നിർമ്മല അമ്പാട്ട്*
മനോഹരമായ ഗേറ്റ് തുറന്നു രണ്ടുഭാഗവും പൂക്കളാൽ അലങ്കരിച്ച വഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ നീലിമക്ക് അല്പം സങ്കോചമുണ്ടായിരുന്നു
വഴിയുടെ രണ്ടുഭാഗവും പൂന്തോട്ടം
പൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നല്ലൊരു കിളിക്കൂടൊരുക്കിയിട്ടുണ്ട് അതിനുള്ളിൽ ലവ് ബേർഡ്സ് പ്രണയമർമ്മരങ്ങൾ മൊഴിഞ്ഞ് കിന്നരിച്ചുകൊണ്ടിരിക്കുന്നു. നല്ല ലക്ഷണം .
ഇന്ന് ആ വലിയ സാഹിത്യകാരനോട് അഭിമുഖം നടത്താൻ പോവുകയാണ് .
സിനിമാസീരിയൽ മുഖ്യധാരാ രംഗങ്ങളിൽ സുവർണ്ണമുദ്ര പതിപ്പിച്ച വിഷ്ണുപ്രസാദ് എന്ന എഴുത്തുകാരൻ .
ഫോട്ടോയിൽ വലിയ ഗൗരവക്കാരനാണല്ലോ
ദൈവമേ തയാറാക്കിയ ചോദ്യങ്ങൾക്കെല്ലാം നല്ല റിപ്ലൈ കിട്ടണേ എന്ന് പ്രാർത്ഥനയോടെ കോളിംഗ് ബെൽ അടിച്ചു
ബെല്ലടിച്ചയുടൻ തന്നെ വാതിൽതുറന്നെത്തിയത് വിഷ്ണുപ്രസാദ് തന്നെ .
“ചന്ദ്രകാന്തത്തിൽ നിന്നല്ലേ?”
വിഷ്ണു ചോദിച്ചപ്പോൾ നീലിമ ചിരിച്ചുകൊണ്ട് അതെ എന്നുപറഞ്ഞു.
“അകത്തേക്ക് വരൂ ‘
വിഷ്ണു അയാളുടെ എഴുത്തുമുറിയിലേക്ക് അവളെ ക്ഷണിച്ചു .
അവാർഡുകളും ചാരുശിൽപ്പങ്ങളും കൊണ്ട് മനോഹരമായാമുറി
മറ്റൊരുഷെൽഫിൽ പൊന്നാടകൾ .
മുറിയുടെ ഒരു ചുമരിലെ ഷെൽഫ് മുഴുവൻ പുസ്തകങ്ങൾ കൊണ്ട്തീർത്ത വായനശാല.
“കുടിക്കാൻ ജ്യൂസെടുക്കട്ടെ?’ അകത്തുനിന്നും വന്നവിഷ്ണുപ്രസാദിൻറെ ഭാര്യ ചോദിച്ചു .
“‘അതോ ചായയോ?’ ചോദ്യം നീലിമയോട് .
” എന്തായാലും വേണ്ടില്ല”
നീലിമ ചിരിച്ചുകൊണ്ട് പറഞ്ഞു .
“ഞാൻചോദിച്ചോട്ടേ?”
അഭിമുഖത്തിന് അഭിമുഖമായിത്തന്നെ അവർ ഇരുന്നു.
ഉത്തരം മനോഹരമായ ഒരു ചിരിയായിരുന്നു. ആ ചിരി അവളുടെ മനസ്സിനെ ഒന്ന് ഉലച്ചു
താൻ കണ്ട ഗൗരവക്കാരനല്ല ഇത് . അവളുടെ മനസ്സ് പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം അവളുദ്ദേശിച്ചതിനെക്കാൾ നല്ല പ്രതികരണങ്ങളാണ് കിട്ടിയത്.
മനസ്സിൽ ഒരുക്കിവെക്കാത്ത ചോദ്യങ്ങളും പെട്ടെന്നു വന്നു . എല്ലാം കഴിഞ്ഞപ്പോൾ നീലിമ പറഞ്ഞു
“ഒരു സത്യം ഞാൻ പറഞ്ഞോട്ടെ? “
“എസ് പറയൂ “
“ഞാൻ താങ്കളെ ഒരു ഗൗരവക്കാരനായാണ് കരുതിയത് . കണ്ട ഫോട്ടോകളിലും അങ്ങിനെതന്നെ
ബട്ട് യു ആർ സൊ സ്മാർട്ട് ..താങ്കൾ ചിരിച്ചപ്പോൾ ആ കണ്ണുകളിൽ ഞാൻ എന്തോ ഒന്ന് കണ്ടു.
