രചന – രാജ്*

ബന്ധങ്ങൾ ചിലപ്പോഴൊക്കെ
ബന്ധനങ്ങളായി
മാറാറുണ്ട്….
രക്തബന്ധത്തിന്റെ
പേരിൽ
കെട്ടുപാടുകളുടെ
പേരിൽ
ബാധ്യതകളുടെ പേരിൽ
ഉത്തരവാദിത്വങ്ങളുടെ പേരിൽ
കടപ്പാടുകളുടെ പേരിൽ
നമുക്ക് ഏറ്റവും
പ്രിയപ്പെട്ട ചില
ബന്ധങ്ങളെ നമുക്ക്
ഹൃദയ വേദനയോടെ
കൈവിടേണ്ടി വരാറുണ്ട്…..
അത്തരം സന്ദർഭങ്ങളിൽ സ്വന്തബന്ധങ്ങൾ പോലും ഒരു ബാധ്യതയായി തോന്നാറുമുണ്ട്.
ഹൃദയത്തിന്റെ ആഴങ്ങളിൽ നട്ട് നനച്ചു വളർത്തിയ
ചില ബന്ധങ്ങൾ മറ്റുചിലരുടെ നന്മക്കയോ
അവരുടെ വിലക്കുകൾ കൊണ്ടോ ഭീഷണി
കൊണ്ടോ
കടപ്പാടുകൾ കൊണ്ടോ മുറിച്ചു മാറ്റുമ്പോൾ ഹൃദയം
നുറുങ്ങുകയും
കണ്ണീർ പുഴയായി
ഒഴുകുകയും ചിന്തകളിൽ ചെയ്തുപോയ തെറ്റിന്റെ ന്യായാന്യായങ്ങളെ
ഓർത്തു കാലങ്ങളോളം
മനസ്സ് തേങ്ങുകയും
ചെയ്യും….
ഒന്നിച്ചു കണ്ട സ്വപ്നങ്ങളും മോഹങ്ങളും
ആഗ്രഹങ്ങളും
പ്രതീക്ഷകളും
എന്നേക്കുക്കുമായി
ഉപേക്ഷിക്കുമ്പോൾ
അകാലത്തിൽ പിടഞ്ഞു വീണ് മരിക്കുന്ന സ്വപ്‌നങ്ങളുടെ
നിലവിളികൾ പട്ടട വരെ നീണ്ടു നിൽക്കും….
പിന്നെ വിരഹത്തിന്റെ നോവിൽ കണ്ണീരണിഞ്ഞും
കാത്തിരിപ്പിന്റെ നിഷ്ഫലതയിൽ
മനം നൊന്തും ഒരിക്കലും മരിക്കാത്ത ഓർമ്മകളുടെ നിലയില്ലാക്കയങ്ങളിൽ ശ്വാസം മുട്ടി പിടഞ്ഞു മരിക്കാനായി മാത്രം
വിധിക്കപ്പെടുന്നു..
ബന്ധങ്ങളുടെ
ബന്ധനങ്ങൾ ചിലപ്പോഴൊക്കെ
കൊടുമ്പിരികൊണ്ടു
നമ്മുടെ ജീവനെടുക്കുമ്പോഴും നമ്മൾ ആർക്കുവേണ്ടിയാണോ ത്യാഗത്തിനു തയ്യാറായത് അവർ തന്നെ പിന്നീട് നമ്മളെ കുറ്റപ്പെടുത്തുന്നതും
നമ്മുടെ ഹൃദയത്തെ
വല്ലാതെ
കീറിമുറിക്കും…..
ഒടുവിൽ
കുറ്റപ്പെടുത്തലുകളും
ഒറ്റപ്പെടുത്തലുകളും
ശാപവാക്കുകളും
അവഗണയും മാത്രം
സ്വന്തബന്ധങ്ങളിൽ
നിന്നും നേരിട്ട് മനം
മടുക്കുമ്പോഴാണ്
ബന്ധങ്ങൾ തന്നെ
ബന്ധനങ്ങളായി നമുക്ക് തോന്നി തുടങ്ങുന്നതും തോറ്റുപോയ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നമ്മൾ തിരസ്ക്കരിച്ചവരുടെ സാന്നിധ്യം എത്രമേൽ നമ്മൾ ആഗ്രഹിച്ചിരുന്നുവെന്നും നമ്മൾ ഓർത്തുപോവുന്നതും . വെള്ളം ഒഴുകിപ്പോയശേഷം അണകെട്ടിയിട്ടു എന്ത് പ്രയോജനം…

By ivayana