ഇസ്ലാമിക വിശ്വാസികളിലും, മറ്റ് സഹോദരങ്ങളിലും ആത്മീയാനന്ദത്തിൻ്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതമാസം വന്നെത്തി. ക്ഷമയുടെ മാസമാണ് റമദാന്‍. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്,അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ് എന്ന അല്ലാഹുവിൻ്റെ വാക്യം നോമ്പിൻ്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
ഇസ്ലാംമത വിശ്വാസികൾക്ക് ആത്മീയ അനുഭൂതി സമ്മാനിക്കുന്ന വിശുദ്ധ റംസാൻ വിരുന്നെത്തിയിരിക്കുകയാണ്. ആത്മസമർപ്പണത്തിന്‍റെ സന്ദേശം വിളിച്ചോതുന്ന പ്രാർത്ഥനാ നിർഭരമായ മുപ്പത് ദിനരാത്രങ്ങൾക്ക് ശുഭ സമാപ്തി വിശ്വാസിയുടെ വഴികാട്ടിയും, മാർഗ്ഗദർശിയുമായ വിശുദ്ധ ഖുറാൻ പിറന്നതിന്‍റെ ഓർമ്മപുതുക്കൽ കൂടിയാണ് റംസാൻ. ഖുറാന്‍റെ വെളിച്ചത്തിൽ പോയകാലത്തെ വിലയിരുത്താനും, ഭാവി ജീവിതത്തെ പുനഃക്രമീകരിക്കാനും വ്രതമാസത്തിന്‍റെ രാപ്പകലുകൾ വിശ്വാസികൾ ചെലവിടുന്നു.
ഹിജ്റ വര്‍ഷത്തിലെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാൻ (റമദാൻ). പരിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിൽ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും വിശ്വാസികള്‍ ഈ മാസത്തിൽ പ്രധാന്യം നൽകുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌റും റമദാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസത്തിനും അധര്‍മ്മത്തിനുമെതിരെ വിശ്വാസത്തിന്റെയും ധര്‍മ്മത്തിന്റെയും പതാക ഉയര്‍ന്ന ബദറിന്റെ മാസം കൂടിയാണ് റമദാന്‍. ബദര്‍ യുദ്ധം നടന്നത് റമദാന്‍ 17നാണ്. മക്കാവിജയവും റമദാനിലാണ്.
ബദരീങ്ങൾ
“””””””””””””””””””
സ്വന്തം നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ചു മദീനത്തേക്ക് പോന്ന ഒരു ജനതയെ അവിടെയും ജീവിക്കാൻ അനുവദിക്കില്ലന്ന് വന്നാൽ എന്ത്ചെയ്യും? മാത്രമല്ല അല്ലാഹു വിന്റെ ദീൻ ഇവിടെ നിലനിൽപ്പില്ലന്ന് വന്നാൽ എന്ത് ചെയ്യും .അവസാനം നബിക്കും സ്വഹാബത്തിനും യുദ്ധം ചെയ്യേണ്ടി വന്നു.
ബദർ യുദ്ധം നടന്നതിന്റെ തൊട്ട് മുമ്പത്തെ ശഅ്ബാൻ മാസത്തിലാണ് റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത് .പക്ഷേ ബദർ യുദ്ധവേളയിൽ നബിയും സഹാബത്തും ഇസ്ലാം അനുവദിച്ച പ്രകാരം നോമ്പും മുറിച്ചിരുന്നു.
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ർ യുദ്ധം. പ്രവാചകൻ മുഹമ്മദ് നബി -സ-യുടെ നേതൃത്വത്തിൽ മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ്
“ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ചയായിരുന്നു.” ഈ യുദ്ധം നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് കുറച്ചുകാലത്തിനുശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്‌ലാമിക ചരിത്ര പണ്ഡിതൻ മാരുടെ ഗ്രന്ധങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.
ചരിത്രത്തില്‍ യുദ്ധങ്ങളും പോരാട്ടങ്ങളും വിരളമല്ല. ഗോത്രം, വര്‍ഗം, രാഷ്ട്രം, മതം എന്നിവയുടെ പേരില്‍ അരങ്ങേറിയ കലാപങ്ങളും യുദ്ധങ്ങളും എണ്ണി തിട്ടപ്പെടുത്തുക അസാധ്യം. മനുഷ്യവര്‍ഗത്തിന്റെ നാളിതുവരെയുള്ള ചരിത്രം മുഴുവനും സംഘട്ടനത്തിന്റേതാണെന്ന് സിദ്ധാന്തിച്ചവര്‍ പോലും ഇവിടെയുണ്ട്. ചരിത്രത്തിലെ ഈ എണ്ണമറ്റ യുദ്ധങ്ങള്‍ക്കിടയില്‍ കേവലം ആയിരത്തി നാനൂറില്‍ താഴെയുള്ള വ്യക്തികള്‍ നടത്തിയ ഒരു പോരാട്ടത്തിന് വലിയ പ്രസക്തിയൊന്നും ഉണ്ടാകില്ല. എന്നിട്ടും എ.ഡി 624 ജനുവരിയില്‍ നടന്ന ബദ്ര്‍ യുദ്ധം ചരിത്രത്തില്‍ ഏറെ കൗതുകവും ആശ്ചര്യവും സൃഷ്ടിക്കുകയും നിരന്തരം സ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില വേറിട്ട മൂല്യങ്ങളും സവിശേഷതകളും ബദ്‌റിലെ സംഘട്ടനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണിത് അറിയപ്പെടുന്നത്.
ഇല്ലായ്മയുടെ രോദനം മാത്രം അവശേഷിക്കുന്ന മുന്നൂറ്റിപ്പതിമൂന്ന് പേര്‍ സര്‍വ്വസന്നാഹങ്ങളുമുള്ള ആയിരങ്ങളെ പരാജയപ്പെടുത്തിയത് അല്ലാഹുവിന്റെ പ്രത്യേക സഹായം കൊണ്ട് മാത്രമായിരുന്നു. പിന്നീടുണ്ടായ പല യുദ്ധങ്ങള്‍ക്കും ഇല്ലാതിരുന്ന സവിശേഷത ബദ്‌റിനുണ്ടായതുകൊണ്ടാണ് അല്ലാഹുവിന്റെ നേരിട്ടുള്ള സഹായം അവിടെയുണ്ടായത്.
റമദാനിനെ ഇപ്രകാരം പറയുന്നു,
“ഖുർആനിനെ നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണ് “
“നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും-മാലാഖ – ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമാകുന്നു.”
എല്ലാ മുസ്ലീം സഹോദരങ്ങൾക്കും
റംസാൻ ആശംസകൾ നേരുന്നു.
Muraly Raghavan