” ഓക്കേ ഞാനിപ്പോൾ ഗൗരവക്കാര നായേക്കാം ..ഇപ്പോൾ തന്നെ” .
“അയ്യോ വേണ്ട , എനിക്കീ വിഷുപ്രസാദിനെയാണ് ഇഷ്ടമായത് . സംസാരം ശൈലി , ശബ്ദംപോലും .എത്രമനോ ഹരമാണ് ഈ എഴുത്തുകാരൻ . ഞാൻ ഇങ്ങനെത്തന്നെ ചാനലിൽ കൊടുക്കും.’
ഒരു പ്ലെയ്റ്റിൽ മുറിച്ച പഴങ്ങളും ജ്യൂസുമായി ശ്രീമതി റൂമിലെത്തി.
“കേട്ടോ സുമേ , ഞാൻ വലിയ ഗൗരവക്കാരാനാണെന്നത്രേ നീലിമ കരുതിയത് . ഇപ്പൊ നീലിക്കുട്ടി പറയുന്നു ഞാൻ സ്മാർട്ടാണെന്ന് ‘
അതുകേട്ട് സുമ പറഞ്ഞു
“അയ്യോനീലിമേ ഈ കാണുന്നതൊന്നുമല്ല തനിസ്വഭാവം . നേരെ വിപരീതമാ . ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് എന്നെ വലിച്ചിട്ട് തല്ലും . അടുക്കളയിൽ കയറിയാൽ പാത്രങ്ങളെല്ലാം വലിച്ചു പുറത്തേക്കെറിയും . എല്ലാം ഒന്ന് ചാനലിൽ കൊടുത്തേക്കണേ.
‘ശരി മേടം ,ഞാൻ ഉന്നതന്മാരുടെ ഭാര്യമാർ എന്നൊരു എപ്പിസോഡ് തുടങ്ങുന്നു, ചേച്ചിയായിരിക്കും ആദ്യത്തെ താരം ” നീലിമ ചിരിച്ചുകൊണ്ട് പറഞ്ഞു .
“സാർ പ്രണയവിവാഹമായിരുന്നോ അതോ അറേൻജ്ഡ് ?”
“അയ്യയ്യോ ഇവളെ ആറു പ്രേമിക്കും?”വിഷ്ണു ഭാര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു
“അതെ നീലിമേ ഒരുപാട് പെണ്ണുങ്ങളുണ്ട് ഇപ്പോൾ പിറകേ ..തിരിച്ചവരുടെ പിറകെയും ” സുമ ചിരിച്ചുകൊണ്ട് പറഞ്ഞു
ഞാൻ അടുക്കളയിൽ പോവുന്നു. നീലിമ ഉണ്ടിട്ട് പോയാൽ മതി’
” സാർ, ജോൺ ബ്രിട്ടാസിനെപ്പോലെ ഒരുചോദ്യം ഒരേ ഒരു ചോദ്യം . ആദ്യത്തെ പ്രണയം അല്ലെങ്കിൽ ആദ്യചുംബനം . ഒന്ന് പറയാമോ?”
അതുകേട്ടപ്പോൾ വിഷ്ണു ഒന്ന് ചമ്മി ..
“അതൊരു ചമ്മലിന്റെ കഥയാ ..വിഷ്ണുവിന്റെ കണ്ണുകൾ തിളങ്ങി അല്പം നാണം .ആ കണ്ണിൽ തിളങ്ങുന്നത് നീലിമ കണ്ടു.
“…ആദ്യചുംബനം ഒരു ചമ്മൽ.. ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു . ക്ലാസ്സിലെ ഒരു സുന്ദരിക്കുട്ടിയെ ഇഷ്ടമായിരുന്നു. ഒരു ദിവസം ബുക്കിലുള്ളി ൽ ഒരു പേപ്പറിൽ ..
“ഉത്തരായണക്കിളിപാടി ..ഉന്മാദിനിയെപ്പോലെ
പൊന്നിൻ വളയിട്ട പൂനിലാവെനിന്നെ ഒന്ന് ചുംബിച്ചോട്ടെ?” എന്നെഴുതി അവൾക്ക് കൊടുത്തു.
