രചന – സതിസുധാകരൻ.*
‘ശാന്തമായൊഴുകുന്ന നദിക്കരയിൽ
കുഞ്ഞിക്കുടിലൊന്നു കെട്ടി ഞങ്ങൾ
അരുമക്കിടാങ്ങളായ് രണ്ടു പേരും
ആമോദത്തോടെ കഴിഞ്ഞ നാളിൽ
പൂത്തു നില്ക്കുന്ന പൂമരങ്ങൾ
മുറ്റത്തു ചുറ്റും വളർന്നു വന്നു.
കുഞ്ഞിക്കിളികളും കൂട്ടരുമായ്
പൂമരക്കൊമ്പിൽ വന്നിരുന്നു.
തേനൂറും മധുര ശബ്ദങ്ങളാലേ
ഈണത്തിൽ പാട്ടുകൾ പാടി നിന്നു.
പൂമരക്കൊമ്പിലായ് കിളികളെല്ലാം
കൂടുകൾ കൂട്ടി വസിച്ചിരുന്നു
കിളികൾ തൻ മധുര ശബ്ദങ്ങളാലെ
പരിസരമാകെ നിറഞ്ഞു നിന്നു.’
പൂമരക്കൊമ്പിലെ പൂക്കളെല്ലാം
കിളിയോട് കഥകൾ പറഞ്ഞു നിന്നു.
ഒരു ദിനം പേമാരി വന്ന നാളിൽ
നദിയും കരകവിഞ്ഞൊഴുകി വന്നു.
പൂമരമെല്ലാം കടപുഴകി മണ്ണോടു ചേർന്നു നിലംപതിച്ചു.
അലതല്ലി ഒഴുകുന്ന ഓളങ്ങളും തന്നോമൽ കുഞ്ഞിനേം,
കൂടുമെല്ലാംഅമ്മാനമാട്ടിക്കൊണ്ടുപോയി.
കിളികൾ തൻ രോദനം കേട്ട നേരം
ഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ട്
വീണു കിടന്നൊരാ പൂക്കൾ തൻ
ഇതളുകൾ കൂമ്പിയടഞ്ഞു പോയി.