ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

സുൽത്താൻ.

രചന : രാജേഷ് ദീപകം.✍️ ചിലർ ഇരട്ടപേരിൽ അറിയപ്പെടും.ശരിയായ പേര് അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രം അറിയാം.വിജയൻ കുറ്റിക്കാട്ടിൽആണ് സുൽത്താൻ ആയത്.അതൊരു കഥയാണ് അല്ല ജീവിതം തന്നെയാണ്.എന്റെ സഹപാഠിയായിരുന്നു.കുറ്റിക്കാട്ടിൽഎന്ന വീട്ടു പേർ അവനെ ഒത്തിരി പരിഹാസം കേൾക്കുവാൻ ഇടയാക്കി.അതിൽ വിഷമം ഉണ്ടെങ്കിലും…

മാനത്തൊരമ്പിളി…

രചന : രാജു വിജയൻ ✍️ മാനത്തൊരമ്പിളി, നേരത്തുദിക്കുമ്പോൾചാരത്തു വന്നു നീനിന്നതെന്തേ……?ആരുമേ പാടാത്ത പ്രിയതരമാർന്നൊരാപാട്ടിന്റെ ശീലു –മറന്നതെന്തേ……?ദൂരത്ത് ചെമ്മാനം കണ്ണീര് തൂകുമ്പോൾകണ്ണിണ നിറയാറുണ്ടോമലാളെ….താരക കൂട്ടങ്ങൾ മാനത്തുലാത്തുമ്പോൾഓർമ്മയിൽ നിറയാറുണ്ടോമനെ.. നീ..പച്ച നെൽപ്പാടങ്ങൾ പാട്ടുണർത്തീടുമ്പോൾഞാനിന്നുമാ കൗമാരമോർത്തു പോകും…നീളും നിഴൽ പറ്റി പാടവരമ്പത്തെകുഞ്ഞു മാഞ്ചോട്ടിലായ്നിന്ന നാൾകൾ….നീയെന്ന…

🙏ഓർമ്മയിലെ വയലാർ 🙏

രചന : ബേബി മാത്യു അടിമാലി✍️ മഹാനയ കവി വയലാറിൻ്റെ ഓർമ്മ ദിനത്തിൽ പ്രണാമം അർപ്പിച്ചു കൊണ്ട്….🙏🌹 വിശ്വസംസ്ക്കാര വീഥിയിൽ നിന്നൊരുഉച്ചത്തിലുള്ള കുളമ്പടി കേട്ടു ഞാൻനേരിൻ്റെ തൂലിക കൈകളിലേന്തിയവിപ്ലവത്തിൻ കവി നിൽക്കുന്നു ധീരനായ്വയലാറു ദേശത്തുനിന്നുമുയിർക്കൊണ്ട്മലയാള ഭാഷയ്ക്കു മണിമാല ചാർത്തിയോൻലോകനന്മയ്ക്കായി അഗ്നിസ്ഥുടം ചെയ്തവാക്കുകൾ…

ഹൃദയം കൊണ്ടാണ് പ്രണയമെന്നത് കല്ലുവെച്ച നുണയാണ്.

രചന : സഫി അലി താഹ✍️ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വിഷയം കെമിസ്ട്രിയായിരുന്നു. ഒരുപക്ഷേ നിസ ടീച്ചർ പഠിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ 78%മാർക്ക് വാങ്ങാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു വിഷയമാണത്. പ്രണയമെന്നത് ഒരു കെമിസ്ട്രിയാണ്, അതെ ഹോർമോൺ എന്ന രാസവസ്തു നമ്മിൽ ഉണ്ടാക്കുന്ന…

ദുഃഖങ്ങള്‍ വിൽക്കുന്നവള്‍..(ചിക്കി)

