ഗദ്യ കവിത : വ്യാമോഹം

രചന : ദിവാകരൻ പികെ ✍ ആരോ തൊടുത്തു വിട്ടൊളിയമ്പിനാൽനനവർന്നചുടുനിണത്താൽ കാലത്തിൻ ചുവരിൽവർണ്ണ ചിത്രമായിമാറുന്നു ചിറകറ്റകിളിതൻദീനവിലാപംപശ്ചാത്തലസംഗീതംബധിരകർണ്ണങ്ങളിൽപതിക്കന്നുപാപം ചെയ്തവർ അവിരാമം കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നത് നോക്കി അഭിനവ പിലാത്തോസ്സുമാർകൈ കഴുകി കൊണ്ടേയിരിക്കുന്നു.ചിരിമറന്ന ചുണ്ടിൽ പരിഹാസമുറപ്പിച്ചുനെഞ്ഞൂ ക്കിൻ ബലത്തിൽഅരക്കിട്ടുറപ്പിച്ച പോൽആസനമുറപ്പിക്കുന്ന വേടന്റെ പിന്മുറക്കാർ തമ്പ്രാക്കൾ ചമയുന്നു..അടക്കിപ്പിടിച്ച രോഷ…

ഓണക്കാലം

രചന : ആശാ റാണി വെട്ടിക്കവല✍ ഓണമൊന്ന് വരവായി … ഓണത്തപ്പൻ വരവായി …ഏറും സന്തോഷമോടെന്നും കാത്തിരിക്കുന്നു..ഓണത്തുമ്പി പാറുന്നുണ്ടേ…..ഓണനിലാവ് പരക്കുന്നുണ്ടേ…..ഓണത്തിന് മുൻപേ ഒന്നു മുറ്റമൊരുക്കേണം…. ”ഓണക്കോടിയൊന്നു വേണംഓണസദ്യയൊരുക്കേണംനാടിന്നാകെ ആഘോഷത്തിൻ തിമിർപ്പാണല്ലോ…ചന്തമേറും പൂക്കൾ വേണം –പൂക്കളങ്ങളൊരുക്കേണം….മങ്കമാർ ഈണത്തിൽ പാടികളിക്കവേണം .സമൃദ്ധിതൻ നാളിൽ പല…

വസന്തകോകിലം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ വാസരമണയവേ വസന്തം വിടരുന്നുവനരാജി പൂക്കുമ്പോളാഭ നിറയുന്നുവാളെടുതടരാടാൻവീറോടെഘനാഘനംവാനാർക്കശോഭയേയിടക്കിടെമൂടുന്നു. വലാകകൾവാനിലായി നീളേനീളേയങ്ങുവജ്രായുധമേന്തിധവളാരവം മുഴക്കേവിജയഭേരിയാലെ മേഘമൽഹാറോ..വീണിതായൂഴിയെപരിണയിക്കാനായി. വല്ക്കലമഴിച്ചിതാ വൃക്ഷവൃന്ദങ്ങൾവാപിയിൽനീരാടാനായിയൊരുങ്ങുന്നുവന്യതയേറിയ കാന്താരക്കാന്തിയിൽവനറാണിയീണത്തിലാദ്രതയാലങ്ങു.. വെള്ളത്താമര വിടരുന്നു വാപിയിൽവനവീണമീട്ടുവാനായിതാറാണിമാർവെളളത്തൂമഴ തൂകുന്ന നേരത്തായിവർഷരാഗങ്ങളുതിരുന്നാമോദമായി. വസന്തവില്ലാളിവാസരത്തേരിലേറിവില്ലുകുലയ്ക്കുന്നവില്ലാളിയാകുന്നുവിശാലവാടിയിലായിയ്നപെയ്യുമ്പോൾവസന്തമലരുകൾവായ്ക്കുന്നാകവേ. വിജനതയാർന്നാവനശാഖിയിലായിവസന്തകൂജനംപ്രതിധ്വനിക്കുമ്പോൾവനറാണിയേത്തേടിയിണയണയുന്നുവിനയമോടവളേമാറോടുചേർക്കുന്നു. വെയിലടരുന്നൊരു കാന്താരകാന്തിയിൽവനറാണിയിണയോടു സല്ലപിക്കുമ്പോൾവ്യാജമല്ലാത്തൊരു പ്രണയമേറിയേറിവനപ്രിയരായിയവർ സംഗമലീലയിൽ. വാണരുളുന്നൊരുവനതരുവിലായിവേർപ്പാടറിയാതവരനേകാലങ്ങൾവേദനയറിയാതെയിഴുകിചേർന്നവർവേളിക്കഴിച്ചുസുഖമായിവസിക്കുന്നു.…

