രണ്ടാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങി. പ്രമുഖ വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും ലിസ്റ്റിലുണ്ട്. മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകിയിരിക്കുകയാണ് മോദി സർക്കാർ.കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. വൈകീട്ട് ആറുമണിയോടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാല്പത്തിമൂന്ന് പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലേയ്ക്ക് മെട്രോമാന്‍ ഇ.ശ്രീധരനും സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന വന്നിരുന്നു. കേരളത്തില്‍ നിന്നുളള നേതാക്കളില്‍ വി. മുരളീധരന്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിയാകും.