ശൈലജ സിദ്ധാർഥൻ*
ചിത്രത്തുണിയിൽ പകർത്തിയ നിൻ ചിത്രത്തെ
പണ്ടേ പകർത്തിയെൻ ഹൃത്തടത്തിൽ.
അന്നേ നീ ചാലിച്ച നിറക്കൂട്ടിലല്ലയോ
ഇന്നുമീ ചിത്രം പകർത്തി ഞാന്.
കാണാമറയത്തിരുന്നു നീ പാരുന്നോ?
എന്നുടെ ഏകാന്ത കാവ്യമെല്ലാം.
നിയോഗംപോൽ മറഞ്ഞൊരാ വദനകാന്തിയും
ഇന്നെന്നപോലീ ചിത്രേ കണ്ടിടുന്നു.
വാസരേ ശോഭിച്ചോരരുണ- കാന്തിയായ്
ഇന്നും തെളിയുന്നീ ഇണമിഴിയിൽ.
കൈവല്യരൂപനാൽ കോർത്ത കൈവിട്ടകന്നിന്ന്
തൊട്ടുതലോടാനായ് സ്നേഹതളികയിൽ നിൻ ചിത്രം വരച്ചിടട്ടെ.
എൻ ഹൃത്തിലാ ചിത്രം ചേർത്തിടട്ടെ.
നിൻ മനം കീറിപ്പറിക്കുംപോൽ ഞാൻ ചൊല്ലും
പരിദേവനമെല്ലാം നീ കേട്ടിട്ടോ നീളുന്നു
നിൻ കരങ്ങളെൻ കേഴും മനത്തെയാശ്വസിപ്പാൻ?