രണ്ട് കവിതകൾ
രചന : ഷാജു. കെ. കടമേരി ✍ ” ചില ജീവിതങ്ങൾ കൂട്ടിവായിക്കുമ്പോൾ “എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽ കൊടുങ്കാറ്റുംപേമാരിയും ചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്കുതറിവീഴുന്നത് .ജീവിതം വീണ്ടും കൂട്ടിവായിക്കുമ്പോൾഒരു വീട്ടിലെ രണ്ട് മുറികൾക്കിടയിൽഒരു കടൽ പ്രക്ഷുബ്ധമാവുന്നത്രണ്ട് ഗ്രഹങ്ങളിലെന്ന പോലെഅന്യമാവുന്നത്..ഒരേ അടുക്കളയിൽ…
കുഴപ്പങ്ങളുടെ സിദ്ധാന്തം അഥവാ തിയറി ഓഫ് ഖയോസ്.
രചന : സുനിൽ കുമാർ✍ കുഴപ്പങ്ങൾക്ക് ഒരു സിദ്ധാന്തമുണ്ട്. എന്നാൽ അതത്ര കുഴപ്പം പിടിച്ചതല്ല കേട്ടോകുഴപ്പങ്ങൾ പ്രശ്നക്കാരാണെങ്കിലും കുഴപ്പങ്ങളുടെ സിദ്ധാന്തം വളരെ ലളിതമാണ്..!!!“ബ്രസീലിൽ ഒരു പൂമ്പാറ്റ ചിറകടിച്ചു പറന്നാൽ അത് ടെക്സാസിൽ ഒരു കൊടുങ്കാറ്റിന് കാരണമായേക്കാം !!!”ഇതാണ് കുഴപ്പങ്ങളുടെ സിദ്ധാന്തത്തിന്റെ പരസ്യവാചകം..അതായത്…
🪶 സാഗരത്തിരകൾപോൽ ഗാന്ധി സൂക്തങ്ങളോർക്കേ🪶
രചന : കൃഷ്ണമോഹൻ കെ പി ✍ സിന്ധു പുഞ്ചിരിക്കുന്നു ഗംഗയും ചിരിക്കുന്നുനർമ്മദ, കാവേരികൾ, ആഹ്ലാദത്തിമർപ്പാർന്നൂഗീതയും കൈയിലേന്തി,ജാഥകൾ നയിക്കാനായ്.വീഥികൾ തുറക്കാനായ് നീ വന്നു പിറന്നപ്പോൾഹിന്ദുവും മുസൽമാനും ജൈനനും പിന്നെയിങ്ങീകൃസ്ത്യാനിസമൂഹവും ബുദ്ധമതക്കാരുമേമണിമുത്തുകൾ തന്നെ ഭാരതസംസ്ക്കാരത്തിൻമണിമാലയിൽ കോർത്ത രത്നമെന്നുരച്ചു നീഭാരതാംബയുടെ ഭാഗ്യ ദീപവുമേന്തിഭാസുരാംഗനായിട്ടു നീ…
വരം
രചന : റെജി.എം.ജോസഫ്✍ കാറിനുള്ളിൽ പെർഫ്യൂമിന്റെ മണം നിറഞ്ഞിരുന്നു! വരണ്ട അന്തരീക്ഷമായിരുന്നതിനാൽ പുറം കാഴ്ച്ചകൾക്ക് അത്ര ഭംഗിയില്ല! വഴിക്കിരുവശവും നിന്നിരുന്ന വാകമരങ്ങളിൽ ചുവപ്പ് പൂക്കൾ നിറഞ്ഞിരുന്നെങ്കിലും, വെയിലേറ്റ് പൊള്ളിയ ഇലകളിൽ നിന്ന് പച്ചനിറം കുറച്ചെങ്കിലും മങ്ങിയിട്ടുണ്ടായിരുന്നു!എന്നോടൊപ്പം ആദ്യമായാണ് അവൾ യാത്ര ചെയ്യുന്നത്!…
ചുടലപറമ്പിലെആത്മാവ് .
