തൂവൽസ്പർശമായ്
രചന : എം പി ശ്രീകുമാർ ✍ ഒരു കിളിത്തൂവലായരികിലാരുമൃദുലമായ് ചാമരം വീശി വന്നുതരളകപോലങ്ങളിളകി നിന്നുതരിവള മെല്ലെ കിലുങ്ങി നിന്നുതരളിതമായ് ഹൃദയത്തിൽ നിന്നുംസരള സംഗീതമായൊഴുകിവന്നു !ഇളംതെന്നലലകളിളകിയെത്തെചെറുമണിത്തൂവലുയർന്നു പൊങ്ങിഇളംസൂര്യനാളങ്ങളേറ്റതിൻ്റെഇളംചിരിയ്ക്കേഴഴകായിരുന്നു !ഇതൾ വിടർന്നവകൾ പെയ്തിറങ്ങെഒരു രാഗപരിമളം പരിലസിച്ചു !ഒരു കിളിത്തൂവലായരികിലാരുമൃദുലമായ് ചാമരം വീശി വന്നുതരളകപോലങ്ങളിളകി…
കൂപം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ മോഹപ്പടവുകൾ ഏറെയുണ്ട്!ആഴവും അധികമല്ലോ!തെളിനീരിൻ കുളിരും,ആൾമറ ഭംഗിയും മാറ്റുകൂട്ടുന്നു!രണ്ടോണം ഉണ്ടോ പാവം!അറിഞ്ഞില്ലത് ആഴം!കുരുന്നിൻ ഉള്ളിൽ,തെളിനീർ കുളിർ നിറഞ്ഞു!കരുതലാവേണ്ട കരമാണ്?കാട്ടിയത് എന്താണ്…ഹോ?അരുളിപ്പാടുകൾ കാതിൽ തിളയ്ക്കുന്നു!ശാപമാണ് ആജീവൻ!മാതുലൻ കംസനല്ലോ!വാനോളം ചേർത്തുയർത്തി!കിണർമധ്യേകുടി ഇരുത്തി !ഒരു പൂവ് പറിച്ചെറിയും പോലെ!വഴിവിട്ടബന്ധത്തിനു തിടുക്കം!ഒരേ…
കർഷകാനുരാഗം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ കന്നിവെയിലുതിരുന്നപ്പാടത്തായികതിരവകാന്തിയാൽ കനകം പോൽകർഷകമന്ദിരം സ്നേഹബന്ധുരമായികേദാരമങ്ക തൻ കേശഭാരമഴിയുന്നു. കോലംകെട്ടിപ്പടയണിതുള്ളിയിതാകാലമറുതയായികന്നിപ്പാടങ്ങൾകന്നിയേകുമാപ്പാലമൃതൂട്ടാനായികോമളമങ്കകൾകതിരുകളാകുന്നു. കൈരളിക്കാധാരകർഷകശ്രീനിധികലപ്പമുദ്രയാലുഴുതുമറിക്കുമ്പോൾകൈതവമില്ലാത്തദേവഭൂമിയായിതുകേരളമുത്തമകർഷകക്ഷേത്രമായി. കല്പനയാലെയനന്തമാംമാനത്ത്കതിരണിതാരകൾ മിന്നീടുമ്പോൾകനകമഞ്ജരികളണിഞ്ഞൊരുങ്ങികലാമണ്ഡലത്തിൽനൃത്തമാടാനായി. കാവടിയേന്തുന്ന കേദാരമലരുകൾകുടുമ കുലുക്കി കാവടിയാടുമ്പോൾകാമദേവനവനഗ്നിസാക്ഷിയായവളെകാണുമ്പോളെന്തൊരുചന്തമാണെന്ന്. കോമരം തുള്ളുന്ന വെളിച്ചപ്പാടുകൾകതിരവകാന്തി തിളങ്ങുംവാളുമായികാണുന്നുണ്ടിതാകനലാർന്നപ്പാടത്ത്കാപട്യമില്ലാത്ത കാന്തശ്ശക്തിയായി. കാറ്റുവീശിയായളകങ്ങളുലയുമ്പോൾകലഹിച്ചവർ വീണ്ടുമുയർന്നീടുന്നുകലഹങ്ങളങ്ങനെയാവർത്തനമായികതിരിനെകാറ്റിതാവീഴ്ത്തുന്നു താഴെ. കലപിലെ ചിലയ്ക്കുംകിളികളനന്തരംകൊത്തിചിതറിച്ച കതിർമണിയൊക്കെകിലുകിലുങ്ങുന്ന…
മഹാനടനം.