സുകൃതമലരുകൾ..🌹ഒരു കച്ചവടക്കഥ

രചന : എം.എ.ഹസീബ് പൊന്നാനി✍ സൈകതഭൂമിയിൽ അശ്വക്കുളമ്പുകളാൽ ധൂളിപരത്തിയ വിജിഗീഷുക്കളുടെ ജയാരവഹർഷങ്ങളോ പ്രിയപ്പെട്ടവരുടെ വിയോഗനഷ്ടങ്ങളാലുള്ള മൂകതാമനസ്സുകളോ ഇല്ലാത്ത നിസ്വനനിർവ്വികാരതയുടെ ആ യാത്രയിലും ഇരുപതുകാരനായ ജാബിറിന്റെ ഹൃദയാന്തരാളം തൊട്ടുമുമ്പുള്ള ഉഹ്‌ദിന്റെ രണഭൂമിയിൽ വീരമൃത്യുപ്രാപിച്ച പിതാവ് അബ്ദുള്ളയുക്കുറിച്ചുള്ള ഓർമ്മവേദനകളിൽ എരിഞ്ഞുനിന്നുആറുസഹോദരിമാർക്കുള്ള ഏക സഹോദരനായ ജാബിറിനെ…

ഒരു സദ്യയുടെ വിലാപം

രചന : നിസാർ റഹീം .✍ കുത്തരി ചോറ് കാണാനില്ലപുത്തരി ചോറും എവിടേമില്ലപരിപ്പിന്നുള്ളിൽ പരിപ്പുമില്ലനെയ്യ് ചേരാത്ത സദ്യയുമായി പപ്പടം വട്ടത്തിൽ ഏതുമേയില്ലകഷണം ഒട്ടും സാമ്പാറിലില്ലകൂട്ടുകറിക്ക് കൂട്ടുകളില്ലഅവിയൽ അവിയലായി തോന്നേമില്ല തോരൻ നോക്കു, തോലുകൾ മാത്രംകാളനും ഓലനും കോലത്തിൽ പെട്ടുഎരിശ്ശേരി പുളിശ്ശേരി കൂടെകൂട്ടാൻഇലയിൽ…

വാമനൻ.

രചന : ബിനു. ആർ.✍ ഞാൻ വാമനനെന്നു പറയാതെചൊല്ലുന്നൂ പലരും, ചിലരുംഅഹങ്കാരതൃഷ്ണയോടെവാഗ്വാദംമുഴക്കും മാബലിമാരെചവുട്ടിത്താഴ്ത്താറുണ്ട് ഇടംകണ്ണിട്ട്പാതാളത്തോളംവാക്കിൻമുനകളാകുംകുഞ്ഞിക്കാലടിയാൽ!.വിദ്യനേടിയാൽ ലോകം നേടിയെന്നുവമ്പുപറയുന്ന പരിഷകളെ,ധനം നേടിയാൽ കുബേരനാണെന്ന്വമ്പത്തരം കാട്ടി അർദ്ധരാത്രിയിലുംകുടപിടിക്കുന്ന മന്നരെ!ആതുരനിരീക്ഷണം നേരായമാർഗ്ഗമല്ലാതെ നേടി, തനാണീശ്വരനെന്നുനടിക്കുന്ന ഭിഷഗ്വരരെ!പണം കീശയിലിട്ടുകൊടുത്തുഅംഗീകാരങ്ങൾവിലയ്ക്കുവാങ്ങുന്ന സാഹിത്യ –കുതുകികളെ!പ്രണയം മനസ്സിലില്ലാതെപ്രേമം ഭാവിക്കുന്ന കശ്‌മലരെ,ജീവിതതേർവാഴ്ചയിൽ പിന്നോട്ടോടുന്നജീവിതേശ്വരരെ!വാക്കെന്ന…

ഓണത്തിൻ്റെ പേരിൽ ഉയർന്ന് വരുന്ന ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചോദ്യങ്ങളുമെല്ലാം ഈ മാറിയ കാലത്ത് പ്രതിരോധങ്ങളായിത്തന്നെ കാണേണ്ടതുണ്ട്.

