രചന :- ടി.എം. നവാസ് വളാഞ്ചേരി *

ഉത്ര , പ്രിയങ്ക . വിസ്മയ പട്ടിക നീളുകയാണ്. മഹാമാരി വന്നിട്ടും ഒന്നും പഠിക്കാത്ത മനുഷ്യ പിശാചുക്കൾ സ്ത്രീധനത്തിന്റെ പേരിൽകൊന്നുതള്ളിയ പ്രിയ സോദരിമാർ …

(കവിത)
വീണ്ടുമീ ഭൂവിതിൽ ഞെട്ടറ്റു വീഴുന്നു
ക്രൂരരാൽ ഗതികെട്ട് കയറിൽ കുരുങ്ങുന്നു
നിയമങ്ങളഖിലവും കാറ്റിൽ പറത്തുന്നു.
പച്ചയായ് സ്ത്രീധനം ചോദിച്ചു വാങ്ങുന്നു.
ആർത്തി പൂണ്ടക്രമി ക്കൂട്ടമെടുക്കുന്നു.
കരളിന്റെ കഷ്ണമായ് പോറ്റിയ കരളിനെ
ഖൽബത് കല്ലായി മാറിയ ചെറ്റകൾ.
ആർത്തിയാൽ രക്തം കുടിക്കും പിശാചുക്കൾ .
ഇനിയെന്നൊടുങ്ങുമീ
തോരാനിലവിളി.
കണ്ടിട്ടും കൊണ്ടിട്ടും അറിയാത്ത കശ്മലർ.
സ്നേഹവും പ്രണയവും പണമായ് കണ്ടവർ.
പണമത് നേടിടാൻ പണിയേതും ചെയ്യുന്നോർ .
സ്ത്രീയാണ് ധനമെന്ന
റിയാത്ത കൂട്ടരെ .
ക്രൂരരാം നീചരെ ആട്ടിയകറ്റുക.
സ്വത്തല്ല സ്വത്വമാ വേണ്ടെന്നറിയുക.
കണ്ടതും കേട്ടതും കണ്ണീർ പൊഴിച്ചതും
പാഠമായുൾക്കൊണ്ട് നേരിനെയറിയുക..

By ivayana