രചന : രാജേഷ് ദീപകം✍ കുറുപ്പുമാഷിനെ അറിയാത്തവർ നാട്ടിൽ ആരുംതന്നെയില്ല. ചിത്രകലാദ്ധ്യാപകനാണ്. മാഷിന്റെ രചനാചാതുര്യം പ്രസിദ്ധവുമാണ്. ഞൊടിയിടയിൽ ആരെയും അപ്പടി പകർത്തും. ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട് മാഷിന്. വിദൂരസ്ഥലങ്ങളിൽ പോലും മാഷിന്റെ ചിത്രപ്രദർശനം നടന്നിട്ടുണ്ട്. പക്ഷേ ആരാധികമാർ മാഷിനൊരു ഹരം…
ഒരു നാടൻ കവിത
രചന : ചൊകൊജോ വെള്ളറക്കാട്✍ ഹിറ്റ്ലർ രണ്ടാമൻകണ്ടു ഞാനിന്ന്, ഏറ്റം വലിയൊരു –കണ്ടകശ്ശനിയുള്ളോരു “മന്ത്രി –മുഖ്യ”നെ, യിന്നുവരേം കാണാത്ത –മുഖമുള്ളൊരു ‘ഹിറ്റ്ലർ രണ്ടാമൻ!’ കറുത്ത കൊടിയുടെ സംഹാരി!!വെറുപ്പ് വിത്തുകൾ വിതറുമൊരു –കടുത്ത പൊതുജന വിരോധി !കേരളനാടിൻ സ്വന്തം രാജാവോ! “കാരണഭൂതൻ” സ്തുതി…
അരണ്ടവെളിച്ചം
രചന : ജയനൻ ✍ അരണ്ടവെളിച്ചംഅശരണന് അഭയംഅശരീരികളെല്ലാംഅരണ്ടവെളിച്ചത്ത് നിന്നാണ്….ബുദ്ധനുംക്രിസ്തുവിനുംഅറിയാം അരണ്ടവെളിച്ചത്തിന്റെവിശുദ്ധി…നെഞ്ചുപൊട്ടി –കരയുന്നവന്റെകവിതകളധികവും പിറക്കുകഅരണ്ടവെളിച്ചത്തിലെഅപസ്മാരവെളിപാടുകളായാണ്…മനീഷിയുടെമനനത്തിനുംവേശ്യയുടെവിലപേശലിനുംപ്രവാസികളുടെവിലാപങ്ങൾക്കുംആർത്തന്റെആത്മഹത്യാശ്രമങ്ങൾക്കുംസാക്ഷി –അരണ്ടവെളിച്ചംതട്ടിൻപുറത്തെഅരണ്ടവെളിച്ചംപൂച്ചക്ക് വിളയാടാനേറെയിഷ്ടംമരച്ചില്ലകൾക്കുള്ളിലെഅരണ്ടവെളിച്ചംപരുന്തിനുംകുരുവിക്കുംകൂടൊരുക്കാനേറെയിഷ്ടംഒളിയാക്രമണത്തിൽകൊല്ലപ്പെട്ടപടയാളിയുടെവിധവക്കുമിഷ്ടംഅറപ്പുരയിലെഅരണ്ട വെളിച്ചംപഴമ്പുരാണംമുതൽഅത്യാധുനികം വരെഗ്രന്ഥങ്ങൾക്കെല്ലാംഅഭയംഅരണ്ടവെളിച്ചംസ്വപ്നങ്ങളുടെഅനുക്രമമായഉദയത്തിനുംഅസ്തമയത്തിനുംസാക്ഷി –അരണ്ടവെളിച്ചംദശാസന്ധികളിൽജന്മരാശിയിൽജന്തുതമഥിക്കുമ്പോഴുംഉഷ്ണസ്പർശത്താൽകർമ്മകാണ്ഡങ്ങൾജരാനരയാൽ വിറ കൊള്ളുമ്പോഴുംസാക്ഷി –അരണ്ടവെളിച്ചംമുനിയുന്നമൺചെരാതിൻഅരണ്ടവെളിച്ചത്തിൽപഴയൊരമ്മനിലവിളിക്കുന്നുപതിച്ചിയൊരുവൾകത്തിരാകുന്നുപൊക്കിൾക്കൊടിമുറിയുന്നുരക്‌തം മുനിയുന്നു…അടക്കംപറയാൻ അയല്ക്കാർഅടഞ്ഞവാതിലിനരികെഅരണ്ടവെളിച്ചത്തിൽഅരുണവർണ്ണമയവിറക്കുന്നു;പഴയൊരച്ഛൻ…ആൽത്തറയിലെഅരണ്ടവെളിച്ചത്തിൽതറവാടിനുകാവൽത്രിശൂലവുംപൊൻതിടമ്പുംകുലമഹിമക്ക്കുടുംബമൂർത്തിക്ക്പട്ടും പടുക്കയുംകാഴ്ചവെക്കാൻഅരണ്ടവെളിച്ചംകുട്ടികൾകള്ളനും പോലീസുംകളിക്കുന്നത്ഒറ്റപ്പെട്ടവൻപക്ഷികളുടെ സഞ്ചാരപഥങ്ങൾ തിരയുന്നത്അരണ്ടവെളിച്ചത്തിൽവേട്ടുവാളനൊരു കൂടുകൂട്ടാൻപാമ്പുകൾക്ക്വാലിലൂന്നിഇണചേരുവാൻചിലന്തിക്ക്നിർഭയമായ്വലകോർക്കാൻപല്ലിക്ക്നേരും നെറിയുംപ്രവചിക്കാൻഅശരണന്ആകാശത്തിലെനക്ഷത്രങ്ങളോട്അടക്കം പറയുവാൻശരണം –അരണ്ടവെളിച്ചംരജസ്വലയായകൂട്ടുകാരീനിനക്കും കൂട്ട്അരണ്ടവെളിച്ചംആൽവൃക്ഷച്ചോട്ടിൽവെച്ച്നിനക്കുനൽകിയആദ്യചുംബനത്തിനുംസാക്ഷി –അരണ്ടവെളിച്ചംഅരണ്ടവെളിച്ചത്തിരുന്നൊരുനിലക്കണ്ണാടി…