പിറ്റേന്ന് വാട്സ് അപ്പിൽ മെസേജ് കിട്ടി
“അറിയുന്നില്ല ഭവാൻ അറിയുന്നില്ല
അനുദിനമനുദിനം ആത്മാവിൽ നടക്കുമീ
അനുരാഗപൂജ ഭവാൻ അറിയുന്നില്ല ‘
അത്ര ഇഷ്ടമാണെങ്കിൽ നാളെ നേരത്തേ ക്ളാസിൽവരൂ വരൂ എന്ന് പറഞ്ഞു . ഞാൻ ഇത്ര പെട്ടെന്നൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു പെണ്ണല്ലേ അല്പസമയമെടുക്കുമെന്നാ കരുതിയത് .
ഇനി പിന്മാറനും വയ്യ . പിറ്റെന്നാൾ നന്നായി ഒരുങ്ങി നേർത്തെ കോളേജിൽച്ചെന്നു.
ആരുമില്ലയിരുന്നു. അവൾ ഒരു കൂസലില്ലാതെങ്ങിനെ നിൽക്കുന്നു. പിന്നെ ഒരു ഉന്മാദ ലഹരിയിൽ കണ്ണുകളടച്ചു നിന്നു
എങ്ങിനെ തുടങ്ങും..?
കയ്യ് വിറക്കുന്നു , കാല് വിറക്കുന്നു., തൊണ്ട വരളുന്നു, വെള്ളം ദാഹിക്കുന്നു,..
ഒരുവിധത്തിൽ എല്ലാ ധൈര്യവും സംഭരിച്ച് കെട്ടിപ്പിടിച്ച് കണ്ണിലും കവിളിലും ഉമ്മവെച്ച് ഒറ്റയോട്ടം…”
ഇത്രയും കേട്ടപ്പോൾ നീലിമക്ക് ചിരിയടക്കൻ കഴിഞ്ഞില്ല !
“കാമുകൻ കണ്ടം വഴി ഓടീ …ലെ?” …
“അതെ കണ്ടം വഴി ഓടി..ആദ്യമല്ലേ ..” അപ്പോൾ വിഷ്ണു ഒരു പതിനെട്ടുകാരനായി മാറി . പഴയ ഓർമ്മകൾ അയാളെ തഴുകന്നത് അവളറിഞ്ഞു
തിരിച്ചുപോരുമ്പോൾ ആ സാഹിത്യകാരൻ അവളുടെ മനസ്സിൽ കയറിയിരുന്നത് അവളറിഞ്ഞില്ല ..
തനിക്കെന്തുപറ്റി?
എത്രയോ അഭിമുഖങ്ങൾ ചെയ്തതാണ്..
ആരോടും തോന്നാത്ത ഒരടുപ്പം അയാളോട് മാത്രം.തോന്നിയതെന്തേ?
ഉത്തരംകിട്ടാത്ത ഒരു ചോദ്യം മനസ്സിൽകിടന്ന് തലകുത്തിമറിഞ്ഞു.
ആ ..അതങ്ങനെയാണ് ..അങ്ങിനെയാണ് ..മനസ്സിൻറെ വഴികൾ അങ്ങിനെയാണ്.
എത്ര നിയന്ത്രിച്ചിട്ടും രാത്രിയിൽ അയാളെ ഒന്ന് വിളിക്കാതിരിക്ക അവൾക്കായില്ല
“സാർ അഭിമുഖം കഴിഞ്ഞപ്പോൾ എന്തുതോന്നുന്നു?”
” നമ്മൾ നല്ലസുഹൃത്താക്കളായെന്ന് തോന്നി ” അങ്ങേത്തലക്കൽ നിന്നും
” അല്ലാ അല്ലാ.. അതിലപ്പുറത്തേക്ക് എന്തോ ഒന്ന് “
ഉടനെ അപ്പുറത്ത് നിന്നും വന്നു
“അതെനിക്കും തോന്നിയെടി …എങ്ങിനെ പറയുമെന്ന് കരുതി എന്റെ മനസ്സ് പിടയുകയായിരുന്നു അപ്പോള നിന്റെ ഇങ്ങോട്ടുള്ള വിളി “
ആ എടി എന്ന വിളി അവൾ നെഞ്ചോട് ചേർത്തുവെച്ചാണ് കിടക്കയിലേക്ക് തലകുത്തിമറിഞ്ഞത് ..!!
എത്ര പെട്ടെന്ന്.. എത്ര പെട്ടെന്ന് …!!