ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഇന്തോ-അമേരിക്കന്‍ വംശജരെ നേരിട്ട് ബാധിക്കുന്ന കാര്യമാണിത്. 60 ദിവസത്തേക്കാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ യുഎസ്സില്‍ നിയമപരമായി സ്ഥിരം താമസം എന്ന ഇന്ത്യക്കാരുടെ മോഹത്തിന് വലിയ തിരിച്ചടിയാവും.…
തോളത്തു കൈയിട്ടു നടന്ന കൂട്ടുകാര്‍ തന്റെ പ്രാണനെടുക്കുമെന്നവനും കരുതിയിട്ടുണ്ടാവില്ല
കൊടുമണ്ണിൽ പത്താം ക്ലാസുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുവ അധ്യാപിക ഡോ. അനൂജ ജോസഫ്. സഹപാഠികളുടെ വെട്ടേറ്റു മരണപ്പെട്ട അഖിലിന്റെ ചേതനയറ്റ ശരീരം മറവു ചെയ്തതിനടുത്തു ഒരു കൂസലുമില്ലാതെ നില്‍ക്കുന്ന ആ കുട്ടികളുടെ മുഖം വല്ലാണ്ട് ഭയപ്പെടുത്തുന്നു. ദേഷ്യം വന്നാല്‍…
സന്യാസം ഒരു മരീചികയാണ്. ….. Binu R
അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകര്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻതുടങ്ങുകയായിരുന്നു അപ്പോൾ. ധ്യനമന്ത്രങ്ങൾ ഏഴരപ്പുലർച്ചക്കുതന്നെതുടങ്ങണമെന്ന സ്വാമിജിയുടെ ഉപദേശം അണുവിടതെറ്റിക്കാതെ…
മുറിവ് ചികിത്സ …. Usthad Vaidyar Hamza Bharatham
കർണ്ണാടക അതിർത്തിയടച്ചപ്പോൾ കാസർഗോഡിന് നഷ്ടമായത് ചിലരുടെ ജീവനാണ്. കാസർഗോഡ് ചികിത്സയ്ക്കായ് എന്നും ആശ്രയിച്ചിരുന്നത് മംഗലാപുരത്തെ ഹോസ്പ്പിറ്റലുകളെയായിരുന്നു, മികച്ച ചികിത്സയെന്ന ആഗ്രഹവും പണത്തിന്റെ ധാരാളിത്തവും പലരേയും അതിർത്തികടന്ന് മംഗലാപുരത്തേക്ക് എത്തിച്ചു. ജില്ലയിൽ സർക്കാർ ആശുപത്രികളും, സ്വകാര്യ ആശുപത്രികളും ഉണ്ടെങ്കിലും വിദഗ്ധ ചികിത്സയ്ക്കായ് എന്നും…
പ്രകൃതിയുടെ പ്രണയം …. പട്ടം ശ്രീദേവിനായർ
ചെത്തി ചെമ്പകം…ചെമ്പരത്തിപ്പൂ ,വൊത്തൊരുസുന്ദരിപ്പെണ്ണാളേ …..നിന്റെ കുങ്കുമപ്പൂവൊത്തപൂങ്കവിളിന്ന് …എന്തൊരഴകെന്നോ ? “”കോളാമ്പിപ്പൂവൊത്തപൂങ്കഴുത്തിൽ ഒരുതങ്കത്തിൻ പൂത്താലിഞാൻ…. കെട്ടീടാം….! പിന്നെ……നമുക്കതു പൊന്നുപോൽനെഞ്ചിലേറ്റിനടക്കാം ! മാതളം നാരകം മാമ്പഴംപോലുള്ള ചെഞ്ചുണ്ടിൽഞാനൊന്ന് .തൊട്ടോട്ടേ ?അതിലൊരു ,ചുംബനം തന്നോട്ടേ ? നിന്റെ നീലക്കാർവർണ്ണ–നിർമിഴി ത്തുമ്പിൽ ഞാൻനിറഞ്ഞു അങ്ങ് നിന്നോട്ടെ ?…
”മലയാള പ്രസംഗമത്സരം”
”ഈ കൊറോണക്കാലത്ത് വീടുകളില്‍ കഴിയുന്ന നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് ഒരു കൂട്ടും, മനസ്സികാശ്വാസവും, നല്‍കുന്നതിനായിസ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം എന്ന സംഘടനയുടെമീഡിയ പബ്ളിക്ക് ഗ്രൂപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെ മലയാള പ്രസംഗമത്സരം സംഘടിപ്പിയ്ക്കുകയാണ്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാകൊച്ചുകൂട്ടുകാര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് വിഡിയോ അയയ്ക്കാം.…
പി. സി . തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടെറൻസൺ തോമസിന്റെ പിതാവ് കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടിൽ പി. സി . തോമസിന്റെ (93) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.…
പി. സി . തോമസ് (97) അന്തരിച്ചു ശ്രീകുമാർ ഉണ്ണിത്താൻ
ടെറൻസൺ തോമസിന്റെ പിതാവും കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ് പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കൾ: ശാന്തമ്മ ബെന്നി, പരേതയായ…
കൊറോണ ബാധയിൽ വിറങ്ങലിച്ച ന്യൂയോർക്കിൽ പൊതുഗതാഗത നിയന്ത്രണത്തിന് ഗവർണർ കോമോയുടെ മേൽ സമ്മർദ്ദം – മലയാളിയുടെ ഇടപെടലിന് ഫലം കാണുന്നു. മാത്യു ക്കുട്ടി ഈശോ
ലോകജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് സംഹാര താണ്ഡവം ആടി ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ന്യൂയോർക്കിൽ അധികാരികൾ കാര്യമായ നിയന്ത്രണങ്ങൾക്ക് തയ്യാറായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന് അധികാരികൾ നിർദ്ദേശിച്ചെങ്കിലും പ്രായോഗികമായി അത് നടപ്പിലാക്കാൻ…
അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട : സ്പീക്കർ ശ്രീരാമകൃഷ്ണൻ
ന്യൂയോർക്ക് : അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട, അവർ അവിടെ സുഖമായിരിക്കുന്നു . അവരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം (കേരളാ ഗവൺമെന്റ് ). പക്ഷേ അമേരിക്കയിൽ നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.വളരെ അധികം നമ്മുടെ സഹോദരങ്ങൾക്കു…