ക്രിസ്തുമസ് എനിക്കു പ്രിയപ്പെട്ടതാവുന്നത്
രചന : മാധവ് കെ വാസുദേവ് ..✍️ ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന…
ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്
രചന : താഹാ ജമാൽ.✍️ നിനക്കോർമ്മയുണ്ടോ…?ഇതുപോലൊരു,ക്രിസ്തുമസിന്റെ തലേ പാതിരാത്രിക്ക്കരോൾകാർ വന്നു മടങ്ങിയ രാത്രിയാണ്നമ്മൾ താറാവിനെ കൊല്ലാൻ പോയത്കഴുത്തിൽ കത്തിയമർന്ന പിടച്ചിലിന്റെഭയപ്പാടിന്റെ മദപ്പാടിളകിതാറാവോടിയ ഓട്ടംഇന്നും നെഞ്ചിൽ കിതയ്ക്കുന്നുണ്ട്.താറാവിനെ കണ്ടെടുത്തുമടങ്ങുന്നവഴിയിലാണ്നിനക്ക് വിഷം തീണ്ടിയത്.യൗവ്വനാരഭത്തിലെ നിന്റെ വളർച്ചകണ്ണുകിട്ടിയവന്റെ മരണമാണെന്ന്ത്യേസ്യാമ്മ പറഞ്ഞത് എന്റെ കാതിലിപ്പഴുമുണ്ട്.നീ, വാങ്ങിയൊളിപ്പിച്ചബിയർ ബോട്ടിലിനു…
ക്രിസ്തുമസ് കവിത ഇല്ല…
രചന : ജോർജ് കക്കാട്ട് ✍️ ക്രിസ്തുമസ് കവിത ഇല്ല… കാരണം ആഗമനം എന്നെ സന്തോഷിപ്പിച്ചു,സത്യത്തിൽ ഞാൻ ഇന്നലെ എഴുതിയതാണ്,നർമ്മം കൊണ്ട് ക്രിസ്തുമസ് വാക്യങ്ങൾ,…പക്ഷെ ഭയാനകം എൻ്റെ മുന്നിൽ വന്നു.ഒരു പുഞ്ചിരി വിടർത്താനും,വായിക്കുന്നതിനിടയിൽ കുടുങ്ങി,അത് അശ്രദ്ധമായിരുന്നില്ലആത്യന്തികമായി എനിക്ക് തെറ്റായി തോന്നി.സന്തോഷകരവും മനോഹരവുമായ…
ഫൊക്കാനയുടെ ക്രിസ്‌മസ് ആശംസകള്‍.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്‌മസ് കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവർക്കും ക്രിസ്‌മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവൻ…
സമാധാനം എന്നും സത്യമായമനസ്സുള്ളവർക്ക് മാത്രം
ഡോ.മാമ്മൻ സി ജേക്കബ് ✍️ മറ്റൊരു ക്രിസ്തുമസ്സ് കാലവും കൂടി വന്നെത്തുകയായി . ലോകത്തെല്ലായിടത്തും ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു .ഓരോ വർഷവും ആഘോഷങ്ങൾ കൂടി വരുന്നതല്ലാതെ ഒരു മങ്ങലും ഈ ആഘോഷങ്ങൾക്കില്ല എന്നതാണ് സത്യം . ഇന്നത്തെക്കാലത്ത് മനുഷ്യർ എല്ലാവരും ആഘോഷങ്ങൾ…
സാന്റാക്ലോസ്
രചന : ബിനോ പ്രകാശ് ✍️ ഒലിവ്മരങ്ങൾ പൂത്തുലഞ്ഞു സീയോൻ മലനിരകളിൽ പരിമളം പരത്തി.ശാരോൻ താഴ്വാരങ്ങളിലെ താമരകൾക്കിടയിൽ കുഞ്ഞാടുകൾ മേഞ്ഞുകൊണ്ടിരുന്നു.യോർദ്ദാൻ നദിയിലെ കുഞ്ഞോളങ്ങൾ സ്നേഹ സങ്കീർത്തനങ്ങൾപ്പാടി.ദൈവപുത്രന്റെ തിരുപിറവിയിൽ ആഹ്ലാദചിത്തരായ് നീലാകാശത്തിലെ ദിവ്യനക്ഷത്രത്തിനു ചുറ്റും മാലാഖമാർ ഗ്ലോറിയ പാടികൊണ്ടിരുന്നു. ട്രീ ഉണ്ടാക്കി അതിൽ…
കറുത്തവന്റെ സ്വപ്നം (വൃത്തം- ഭുജംഗപ്രയാതം)
