ചിങ്ങപ്പെണ്ണും പൂക്കളവും. …. Binu R

ശ്രാവണം വന്നുനിന്നു പുഞ്ചിരിക്കുന്നൂചിങ്ങപ്പെണ്ണിന്റെ താലോലം കണ്ട്,ചിങ്ങപ്പെണ്ണിൻ പൊന്നാവണിവാടിയിൽ തുമ്പപ്പൂ നിന്നു ചിരിക്കുന്നൂ,പൂക്കളത്തിന് താരാട്ടാകുവാൻ.കോളാമ്പിയും കാശിത്തുമ്പയും അരിപ്പൂക്കളുംനിറങ്ങളുടുത്തു വമ്പുന്നു,പൂത്താലത്തിൽ കുമിഞ്ഞുനിവരാൻ.ചെങ്കദളിയും രാജമല്ലിയും ചിറ്റാരംചൊല്ലി ചിരിക്കുന്നു,പൂക്കളത്തിൽ നിറങ്ങൾവിതാനിക്കുവാൻ.ചെത്തിയും ചെമ്പരത്തിയും വാടാമല്ലിയുംചെറുകാറ്റോളങ്ങളിൽ ചാഞ്ചാടുന്നൂ,വർണ്ണങ്ങൾ വാരിവിതറുവാൻ.തുളസികതിരും മുക്കുറ്റിപ്പൂവുംതത്തികത്തരികിട തത്തുന്നൂഅവരില്ലാതെയൊണപ്പൂക്കളമില്ലെന്നഹന്ത മൂത്ത്.ഓണംവന്നോണംവന്നോണം വന്നേമഞ്ഞണിഞ്ഞ ഓണത്തുമ്പികൾമാനത്തുപാറിക്കളിക്കുന്നൂ,മാലോകരേ ഓണത്തെവരവേൽക്കൂഎന്നാഹ്വാനമോടെ.മഞ്ഞക്കിളികൾ പാടുന്നൂഓണപ്പൂക്കളമൊരുക്കാറായ്ചിങ്ങപ്പെണ്ണേ പൊന്നാ…

റോയിക്കൊരു വീട്

കവിയും സാമൂഹ്യപ്രവർത്തകനുമായ റോയ് കെ ഗോപാൽ, സമൂഹ മാധ്യമങ്ങളുടെ പ്രാരംഭ ദിശയിൽത്തന്നെ എഴുത്തിന്റെ വഴിയിൽ ശ്രദ്ധ്യേയമായ സാന്നിദ്ധ്യം ഉറപ്പിച്ച വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലും, അവയുടെ കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്ന റോയ്, തന്റെ കവിതകളിലൂടെ ആശയപ്രചരണവും, നിലപാടുകളും ശക്തമായി വ്യക്തമാക്കുന്നതിലൂടെ ജനമനസ്സുകളിൽ ഇടം…

ഓണം“ ഫ്രീ“ ….. Pattom Sreedevi Nair

കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും!ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.മായിക പ്രപഞ്ചവും ,മാനിനിയും പിന്നെമായാത്ത മധുര സ്മരണയും ഫ്രീകിട്ടും.ഒന്നു വാങ്ങിയാല്‍ മറ്റൊന്നു ഫ്രീകിട്ടും,സ്വര്‍ഗ്ഗം വാങ്ങിയാല്‍ നരകം ഉറപ്പാക്കാം.സ്പന്ദിക്കും മനസ്സിന്റെ…

നെഞ്ചകപ്പാടങ്ങളിൽ ഓർമ്മകൾ പൂവിറുക്കാനെത്തുമ്പോൾ…..Ashokan Puthur

ഓണക്കിനാവേറിവന്നോരു ഓർമ്മയ്ക്ക്ആരോ ഇന്ന് ശ്രാദ്ധമൂട്ടിദുരിതവും ദുഖവുംപ്രാണനും നേദിച്ച്ഓർമ്മകൾക്കെല്ലാം ബലിയിടുന്നുപൊൻചിങ്ങത്തേരേറിവന്നോരു മന്നനെചാക്കാലചൊല്ലി പടിയടച്ചുകൈകൊട്ടിയാർക്കുന്നുചാവുപാട്ടോതുന്നുഓർമ്മകളെല്ലാം കെട്ടകാലംഹൃദയത്തിൻ നാക്കിലചീന്തിൽ ഒരു തുള്ളികണ്ണുനീരർപ്പിച്ച് പിൻവാങ്ങുന്നമാവേലിമന്നന്റെ നിലവിളിപ്പാട്ടുകൾനാട്ടകമാകെ ഉലച്ചീടുന്നുഹർഷമോർമ്മകൾഏറെയില്ലെങ്കിലുംഓർമ്മകൾ നമ്മൾപാടെ മറക്കൊലാജീവിതംപൂക്കും കാലംവരും സത്യംഅത്രമേൽ സ്നേഹം പൂ ചൂടുമേഅന്നെന്റെ മാവേലിഈ നാട്ടുപന്തലിൽഒത്തുചേർന്നൊന്നായ് നമുക്കുംപാടാം….

