രചന :- ശ്രീരേഖ എസ്. *

ചങ്ങലയിട്ട് താഴിട്ടുപൂട്ടിയ
ചില ഓർമ്മകൾ
വ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടും
മദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നു
ഗതികെട്ട കാലം….
താളം തെറ്റുന്ന കെടുജന്മങ്ങളെ
വിധിയുടെ പേരിൽ നാടു കടത്തുമ്പോൾ…
തടയുവാനെത്തില്ല
സാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.
വകതിരിവില്ലാത്ത
വികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെ
തേരിൽ കയറിപ്പോകുമ്പോൾ
യാഥാർഥ്യത്തിന്റെ
കയ്പുനീർ കുടിച്ചൊടുങ്ങുന്ന
നരജന്മങ്ങൾക്കു നൊട്ടിനുണയാൻ
മറ്റെന്തുണ്ട് ഓർമ്മകളുടെ
പൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?

ശ്രീരേഖ എസ്

By ivayana