കവിത : പി. എൻ ചന്ദ്രശേഖരൻ ഇളങ്കാട്*
കമലേ നിന്നുടെ കണവൻ എന്നുടെ
വിമലയുമൊത്തു രമിക്കുന്ന അവിടെ
തക്കം കിട്ടിയ സമയം നോക്കി
പൊക്കാം അവളെ എനിക്കിനി വേണ്ട
ഒരുനാളും ഞാൻ അവളെ ഇങ്ങനെ
കരുതിയില്ല ഞാൻ എന്തൊരു മടയൻ
അഞ്ചുമണിക്കെ വരണെ എന്ന് അവൾ
കൊഞ്ചും രാവിലെ എന്നോടെന്നും
പറ്റിച്ചെന്നെ പലനാൾ ഇരുവരും
ഒറ്റയടിക്കു പിടിക്കാം ഇപ്പോൾ
ധ്രതി പിടിച്ചുടനോടി ചെന്നാൽ
അറിയും വേണ്ടതു നല്ലൊരു ഉപായം
വരിക അകത്തേക്കേട്ടനും ഇപ്പോൾ
വരികില്ലാ പ്രതികാരം ചെയ്യാം
മതിയാവോളം പ്രതികാരം ചെയ്ത
തതി മോദത്തോടിരുവരും അപ്പോൾ
ഇതുപോൽ നല്ലൊരു പ്രതികാരം
നാളിതുവരെ ആരും ചെയ്തിട്ടില്ല