രചന : കെ ബി. മനോജ് കുമരംകരി.✍ ആഗ്രഹം പൂർത്തിയാക്കാത്തൊരാത്മാവിനെചുടലപ്പറമ്പിലിന്നലെഞാൻ കണ്ടു.ആരെയോതിരയുന്നതുറിച്ചകണ്ണിലെജ്വാലയും അട്ടഹാസവുംപിന്നെമൗനമാം ചിരിയുംപാൽ നിലാവെളിച്ചത്തിൽപാറിപ്പറക്കുന്നചെമ്പൻമുടിയുംപാതിരാകാറ്റിലാടികളിക്കുന്നപൂത്തപാലമരച്ചോട്ടിലായിആരെയോ -കാത്തിരിക്കുന്നതാരു നീചുടലപറമ്പിലെകനലഗ്നിക്കുവലംവെയ്ക്കുന്നതാരു നീ..എൻ്റെമിത്രമോ.. എൻ്റെ ആത്മ ശത്രുവോ..അജ്ഞാത ബന്ധുവോ – ആരു നീസന്ധ്യക്കുമുൻപേകുങ്കുമം ചാർത്തിസന്ധ്യതൻകവിളിൽതലോടിഒരിറ്റുകണ്ണുനീർമഴയായി പൊഴിക്കവേആരെ തിരയുന്നുഎൻ്റെ ആത്മമിത്രമേ..നീ അറിയാതെ നിൻ്റെനൊമ്പരം എന്നേ പുണരുന്നു.കയ്യ്കാലുകൾരണ്ടുമില്ല…
ശാന്തിമന്ത്രം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അകലേക്കു പോയവരേ……നിങ്ങൾക്കവിടെ ശാന്തിയില്ലേ?അരികിൽ ഞാനെത്തുകയായ്അവിടെ നിങ്ങൾ സ്വീകരിക്കുകില്ലേ?അറിഞ്ഞീട്ടും ചെയ്തുകൂട്ടി ഞാൻഅവിവേകം ക്ഷമിക്കുമല്ലോ?അതു മറന്നെനിക്കു നൽകൂ…മാപ്പ്…അർഹനല്ലെന്നറിയാം !അരുമയായ് നിങ്ങളെന്നേസ്നേഹത്താൽ പൊതിഞ്ഞിരുന്നുചോരത്തളപ്പിലെല്ലാം മറന്നുചതിക്കുഴി ഞാനേറേ കുഴിച്ചുസമ്പത്തു ഞാൻ കവർന്നു, എന്നിട്ടുംശത്രുവായ് ഞാൻ വളർന്നുസർവ്വവും പറിച്ചെടുത്തു, നിങ്ങൾവഴിയാധാരമായി മാറിവഴി…
പുകയുന്ന യവനിക.
രചന : ജയരാജ് പുതുമഠം.✍ ചിന്തകൾ സ്മരണകൾപ്രയാണങ്ങൾ പ്രാമാണ്യങ്ങൾധർമ്മാധർമ്മ പർവ്വങ്ങൾപുണ്യപാപ തീർത്ഥങ്ങൾയവനിക പുകഞ്ഞുതുടങ്ങിപരിഹാരസദ്യകളുണ്ടു-വലഞ്ഞു ഞാനീ പന്തിയിൽ,പരിഹാസങ്ങളുംഎന്നിട്ടും അടങ്ങിയില്ല ഉള്ളിലെതീക്ഷ്ണദാഹവും വെമ്പലുംഉപദേശാമൃതമേഘങ്ങൾആവോളം പെയ്തുവീണെൻവഴിത്താരയിൽ പലകുറിപുഴുക്കളുടെ ഘോഷനാദത്തിൻവിഷപ്പുകയാണല്ലോ ചുറ്റിലുംചരിത്രപാഠപുസ്തകങ്ങളിൽപൊള്ളത്തരങ്ങളുടെകാർമേഘങ്ങൾ നിറയെതിങ്ങിവിങ്ങുന്നത് തിരിച്ചറിഞ്ഞ്പഴയതെല്ലാം വലിച്ചെറിഞ്ഞ്മറ്റൊരു അബദ്ധത്തിലേയ്ക്ക്തലചായ്ച്ച് നിൽക്കുകയാണിനിയുംഎന്റെ കൗതുകത്തിന്റെകൊന്നച്ചെടികൾ.
