ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും നാട്ടിലെത്താനാവില്ല

പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ര​വാ​സി​ക​ളെ മ​ട​ക്കി എ​ത്തി​ക്കാ​നു​ള്ള കേ​ര​ളത്തിന്‍റെ മാ​ന​ദ​ണ്ഡം അം​ഗീ​ക​രി​ക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.കേന്ദ്രത്തിന്റെ പട്ടികയില്‍ 2.5 ലക്ഷം പ്രവാസികളാണ് ഉള്ളത്. നി​ല​വി​ല്‍ അ​ടി​യ​ന്ത​രമായി നാട്ടിലെത്തേണ്ടവരെയും വീ​സകാ​ലാവ​ധി തീ​ര്‍​ന്ന​വ​രെ​യും മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര…

2018 ൽ ക്യാൻസർ ചികിത്സ തുടങ്ങുന്നതിന്‌ മുമ്പായി ഇർഫാൻ ഖാൻ “ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ’ യിൽ എഴുതിയ തുറന്നകത്ത്‌. നിഷ മഞ്ചേഷിന്റെ സ്വതന്ത്ര പരിഭാഷ…. Sreenivasan Ramachandran

എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്ന് കൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുന്പൊന്നും ഞാൻ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഒന്ന് , ഞാൻ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാൻ പരിചയപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എൻഡോക്രൈൻ ക്യാൻസർ……

അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച….. ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്ററില്‍ നിര്യാതനായ അദ്വൈത് സുനീഷിന്റെ (8) സംസ്‌കാരം മെയ് 5 ചൊവ്വാഴ്ച നടക്കും. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും സോഷ്യൽ ഡിസ്റ്റൻസ് കണക്കിൽ എടുത്തു പത്തു പേർക്ക് വീതം പരിമിതപ്പെടുത്തിയിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 10.30 വരെ F. Ruggiero…

ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത് …. ഗായത്രി വേണുഗോപാൽ

പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍. വാതിലില്‍ ഏകാന്തത മുട്ടുന്നു പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത ഉടലാകെ ഉപ്പുമുളകും തേക്കുന്നു. തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും…

കൊഴിഞ്ഞ ദളങ്ങൾ ….. ശ്രീരേഖ എസ്

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾകാത്തിരിക്കുന്ന സ്വപ്നത്തേരിൽദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിവീഴുന്നു. നിർത്താതെ പെയ്തൊരാ പേമാരിയിൽനനഞ്ഞവളെന്നോടൊട്ടി നിൽക്കവേആരോരും കേൾക്കാതെയടക്കിയഗദ്ഗദമെന്നുടെ തൂലികയിൽവരികളായി. ചിലതു പൂക്കളായി വിരിഞ്ഞുനിന്നുചിലതുമൊട്ടിലേ കരിഞ്ഞുപോയിമറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽപാകാൻ പാകത്തിനൊളിച്ചവ വേറെ. വിതുമ്പിലിനിയുമീ ചുണ്ടുകൾതുളുമ്പില്ലിനിയുമീ മിഴികളുംഇനിയെത്രനാളുണ്ടെന്നറിയാതെഒരുനാൾ മൗനയാത്രയിലായീടും. ശാശ്വതമല്ലാത്തയീ ലോകത്തെ നാംസ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾഒടുങ്ങുന്നതുമീ ഭൂമിയിൽ…

സന്ധിനിയമങ്ങൾ ….. Hari Chandra

സന്ധിനിയമങ്ങൾ പാലിച്ചില്ലെങ്കിൽ അർത്ഥവ്യത്യാസങ്ങൾ ഉണ്ടാവുന്ന കുറച്ചു വാചകങ്ങൾ നോക്കാം. പട്ടി കുട്ടിയെ കൊന്നുപട്ടിക്കുട്ടിയെ കൊന്നു നിനക്ക് ഇന്ന് മുതൽ കിട്ടുമോ?നിനക്ക് ഇന്നുമുതൽ കിട്ടുമോ? തുഞ്ചന്റെ കിളി പാട്ട് പാടി!തുഞ്ചന്റെ കിളിപ്പാട്ടു് പാടി! ഇപ്പോൾ പനി മതിയായി!ഇപ്പോൾ പനിമതിയായി!(പനിമതി=ചന്ദ്രൻ,കർപ്പൂരം) കത്തി കരിഞ്ഞ അടുക്കള!കത്തിക്കരിഞ്ഞ…

