണ്ഡങ്ങൾ നിറക്കുവാൻ
ഉദരാഗ്നി ശമിപ്പിക്കാൻ ഓടുന്ന
ജീവിതങ്ങൾ
മഴയെ വെയിലാക്കി മണ്ണിനെ പൊന്നാക്കുന്നു
വെയിലിനെ കുടയാക്കി ജീവിതം തുന്നുന്നു ചിലർ
നീളുമീ യാത്രയിൽ ജന്മങ്ങളനവധി
നിരവധി വേഷങ്ങൾ കെട്ടി കോലങ്ങൾ തുള്ളുന്നു.
ജീവിത ശാലയിൽ നാട്യങ്ങളനവധി
അരങ്ങിൽ ചിലർ കെട്ടിയാടുമ്പോൾ
അണിയറയിൽ അറിയാതെ ചായമിടുന്നോർ.
വേഷങ്ങളിൽ നാട്യങ്ങളില്ലാതെ ചിലർ
നാട്യങ്ങൾ മാത്രമായി ചിലർ
അരങ്ങോഴിയുവാൻ കാത്തിരിക്കാതെ
വേഷങ്ങളിങ്ങനെ നിഴൽകൂത്താടുന്നു.
കാഴ്ചകൾ കണ്ടു ഭാരങ്ങൾ പേറി
ഞാനുമെൻ ചമയങ്ങളണിഞ്ഞു
തകർത്താടിടുന്നു
യാത്ര തുടരുന്നു വീണ്ടും

By ivayana