ശൈലജ സിദ്ധാർഥൻ*

വൻമരമാകിലൊ പന്തലൊരുങ്ങും.
വേരുകളാഴത്തിലുയിരുറപ്പിക്കും.
നീരിനെ സംഭരിച്ചീടും ധരണിയും.
കായ്കനികളതിലഭ്യം സുലഭമായ്.
കൂടിൻകൂട്ടവുമനവധിയുണ്ടതിൽ.
മടിയിലൊതുക്കുമടക്കയെപോൽ
ഒരുനേരമാമിച്ഛക്കെതിരുംതേടി
കൈപ്പിടിക്കൊതുക്കേണമേതും.
അത്തീരുമാനത്തിന്നന്ത്യത്തിൽ
വാസം ചെറുചട്ടിയിലേക്കങ്ങുമാറ്റി.
കമ്പ്,വേരിത്യാദി വെട്ടിയൊതുക്കി
ഉറപ്പോടിരിപ്പാൻ കല്ലുമതേകി
കമ്പിയാൽ ചാലകപഥ്യം വരുത്തി.
സ്വാതന്ത്ര്യമേയതു കുപ്പയിലാഴ്ത്തി
അകപ്പുറഭേദമില്ലാതിരിപ്പിടമാക്കി.
മാറിയവർ ഗദ്ഗദവിഴുങ്ങികളായി
അന്യമനത്തിൻ ചിന്തിതചിന്തയെ
മാനിച്ചിടായിനങ്ങൾക്കു വേണ്ടി.

By ivayana