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ ചിക്കി…….ചിക്കി, സുന്ദരിയായിരുന്നു.ഹൃദയത്തിൽ, കയറിതാളം ചവിട്ടുന്ന സുന്ദരി…..ബോബ്ചെയ്ത,ചുരുള്‍മുടി….മെലിഞ ശരീരം,കറുപ്പിനെതോല്പ്പിക്കാന്‍വേണ്ടിമാത്രം,വെളുത്ത ശരീരം.സാരിയുടുത്തുനില്ക്കുന്നചിക്കി സുന്ദരിയാണ്…..!ചിക്കിസുന്ദരിയാണെന്ന്,ചിക്കിക്കറിയുമോ എന്തോ….!തമ്മയ്യനും,ഡിക്കിയും,ചിക്കിയുടെ,സഹോദരന്മാരാണ്.രണ്ടുപേരും,നല്ലഫുട്ബോള്‍കളിക്കാരാണ്.ഡിക്കിയാണുമിടുക്കന്‍.മെലിഞ്ഞ ഡിക്കിവില്ലുപോലെവളഞ്ഞ്ശരവേഗത്തില്‍ പന്തുമായിഗോള്‍മുഖത്തേക്കുമുന്നേറുന്നത്ആകാംക്ഷയോടെ,നോക്കിനിന്നിട്ടുണ്ട്.തമിഴ് അക്ഷരമാലപഠിക്കാന്‍,ഗ്രെയ്സിടീച്ചറുടെ,വീട്ടിലേക്കുപോകുമ്പോഴാണ്,സാധാരണ,ചിക്കി,തേയിലക്കാടിനിടയിലൂടെയുള്ളറോഡുകളീലൂടെ നടക്കാനിറങ്ങുന്നതു കണ്ടിട്ടുള്ളത്.മൂടല്‍മഞ്ഞിനെതിരെ,സാരിത്തലപ്പുകൊണ്ടു പുതച്ച്,കുന്നിന്‍ചരിവുകളിലൂടെ നടന്നുനീങ്ങുന്ന ചിക്കി,ദുഃഖങ്ങളുടെ,കൂമ്പാരമാണെന്നുതോന്നിയിട്ടുണ്ട്.ദുഃഖങ്ങളുടെ,മൊത്തക്കച്ചവടക്കാരി…….!ദുഃഖങ്ങള്‍ വില്ക്കുന്നവള്‍……..!!ചിക്കീ…..നീയിപ്പോൾ ജീവിച്ചിരിപ്പുണ്ടോ……?ചിക്കീ…… നിനക്കിപ്പോളോര്‍മ്മയുണ്ടോഈ ചെറിയമനുഷ്യനെ?ഞാനിപ്പോള്‍,ദുഖങ്ങളുടെ കാവല്‍ക്കാരനാണ്.വെറുതെ ജീവിച്ചിരിക്കുന്ന കാവല്‍ക്കാരന്‍…….!!

‘ഭാര്യവീട്’

രചന : റിഷു റിഷു ✍️ ‘ഭാര്യവീട്’ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ‘എന്തുവീട്’ എന്ന ഭാവമാണ്..!ഈ ലോകത്ത് നമുക്ക്സ്വന്തമായുള്ളത് മൂന്നു വീടുകളാണ്..ഒന്ന് നാം ഇപ്പൊ താമസിക്കുന്നനമ്മുടെ വീട്..രണ്ടാമത്തേത് ഭാര്യവീടാണ്..മൂന്നാമത്തേത് നാം നാളെ പോയികിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..അതിൽ ഭാര്യവീടാണ്നമ്മുടെ രണ്ടാമത്തെ…

ആരോ വിളിക്കുന്നു

രചന : ചെറിയാൻ ജോസഫ് ✍️ ഇനിയും വിളിക്കല്ലേനേർത്ത മധുവൂറും താളത്തിൽഅരുമയായി ഇനിയും വിളിക്കല്ലേകഴുകനും ബോംബറുമലറുന്നആശുപത്രിയിടുക്കിൽമുലപ്പാൽ മറന്ന കുഞ്ഞുങ്ങൾനെഞ്ചുരുകിപ്പിടയവേഇനിയും വിളിക്കല്ലേ.ചിറകു മുറിഞ്ഞു ചോരയൊലിപ്പിച്ച സന്ധ്യക്ക്ചേക്കേറാൻ ഒരു പകൽ കൂടി ചിത കൂട്ടവേഇത്തിരിയസ്ഥിയും തലയോട്ടിയും ദർഭയുംനനുത്ത പ്രണയവും ഏതോ ശവപ്പറമ്പിനു തിലകമായിപൊള്ളുന്ന വെയിലിൽ…

വസന്തം വിരുന്നുവന്നു-

രചന : എം പി ശ്രീകുമാർ ✍️ ഇന്നു വസന്തം വിരുന്നു വന്നുഇളംമഞ്ഞു തൂകി ചിരിച്ചു വന്നുനിന്റെ മുഖത്തേയ്ക്കൊഴുകി വന്നുനീരജം പോലെ നിറഞ്ഞുനിന്നുഅങ്ങനെതന്നെയവിടെ നിന്നുനിന്നെ പ്രണയിയ്ക്കുന്നെന്ന പോലെ !ചിന്തകൾ സിന്ദൂരം തൂകിടുന്നൊചെന്താമരപ്പൂങ്കവിളുകളിൽ !മന്ദാരപ്പൂമഴ പെയ്തിടുന്നുചന്ദനഗന്ധം പരന്നിടുന്നുചെമ്മാനകാന്തി പടർന്നിടുന്നൊ !ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ !ചന്ദനത്തെന്നലുലാത്തിടുന്നൊ…

അന്തിവെയിൽ അമരുമ്പോൾ.