രചന : മംഗളാനന്ദൻ✍️ എനിക്കിന്നുമുണ്ടെന്റെ ചിത്തത്തിനുള്ളിൽനിനയ്ക്കാതെ കത്തിജ്ജ്വലിക്കുന്ന സ്വപ്നം,ഘനശ്യാമവർണ്ണം മറച്ചാലുമെന്നുംമനസ്സിന്റെയുള്ളിൽ കിളിർക്കും കിനാക്കൾ. കഴുത്തിന്റെ മേലേ ചവിട്ടുന്നു ധാർഷ്ട്യംമുഴുത്തോരു വർണ്ണാധിപത്യങ്ങളിന്നും.കരുത്തുള്ള നാട്ടിൽ കറുത്തോരുപൗരൻനിരത്തിൽ പിടയ്ക്കുന്നു ശ്വാസത്തിനായി. കറുപ്പിന്റെ നേർക്കിന്നുമെയ്യുന്നു നിങ്ങൾ,വെറുപ്പിന്റെ ചൂരുള്ളതാംതത്വശാസ്ത്രംകുറച്ചൊന്നുമല്ലെന്നെ നീറുന്ന സത്യംഉറക്കം കെടുത്തുന്നതീ വന്യരാവിൽ. നിരത്തിൽ കിടന്നൂർദ്ധശ്വാസം വലിച്ചുമരിക്കാൻ…
അകത്തെ ചാന്ദ്രചലനങ്ങൾ
രചന : ഹരിദാസ് കൊടകര✍️ വ്യക്തമായിരുന്നു-ഭാഷാതുടിപ്പുകൾധ്യാനഭരിത-അഗ്നിപാകത്തെഭൂമിസാരങ്ങൾ. കാടിന്നു കുറുകെഎന്തുചെയ്യുന്നതുംആന്ധ്യം ബാധിച്ചവിഷാദഗ്രസനംവിവേകസ്തംഭനംചാന്ദ്രചലനത്തിലെഅഗ്നിബാധിച്ചപുല്ലുണക്കങ്ങൾ അസ്വസ്ഥമാക്കുന്നുവിൺപരപ്പിൻ പിഴഭാഷ്യപ്പെടാത്തഉറവയിറ്റുകൾ. ദൃശ്യത്തിലെന്തുംഭിന്നങ്ങളാകയാൽക്ലാവുകൾ പൂത്തതുംകൊമ്പു ചിലച്ചതുംമുൻപേ രചിച്ചിട്ട-വൻമരക്കോയ്മകൾ. തെളി കാതിലെന്നുംവേനൽ മുഴക്കുന്നനെടുതാം വിപത്തിന്റെകായ് വിത്തിനൊപ്പംമിതവാദരമ്യം ചതച്ചിട്ടു-തിളപ്പിച്ച വെള്ളം.ശരീരവേദന..ഉറക്കക്കുറവ്.. അനവസ്ഥയാൽഫലസംഗം വെടിഞ്ഞ്മുടിയെടുത്തവർ,മരങ്ങൾ മനങ്ങൾ,കാലം കളയാതെ-വേഗം തുടർന്നവർ,ബന്ധമഴിപ്പുകൾ,കൂടെ ദഹിപ്പിച്ചസസ്യസുമങ്ങളുംപ്രണത രശ്മിയാൽപുഴയിലൂടാരവം. ചാന്ദ്രചലനങ്ങളേ..ഈ ബോധമന്ദിപ്പിലുംഒരു…
ഭീം…. ഓർമകൾ! ….
രചന : കമാൽ കണ്ണിമറ്റം ✍️ ഭാരതരാജ്യത്തെ ഇന്ത്യയാക്കീടുവാൻശില്പിയായ്നിലകൊണ്ട ഭീം,മനസ്സിൻ്റെശ്രീകോവിൽ തട്ടിൽ പ്രതിഷ്ഠയായ്ഭീം, അങ്ങ് ഞങ്ങളിൽനിറവായി, നുരയായ്നൂപുര ജ്വാലയായ് !നിർമാല്യ ദർശന പുണ്യമായ്, ഭാരതമക്കളിലെന്നും നിറയുന്നു..,ഭീമാറാവു റാംജി അംബേദ്ക്കറോർമ്മകൾ !ഞങ്ങളോർക്കുന്നു ..ദുരന്തവും ദുഃഖവും കൂടിക്കുഴഞ്ഞതാമങ്ങയുടെദുരിത ബാല്യത്തിനെ,അധ:കൃത ജന്മമെന്നാട്ടിയസവർണബോധത്തിൻ്റെനീച വിചാര അസ്പർശ്യ ശാപത്തിനെ!ഞങ്ങളോർക്കുന്നു…
” അത്രമാത്രം “
രചന : ഷാജു. കെ. കടമേരി ✍️ ആഴങ്ങളിലേക്ക്ഓടിക്കിതച്ച്, ചുവട് തെറ്റിവഴുതി വീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോകഭൂപടം വരയുന്നകഴുകൻ കണ്ണുകൾ.കാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്ന തലതെറിച്ചചിന്തകൾ.നിലച്ച് പോയേക്കാവുന്നചെറുശ്വാസത്തിനിടയിലൂടെപിടഞ്ഞ് കൂവുന്നു.അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന് ആഞ്ഞ്വീശിയാൽ. മഴയൊന്ന്നിലതെറ്റി പെയ്താൽകടൽ ഒരു നിമിഷം കരയെആഞ്ഞ് പുണർന്നാൽ.മഹാമാരികൾക്കിടയിൽനമ്മൾ വട്ടപൂജ്യമാവുമ്പോൾദുരിത…