ബിജു കാരമൂട്*
ജീവിതവണ്ടിയുരുണ്ടു
വരുമ്പോൾ
വട്ടം ചാടി
മരിക്കാൻ നോക്കൂ …
ചാടുകയെന്നാൽ
പുത്തൻ കയറിൽ
കെട്ടിയ വട്ടം
പാഴാവില്ലേ
പാഴായെന്നാൽ
കിണറാഴത്തിൽ
ചാടിയ മോഹം
ചത്തു മലയ്ക്കും
രുചിനോക്കാതെ
യിറക്കാനായി
ക്കൊണ്ടുനടന്നൊരു
വിഷമെന്താവും
കടലിൽ ചാടിയ
കാമനയെല്ലാം
വലയിൽ പെട്ടു
തിരിച്ചുനടക്കും
തീവണ്ടിയ്ക്കാ
ണീത്തലയെങ്കിൽ
നേരം വൈകി
മടുത്തു മടങ്ങും….
വെറുതെയെന്തിനു
പാഴാക്കുന്നു
ഒന്നല്ലെങ്കിൽ
മറ്റൊന്നിനെയും
ജീവിതവണ്ടി
യുരുണ്ടുവരുമ്പോൾ
കൈ കാണിക്കൂ…
കയറിപ്പോകൂ…..