കാവ്യനർത്തനം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നീ വരുന്നതും കാത്തുകാത്തുഞാ-നോമലേയിരിക്കുന്നിതാഭാവതീവ്രമാ,മെന്നനുരാഗ-മേവമൊന്നെന്തേ യോർത്തിടാആ മണിക്കിനാവെത്രകണ്ടുഞാ-നാമലർ ശയ്യപൂകുവാൻകോമളാധര പീയൂഷംനുകർ-ന്നാമൃദുമേനി പുൽകുവാൻസാമസംഗീതധാരയായെഴുംതൂമയോലും ത്വൽഗീതികൾമാമകാത്മ വിപഞ്ചികമീട്ടി-യാമയങ്ങൾ മറന്നിദം,ഉൾപ്പുളകമാർന്നേതുനേരവുംശിൽപ്പഭംഗിയാർന്നാർദ്രമായ്കൽപ്പങ്ങൾ മഹാകൽപ്പങ്ങൾതാണ്ടി-യുൽപ്പലാക്ഷീ,പാടുന്നുഞാൻ!ചോടുകൾവച്ചുദാരശീലയാ-യോടിയോമൽനീയെത്തവേ;പാടാതെങ്ങനെയാവുമീയെനി-ക്കീടുറ്റോരാത്മശീലുകൾജ്‌ഞാനവിജ്ഞനദായികേ,പ്രേമ-ഗാനലോലേ,സുശീലേയെൻമാനസാന്തരവേദിയിൽ നിത്യ-മാനന്ദ നൃത്തമാടുനീധ്യാനലീനനിൻ പ്രേമസൗഭഗോ-ദ്യാനമെത്ര സുരഭിലംപൂനിലാത്തിങ്കൾ പോലവേയെത്തു-മാ,നൽചിന്തെത്ര മാധുര്യംആമഹൽ പ്രണയപ്രഭാവമാ-ണീമനസ്സിനുജ്ജീവനംആ മനോജ്ഞമാം തേൻമൊഴികളാ-ണോമലേ തൂകുന്നുൻമാദംആരറിയുന്നൂ,നിൻവിശാലമാംനേരുതിരുന്നോരുൾത്തടംചാരുമന്ദസ്മിതാഭ പൂണ്ടെത്തുംസാരസോൻമുഖകന്ദളംവേദസാരസുധാരസം തൂകും,നാദബ്രഹ്മത്തിൻ സ്പന്ദനംആദിമധ്യാന്തമേതുമില്ലാത്തൊ-രാദിവ്യസ്നേഹ…
“പൂമരം”*
രചന : ചാക്കോ ഡി അന്തിക്കാട് ✍ ചാക്കോ ഡി അന്തിക്കാട്(2022 ഒക്ടോബർ 1ന്അന്തരിച്ച,സിപിഎംമുൻ സെക്രട്ടറി,സ:കോടിയേരിബാലകൃഷ്ണന്റെധീരസ്മരണകൾക്കുമുൻപിൽസമർപ്പണം)✍️എന്റെ പൂമരം…നിന്റെ പൂമരം…നമ്മുടെയെല്ലാംപൂമരങ്ങൾ…പൂമരങ്ങൾഅനേകം…അനന്തം…അനശ്വരം…കോടിക്കണക്കിനുമനുഷ്യരുടെഹൃദയത്തിൽകൊടിയേറിയ,സൗമ്യമാംപുഞ്ചിരിതൂകും,പൂമരത്തിൻ പേര്-സഖാവ് കോടിയേരി!വാടിക്കരിഞ്ഞുവീണതൊരു തടി മാത്രംആഴത്തിലുണ്ട് വേരുകൾ…ചുവന്നപൂക്കളൊരിക്കൽനക്ഷത്രങ്ങൾ തൊടും…അന്ന് ലോകമേറ്റു പാടും:“ആകാശം നിറയെപൂമരങ്ങൾ പെറ്റിടുംചുവന്ന നക്ഷത്രങ്ങൾ!”അതിലൊരുനക്ഷത്രം-‘ലാൽസലാം’മറ്റൊരുനക്ഷത്രം-‘സഖാവ്’…പൂമരംപുഞ്ചിരിക്കുംപോലെപുഞ്ചിരിക്കുന്നസഖാക്കൾനിന്നിൽനിന്നു,മുയർന്നുവരും…ഇനി നീ അണയുക…ഞങ്ങൾ ആളിപ്പടരാം…ലാൽസലാം സഖാവേ…💖✍️💖ചാക്കോ ഡി…
ഓർമ്മയിൽ സി.എച്ച്.
രചന : അഫ്സൽ ബഷീർ തൃക്കോമല✍ കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ ദിനമാണ്. കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പയ്യം പുനത്തിൽ അലി…