അകമറിവ് ……… Aneesh Kairaly

ഒരു മുറിക്കുള്ളിൽനാം ലോകം ചുറ്റുമ്പോൾ, തിളക്കമാർന്നിടങ്ങളെപകലെന്നും,ഇരുളാർന്നിടങ്ങളെരാത്രിയെന്നുമെഴുതുന്നു. സൂഷ്മത്തിൽ സൂഷ്മമായൊരുനിഴൽകണം പെറ്റ് പെരുകുന്നു.അതിർത്തികൾ മറഞ്ഞു പോകുന്നു, മത വർഗ്ഗ ജാതികൾ‘മനുഷ്യ ‘നെന്നൊന്നൊറ്റ വാക്കായി മാറുന്നു.തിരിച്ചറിവുകളിലവനൊറ്റയെന്നറിയുന്നു.‘ഒറ്റ’ യെന്നതൊരൊറ്റ സത്യമെന്നറിയുന്നു. തിരക്കെന്നൊരു വാക്ക് –തിരക്കിയിറങ്ങുന്നു.തിരകൾക്കപ്പുറവുമതില്ലാതെയാകുന്നു. തിരിച്ചറിവുകളിൽ, ഒരു പകൽ പക്ഷിയുടെ പാട്ട്.രണ്ടിലപല്ലു മുളച്ചൊരു –പയർ വിത്തിൻ്റെ…

ദ്രവിക്കാത്ത ചിത്തം *** *** ** Renjini Pradeep

മഹാമേരുപോലേവളർന്നാനഭസ്സിൽതളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾകളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നുംഇളംചില്ലമേലങ്ങൊരുക്കീ വസന്തം തുടുത്തോരുവാനം നിറംചാർത്തിഭൂമീഇളം തെന്നലാലോലമാടിക്കളിച്ചുംനിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾവിടർന്നാപ്പുലരിക്കൊരുന്മേഷമായീ… മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചംപരന്നാകെ ഭൂവിൽ പ്രകാശം പരത്തിവിടർന്നോരു പൂവിന്റെ ചന്തം കണക്കേതെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം. കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗംകിളിത്തേൻ മൊഴിപ്പാട്ടിലൂറും…

നഴ്‌സമ്മെ സലാം…. Anilkumar Sivasakthi

ഉന്നതികളിൽ ഉറവിടങ്ങൾ ജനിക്കുന്നുഔന്നത്യങ്ങളിൽ ഭവ്യത പിറക്കുന്നുഒരു പിച്ചളപ്പൂട്ട് അകലം വരുത്തുന്നുഒരു കീറത്തുണി തീണ്ടൽ തുപ്പൽ മറയ്ക്കുന്നു. മദിച്ചുന്മത്തരായവർ ചത തിന്ന് കൊഴുത്തുമഞ്ഞിൻ കുളിർ പുതച്ച പ്രഭാതത്തിൽ കൊഴുപ്പ്വിയർപ്പിക്കാൻ ചതകുലുക്കി ഓടിയൊരിന്നെവിടെവിയർപ്പിൻ സാഗര തിരയെടുത്തോ. കൊതിച്ചുകേറുന്നു സൗഹൃദം പുണരാൻലിപ്‌ലോക്കിൽ ക്ഷോഭിച്ച തെരുവുകൾ വിജനംലോക്…

അടിമയായ യസീദി പെൺകുട്ടി ….Sunu Vijayan

കുർദുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ച 14 കാരി യസീദി പെൺകുട്ടി 5 വര്ഷങ്ങള്ക്കു ശേഷം ഇരുപതാം വയസിൽ മോചിതയായപ്പോൾ പറഞ്ഞ അനുഭവങ്ങളുടെ ഒരു ചെറിയ ആവിഷ്ക്കാരം കവിതയായി നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.===========================ഭാഗം ഒന്ന്=========മഞ്ഞുമ്മവക്കുന്ന, പൂക്കൾ ചിരിക്കുന്നസുന്ദരമായൊരു ഗ്രാമംലില്ലികൾ പൂത്തു സുഗന്ധം പരത്തുന്നനന്മ…