സിജി സജീവ് 🐦
പുൽച്ചെടിത്തലപ്പതാ പുഞ്ചിരി
പൊഴിക്കുന്നു
പൂഴിയിൽ പറ്റിച്ചേർന്നു പുളകം
കൊണ്ടീടുന്നു
ഇളംകാറ്റെതിരേറ്റു താളത്തിൽ
ചാഞ്ചാടുന്നു
ഇളം വെയിലിലിതാ തലയുയർ
ത്തീടുന്നു
പച്ചനിറമാർന്നൊരു പുടവ
ചമയ്ക്കുന്നു
ഭൂമി മാതാവിന്നത് ഭംഗിയായി
അണിയുന്നു
ചെറു ജീവജാലങ്ങൾക്കാവാസ
യോഗ്യമായി
ചെറു പുൽച്ചെടിയിതാ ചെറുവീ
ടൊരുക്കുന്നു
സസ്യഭുക്കുകളാകും പക്ഷി
മൃഗാധികൾക്കും
ഭക്ഷണമായിമാറുന്നു പാവമാം
ഇവരെന്നും
മണ്ണിൻ ഫലങ്ങളെ മണ്ണിലായ്
സംരക്ഷിച്ച്
വിളകൾ സമൃദ്ധമായൊരുക്കുന്നതും
ഇവർ
പുല്ലുകളില്ലെന്നായാൽ മണ്ണിടം
വിണ്ടു കീറും
ജല നീരുകൾ വറ്റി പാർത്തലം
വെണ്ണീറാകും
വന്മരക്കൂട്ടങ്ങൾക്ക് താഴത്തായ്
പറ്റിച്ചേർന്ന്
അഹമൊട്ടുമില്ലാതെ നിൽക്കുന്നു പുൽനാമ്പുകൾ
വന്മരച്ചില്ലകളെ കൊടുങ്കാറ്റെ
ടുത്താലും
കുഞ്ഞനാം പുല്ലിനൊരുആപത്തും
ഭവിക്കില്ല
പാദത്തിൻ ചവിട്ടടി ഞെരിഞ്ഞു
കിടന്നാലും
തന്റെ കർമ്മങ്ങൾക്കായി മാത്രമീ പുൽനാമ്പുകൾ
മാനവർക്കിടയിലായി പുല്ലിനു
സമരായി
ജീവിത ഭാണ്ഡം പേറും മനുഷ്യ
രനവധി
പുല്ല് പുല്ലാണെന്നോതി പുല്ലിനെ
പഴിക്കുവോർ
കേൾക്കണം പുല്ലിൻ നന്മ
കാക്കണം പുല്ലിൻ ജന്മം 🌿