രചന : Raj*

ജീവന്റെ ജീവനായ്
സ്നേഹിച്ചു നിന്നെ ഞാൻ ഏറ്റം പ്രിയപ്പെട്ട കൂട്ടുകാരാ
എള്ളോളമെന്നിൽ
പതിരില്ലയെങ്കിലും
എന്നെ വാക്കിൻ
മുനയാൽ നോവിച്ചു
നീ…
അർത്ഥമില്ലാത്ത വാക്കുകളോതി നീ
നെഞ്ചകം തന്നെ
തകർത്തുവിട്ടു…
നിർമ്മല സ്നേഹത്തിൽ നഞ്ചു കലക്കുവാൻ
വഞ്ചകനല്ല നീ പിന്നെന്തിനായി
പരുഷമീ വാക്കിനാൽ
ഉള്ളം തകർക്കുവാൻ
അവിവേകമെങ്ങനെ
നിനക്ക് തോന്നി….
നോക്കിലും
വാക്കിലും നിന്നെയറിയുന്ന
പ്രിയ കൂട്ടുകാരിയാ മെനിക്കറിയാം
നിന്റെ മനസ്സിൽ
എന്തോ വേവാത്ത
ചിന്തതൻ വിഷവിത്തു ആരാണ്
നട്ടുവളർത്തിയത്…
നമ്മിലെ ഓരോ
ശ്വാസനിശ്വാസം പോലും അന്യോന്യം
എല്ലാം തിരിച്ചറിയുന്നവർ
എങ്കിലും പ്രാണന്റെ
പ്രാണനായ് നിന്നെ
ഞാൻ സ്നേഹിച്ചു
എന്നൊരു കുറ്റമേ
ഞാൻ ചെയ്തുള്ളു.
സംശയം എന്നത്
രോഗമല്ലേ സഖേ
മത്സരിക്കുന്നത്
എന്തിന് നാം വൃഥാ
നീയാണ് എന്റെ
മോഹവും മുക്തിയും
നീയാണ് ജീവിത
അഭിലാഷവും….
പരിഭവമെല്ലാം മറവിയിൽ തള്ളി
നീ വരികയെൻ അരികിലായി കൂട്ടുകാരാ വരികയെൻ പ്രിയമുള്ള പാട്ടുകാരാ….
കാത്തിരിപ്പു നിന്റെ
കൂട്ടുകാരി…
ഓർത്തിരിപ്പു നിന്റെ
പ്രിയസഖി…

By ivayana