രചന : ജയരാജ്‌ പുതുമഠം.✍️ പാരിജാതപ്പൂമലർമിഴികളിൽ തളിരിടുന്ന വേളയിൽഞാനതിൻ ശബളിമയിൽധ്യാനമഗ്നനായ്അന്തിവെയിൽ അമരുന്നനേരത്ത്അലിഞ്ഞൊന്നു നിന്നോട്ടെമാരിവിൽ തേനലകൾ നിന്നഴകിൻമൃദുലവഴികളിൽ പീലിവിടർത്തിചിതറിയൊഴുകുമ്പോൾഞാനൊരുതുടം പ്രേമപ്രസാദംവിരലിണയിൽപകർന്നൊന്നെടുത്തോട്ടെപൂങ്കവിൾ ശോണിമയിൽപ്രേമശലഭങ്ങൾ നിരനിരയായ്പടർന്ന് പിടയ്ക്കുമ്പോൾഞാനതിൻ രാഗമാലികയിൽവർണ്ണമേഘങ്ങൾ നനച്ച്ചാലിച്ചെടുത്തൊന്നണിഞ്ഞോട്ടെപരാജയങ്ങളിൽ പരാതിയില്ലാതെപരിമിതമായ അറിവിന്റെപാമരപ്പൊയ്കയിൽപ്രാണന്റെ നേരിയ പരിഭവവുമായിതളരുവോളം നിന്നലകളിൽഞാനിവിടെ നീന്തിത്തുടിച്ചോട്ടെ.

മുല്ലപ്പെരിയാർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ മുല്ലപ്പെരിയാറെന്നൊരു മുത്തശ്ശനിന്നിതാമൂത്തുജരാനരബാധിച്ചുപ്പല്ലും കൊഴിഞ്ഞുമരിക്കാനായിയൊരുങ്ങിനിൽക്കുമ്പോൾമാലോകരെന്നിട്ടുമെന്തേ കണ്ണടയ്ക്കുന്നു. മുത്തശ്ശിയാമാജലാശയത്തിനേയിംമ്പംമുത്തിപ്പുണർന്നിതാനാളുകളേറെയായിമോചനമില്ലാതെയലറുന്ന മുത്തശ്ശിയോമതിലുപ്പൊട്ടിച്ചു; ചാടാനാനൊരുങ്ങുന്നു. മുത്തശ്ശനമ്മൂമ്മയേപ്പണ്ടുപരിണയിച്ചപ്പോൾമേഘശരമായൊന്നിച്ചൊഴുകീയിണകൾമല്ലനുംമൂധേവിയുമിന്നുകലഹിച്ചപ്പോൾമുത്തശ്ശിയോമിന്നുപ്പൊട്ടിച്ചെറിയുവാൻ. മൂധേവി വന്നിതാ മാതൃസദനത്തിലായിമൂർച്ചയേറിയ കലഹധ്വനിയാലിരുളുന്നുമുട്ടുന്നു നെഞ്ചിലായി മുതുമുത്തശ്ശൻ്റെമുഖമാകെചുവന്നുകരഞ്ഞുതുടുക്കുന്നു. മുല്ലപ്പെരിയാറണക്കെട്ടിനന്നൊക്കെമഹാമേരുപ്പോലുള്ളപെരുമയുണ്ടാരുന്നുമേഘമുതിർന്നെത്രതല്ലിപ്പതഞ്ഞാലുംമൃദുലമായിതാങ്ങാൻക്കരംകരുത്തോടെ. മല്ലിക ചൂടിയ മുത്തശ്ശിക്കാരാരുമറിയാതെമറ്റൊരുകാമുകനിംമ്പമാപാണ്ഡിനാട്ടിൽമുത്തശ്ശനറിയാതിടയ്ക്കിടെയൊളിച്ചങ്ങുമൂർഖനാംപാണ്ഡിയെകാണാനാശയായി. മിന്നൽപ്പിണർപ്പോലലറുന്നുമുത്തശ്ശൻമുത്തശ്ശിയടക്കിയപ്രണയമറിഞ്ഞപ്പോൾമിണ്ടാതിരുന്നവരനേകകാലമെന്നാൽമുത്തശ്ശനന്ത്യത്തിലലിവു തോന്നുന്നു. മുതുകാളയായൊരാ പാണ്ഡിയാനെമുമ്പിലെത്തുവാനായിക്ഷണിക്കുന്നുമുത്തശ്ശനുമാകാമുകനുമെതിർത്തങ്ങുമല്ലിടാനായിതാഗോദായിൽനിൽക്കുന്നു. മൃദംഗനാദംപ്പോലുള്ളയാരവത്താലെമുത്തശ്ശിക്കായി രണ്ടും നിയുദ്ധമായിമൂർച്ഛയേറുന്ന…