ആർഷോ സംസ്കൃതി
രചന : മേരിക്കുഞ്ഞ്✍ കണ്ടതില്ല മറ്റാരും ഒട്ടുംകേട്ടതുപോലുമില്ലെന്നാൽചിന്തയിൽപതഞ്ഞുപൊന്തിയഗുരു നിന്ദയിൽ ശിഷ്ടജീവൻഉമിത്തിയ്യിൽ വെന്തുനീറിയബാലകൻ്റെ കഥ പാടിയഭാരതത്തിൻ ആർഷസംസ്കൃതി ,വെട്ടിയരിഞ്ഞ് കൂന കൂട്ടിചിതയെരിച്ച് കരിം ചാരംവാരിപ്പൂശി നീച താണ്ഡവംആടിത്തിമർക്കുന്നു പ്രസ്ഥാനനേതൃത്വയുവത്വത്തിൻആർഷോ സംസ്കൃതിനിരങ്കുശം ……തോളോടു ചേർന്ന കൂട്ടത്തിലെപെണ്ണിനോടവൻ്റെ ഘർഷണം“ഒതുങ്ങടി പറപ്പുലച്ചിതന്തയില്ലാത്ത പെറപ്പിനെഒണ്ടാക്കി തരും ഞാൻസൂക്ഷിച്ചോ”വിറയ്ക്കുന്നു യൂണിവേഴ്സിറ്റിപതുങ്ങുന്നു…
ഏകാംബിക
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ അംബികേ, ജഗദംബികേ ജഗദുത്ഭവസ്ഥിതി കാരിണീ,കുമ്പിടുന്നടിയങ്ങൾ ഭക്തിയൊടെപ്പൊഴും പരമേശ്വരീഉള്ളിലായ് നുരയിട്ടു പൊന്തിടുമെന്നഹന്തയൊടുക്കി നീ,തുള്ളിയാടുകമൻമനസ്സിലനന്തതേ,മതിമോഹിനീഉൺമയെന്നതു തന്നെയമ്മ,യനന്തമാണതിനുത്തരം!നിർമ്മമപ്രഭതൂകിനിൽക്കുകയാണതെങ്ങു മഭംഗുരംസർവഭൂതവുമമ്മതന്നുദരത്തിൽ നിന്നുയിർ പൂണ്ടതെ-ന്നുർവിയിങ്കലറിഞ്ഞിടുന്നവരെത്രയുണ്ടു നിനയ്ക്കുകിൽ!സർവദുഃഖവിനാശിനീ,വരദായിനീ,ശുഭകാമിനീസർവമെന്ന പദത്തിനാലെയറിഞ്ഞിടുന്ന വിടുത്തെഞാൻധന്യധന്യമതത്രെയാ,മുഖദർശനം ചിരപൂജിതേധന്യധന്യമതാകണംമമജീവിതം പരമാത്മികേതത്തിനിൽക്കണമേതുനേരവുമമ്മതൻ മുഖകാന്തിയെൻഹൃത്തിലങ്ങനെയാത്തമോദമനന്യഭാവന തൂകിടാൻമുഗ്ധരാഗവിലോലതന്ത്രിയിൽ നിന്നെഴട്ടെ വിശാലമാംസ്നിഗ്ധകാവ്യസുശീലുകൾ സുരപൂജിതേ യനുവാസരംഅജ്ഞാനത്തിന്നിരുളലമൂടിയുത്തരോത്തരമംബികേപ്രജ്ഞയറ്റു മനുഷ്യനിന്നുഴലുന്നു…
🖤”നിങ്ങൾ എപ്പോഴെങ്കിലും അവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…? “
രചന : പ്രണയം ✍ ചോദ്യം നിങ്ങളോടാണ്… മറ്റൊരാളോട് എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്… പാതിവഴിയിൽ ഉപേക്ഷിച്ചു പോയവരോട്…ചോദിക്കുന്നത് അവരെ കുറിച്ചാണ്…ആത്മാർത്ഥമായി വിശ്വസിച്ച് സ്നേഹിച്ചിട്ടും… ഒടുവിൽ നിങ്ങൾ ഉപേക്ഷിച്ചവരെ കുറിച്ച്…പരിചയപ്പെട്ടപ്പോഴും ഇപ്പോഴും ഒരേ സാഹചര്യവും.. തിരക്കും ആയിരുന്നിട്ടും… കൗതുകങ്ങൾ തീർന്നപ്പോൾ…