ജോളി ഷാജി… ✍️

മക്കളെ നിങ്ങൾ ആദ്യം വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുക..
മാതാപിതാക്കൾ അവർക്കു ആകും വിധം പഠിക്കാൻ നിങ്ങൾക്ക് അവസരം ഒരുക്കിത്തരുമ്പോൾ നിങ്ങൾ അത് വേണ്ടവിധം ഉപയോഹിക്കുക…

നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ ഉന്നത പഠനത്തിന് അയക്കാൻ കഴിവില്ല എങ്കിൽ നിങ്ങൾ നിങ്ങളുടെ ഇഷ്ടപെടുന്ന അധ്യാപകരെ വിവരം അറിയിക്കുക..
അല്ലെങ്കിൽ നിങ്ങളുടെ വാർഡ് മെമ്പറെയെങ്കിലും അറിയിക്കുക…
ഇന്ന്‌ ഒരുപാട് സ്ഥാപനങ്ങൾ, നല്ല മനസ്സ് ഉള്ള വ്യക്തികൾ, ഓരോ കൂട്ടായ്മകൾ, തുടങ്ങിയവരൊക്കെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്…

ബാങ്കുകൾ നിങ്ങൾക്ക് ലോൺ നൽകും പഠിക്കാൻ…
പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഗവണ്മെന്റ് ഒരുപാടു കോഴ്‌സുകൾ ഏർപ്പെടുത്തിയിട്ടുണ്ട് അത് കണ്ടുപിടിക്കുക…
പഠിച്ചു നല്ലൊരു ജോലി നേടുകയാണ് ആദ്യം നിങ്ങൾ ചെയ്യേണ്ടത്…
ഗവണ്മെന്റ് ജോലി മാത്രമേ ജോലി എന്ന് ഒരിക്കലും കരുതരുത്…
വിവാഹാലോചനകൾ തുടങ്ങുമ്പോൾ ആദ്യം പറയുക ജോലി കളയില്ല എന്നും ജോലിക്ക് വിടണം എന്നും…

തന്റെ വരുമാനം എത്ര വലുതോ ചെറുതോ ആയിക്കോട്ടെ അതിൽ ഒരു പങ്ക് പോറ്റിവളർത്തിയ മാതാപിതാക്കൾക്ക് നൽകും എന്നും പറയണം…
പറഞ്ഞാൽ പോരാ ഇതൊക്കെ ആദ്യംമുതലേ ചെയ്ത് ഭർത്താവിനെ കാണിക്കണം…
സ്ത്രീധനമെന്ന വിലപേശൽ ആയി വരുന്നവനെ ഒരിക്കലും നിങ്ങൾ ജീവിതത്തിലേക്ക് അടുപ്പിക്കരുത്…

നിങ്ങളുടെ മാതാപിതാക്കൾ സ്ത്രീധനം ആയി പണം നൽകാം എന്ന് പറഞ്ഞാൽ ഒരിക്കലും നിങ്ങൾ അനുവദിക്കരുത്..
ആ പണത്തിനു തുല്യ വസ്തു നിങ്ങളുടെ പേരിൽ എഴുതി വെക്കാൻ മാതാപിതാക്കളോട് പറയുക..
ഭർത്താവിനെയും മാതാപിതാക്കളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകകയും വേണം…

പക്ഷെ അതൊക്കെ സ്നേഹത്തോടെ നിങ്ങളോട് പെരുമാറുന്നവരോട് ആയിരിക്കണം..
അല്ലാതെ അവർ അനിഷ്ടങ്ങൾ നിങ്ങളിൽ അടിച്ചേല്പിക്കാൻ നോക്കിയാൽ ഒരിക്കലും അനുവദിക്കരുത്…
എല്ലാ ദിവസവും നിങ്ങൾ മാതാപിതാക്കളേ വിളിക്കുകയും നിങ്ങളുടെ വിശേഷങ്ങൾ എന്തും അവരുമായും പങ്കുവെക്കുകയും ചെയ്യുക…

നിങ്ങൾക്ക് സന്തോഷം മാത്രമല്ല സങ്കടങ്ങളും പങ്കുവയ്ക്കാൻ ഉള്ളത് നിങ്ങളുടെ മാതാപിതാക്കൾ ആണ്…
എല്ലാം സഹിച്ചു നിൽക്കേണ്ടവർ അല്ല പെൺകുട്ടികൾ…
സഹിക്കാൻ പറ്റാതായാൽ വീട്ടിൽ അറിയിക്കുക…
അല്ലെങ്കിൽ നിയമവശത്തുകൂടെ കാര്യങ്ങൾ നടപ്പിലാക്കുക…

ചിലപ്പോൾ ചെറിയ കൗൺസിലിംഗ് നടത്തിയാൽ കുറേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റാറുണ്ട്…
പിന്നെ നിങ്ങൾക്ക് ചോദിക്കാൻ ആരുമില്ല നിങ്ങളും പ്രതികരിക്കില്ല എന്നൊക്കെ കാണുമ്പോൾ ചുരുക്കം ചില പുരുഷന്മാർ തനിസ്വഭാവം കാണിക്കും..
അതിന് നിങ്ങൾ ആയി ഇടയുണ്ടാക്കാതിരിക്കുക…
പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക തന്നെ വേണം..

ഭർത്താവ് ഉപേക്ഷിച്ചു വീട്ടിൽ വന്ന് നിൽക്കുന്നവൾ മോശം എന്ന് സമൂഹം കരുതും അതുകൊണ്ട് സഹിക്കാം എന്ന് നിങ്ങൾ കരുതരുത്….
ജീവിതം നിങ്ങളുടെ ആണ്…
നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വന്നാൽ ഈ സമൂഹം ഒന്നും ഉണ്ടാവില്ല…
സ്വന്തം കാലിൽ നിൽക്കാൻ ഒരു വരുമാനം ഉള്ള പെണ്ണിന് ആരുടെയും മുന്നിൽ തലകുമ്പിടേണ്ട ആവശ്യം ഇല്ല..

നിങ്ങളേ മനസ്സിലാക്കാൻ ഒരാൾ എങ്കിലും ഉണ്ടാവും…
നിങ്ങൾ കരുത്തുള്ളവരാകുക…
എത്ര വലിയ പ്രശ്നങ്ങൾ വന്നാലും തളരാതിരിക്കുക…
നമ്മുടെ നാട്ടിൽ ഇനിയും,ഉത്ര, റംസി,
പ്രിയങ്ക, വിസ്മയ മാർ ഉണ്ടാവാതിരിക്കട്ടെ…. 🙏

By ivayana