രചന : റെൻഷാ നളിനി ✍ ഔദ്യോഗിക ആഘോഷങ്ങളിലെ മതാത്മകത , അതിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം എല്ലാം ഒരു മതേതര സമൂഹത്തിൽ വിമർശനപരമായിത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് . അതിനെ പ്രതിരോധിക്കുന്നതിന് , വിട്ടുനിൽക്കുന്നതിന് , ബഹിഷ്ക്കരിക്കുന്നതിന് എല്ലാം വിവിധ സമൂഹങ്ങൾക്കും…

മനസ്സൊരു നെയ്യാറ്

രചന : എം പി ശ്രീകുമാർ✍ മനസ്സേ നീയ്യുമൊരു നെയ്യാറ്നറുംനെയ്യൊഴുകിയ നെയ്യാറ്നൈർമ്മല്യമെങ്ങൊ യകന്നുപോയിനറുംനെയ്യുമെങ്ങൊ മറഞ്ഞുപോയ്. കലങ്ങിയും തെളിഞ്ഞും നീരൊഴുകികരഞ്ഞും ചിരിച്ചും ഞൊറിയിളകിഉയർന്നും താഴ്ന്നുമലയിളകിമെലിഞ്ഞും കവിഞ്ഞും പുഴയൊഴുകി ഇടയ്ക്കിളം വെയിൽപോൽ മനംതെളിയുംനിർമ്മലമായിട്ടലയിളകുംതിരനോട്ടം പോലൊരരികിലൂടെനറുംനെയ്യ് മെല്ലെയൊഴുകി വരും കൈക്കുമ്പിളതു കോരിയെടുക്കുവാനായ്കൗതുകമോടെ യൊരുങ്ങി നില്ക്കുംആനന്ദമോടവ നെയ്…

🐝ചതയം ചതയുന്നു ചിന്തിതചിത്തത്തോടേ..🐝

രചന : കൃഷ്ണമോഹൻ കെ പി ✍ ചതഞ്ഞു ചതഞ്ഞു ചതഞ്ഞുതന്നെചതയമീ ഭുവനത്തിൻചമത്ക്കാരമെല്ലാം കണ്ടുചരിക്കുന്നു, മൂകാത്മാവായ്…ചാലകശക്തിയേകും, വചനങ്ങൾ ചൊല്ലീടുന്നൂചാരേ നിന്നുപദേശം, പിന്നെയും നല്കീടുന്നൂചിന്തയിൽ സത് ഭാവനയുണ്ടാക്കാൻ ചിരം ചിരംചിത്രങ്ങൾ പതിച്ചു താൻ, ചതയം മുന്നേറുന്നുചീത്തയും, ചീമുട്ടയും, കൈകളിൽക്കരുതാതെചെമ്മേയാ മനസ്സിൻ്റെ താളലയങ്ങൾ തന്നിൽചൈതന്യമുത്തുക്കളെ,…

മാവേലി വന്നാൽ…

രചന : തോമസ് കാവാലം✍ മാവേലിയെ കാത്തിരിയ്ക്കും നേരംവയ്യാവേലി വന്നു കേറും പാരംനാടാകെ പൂക്കളമിട്ടു നിൽക്കെനാറും കഥകേട്ടുണർന്നു നാടും. പീഡനമെന്ന പരാതി കേട്ടുപീഡിതരാകും ജനമിവിടെപീഠനമേറ്റുള്ള കന്യകമാർകോടതി കേറുന്നു നീതിതേടി. രാജാവായ് നാട്ടിൽ വിലസിയവർരാവാകാൻ നോക്കി പുറത്തിറങ്ങുംനേതാവായ് നാടു ഭരിച്ച താരംപാതാളം തേടുന്നു…