ഓണമില്ല … Biju Karamoodu

ഓണമില്ലാഒരുക്കങ്ങളില്ലകാണമില്ലാ-പണങ്ങളുമില്ലപൂവിരിഞ്ഞില്ലപൂമുറ്റമില്ലതുമ്പയില്ലപൂത്തുമ്പിയുമില്ലതമ്പുരാ൯െറവരവൊന്നുമില്ലതുമ്പമില്ലതുയിലുണരില്ലവാക്ക് ചോദിച്ച്വാമനനില്ലതാണൊളിയ്ക്കുവാ൯പാതാളമില്ലചോറിലയില്ലചോദ്യങ്ങളില്ലഏറെയുണ്ടമയക്കവുമില്ലപക്കയും പറയായുമളന്ന്വിൽക്കുവാനൊരുസത്യവുമില്ലപായസമില്ലപാൽനിലാവില്ലപോയകാലപ്പുരാണങ്ങളില്ലഒന്നുപോലെന്ന്പൊങ്ങുവാനായികൂടെയാരുംമനുഷ്യരായില്ലഓണമോണമെന്നോരോ വഴിയുംതുള്ളിയോടിയകുട്ടിയുമില്ല

തമിഴ്‌നാട്ടിൽ താരമായി സഫിറയെന്ന റോബോട്ട്.

ഏതൊരു വസ്ത്രവിപണന കടയിലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഡമ്മികളെ വെക്കുന്ന പതിവുണ്ട്. എന്നാൽ കൊവിഡ് കാലമായതിൽ വസ്ത്രവിപണിയാകെ നഷ്ടത്തിലുമാണ്. ഇപ്പോഴിതാ വസ്ത്രവിപണനകേന്ദ്രത്തിന് മുന്നിൽ ഇത്തരത്തിൽ വെക്കുന്ന ഒരു റോബോട്ടാണ് തമിഴ്‌‌നാട്ടിൽ താരം. കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ ഒരു റോബോട്ടാണിത്.…

ഓണം: ഒരു പ്രവാസി സ്വപ്നം ….Janardhanan Kelath

ഇല്ല എന്നൊന്നെങ്ങുമില്ല, സുഭിക്ഷതഉണ്ടെങ്ങുമെല്ലാർക്കുമൊപ്പ – മീ ദർശനം,ഭാവാത്മകത്വം തുളുമ്പുന്ന പൊന്നൊളി-പ്പൂനിലാ ചിന്തു പാടുന്നുവോ തുമ്പികൾ!ശുഭ്റവസ്ത്രം ധരിച്ചെത്തുന്ന വാമനർ –പാദം പതിച്ച കൃഷിസ്ഥലം പാതയായ്,പഞ്ഞമാസത്തിലെ തോരാപെരുമഴ –ക്കാട്ടിൽ ചുരുണ്ടിരിപ്പാണിങ്ങ് കർഷകർ !എന്തിനായിങ്ങ് പുറപ്പെടുന്നൂ ബലി –പീഠങ്ങളിൽ ഞങ്ങൾ കാത്തിരിപ്പാ-ണെന്ന്വീഴും കൊലക്കയർ എന്നറിയാതെയീനാട്ടിൻ പ്രജകളായിന്നു…

*ഈ ഓണത്തിനെങ്കിലും സത്യം തിരിച്ചറിയുക**തിരുവോണം. ചരിത്രം* …. Saradhi Pappan

കുറെ കാലമായി പലർക്കുമുണ്ട് ഒരു വലിയ സംശയം?സംശയം പറയാം….മഹാവിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളാണ് താഴെയുള്ളത്(1) മത്സ്യം(2) കൂർമ്മം(3) വരാഹം(4) നരസിംഹം(5) വാമനൻ(6) പരശുരാമൻ(7) ശ്രീരാമൻ(8) ബലഭദ്രൻ(9) കൃഷ്ണൻ(10) കൽക്കിഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം….മഹാവിഷ്ണു ഭഗവാന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ.ശ്രീ വാമനനാണല്ലോ മഹാബലിയെ…

മാവേലിനാട് ….. Sivarajan Kovilazhikam

ചിങ്ങം വെളുത്തെടീ പെണ്ണാളേ കതിര്‍കൊയ്യുവാന്‍ പോകണ്ടേ കണ്ണാളേ,പാട്ടൊന്നു പാടണ്ടേ,കറ്റമെതിക്കണ്ടേ,കൂലിക്കിടങ്ങഴി നെല്ലു വാങ്ങേണ്ടേ?അന്തിക്കതിരവന്‍ ചെഞ്ചായം പൂശുമ്പോ-ളന്തിക്കള്ളിത്തിരി മോന്തീടണ്ടേ?താളംപിടിക്കണം, വെറ്റമുറുക്കണംനേരം വെളുക്കുന്നു കുഞ്ഞിപ്പെണ്ണേ .കുട്ടത്തിപ്പെണ്ണിനു കുപ്പിവള വേണംകൊച്ചുകിടാത്തനു കുപ്പായവും ,അമ്മയ്ക്കുടുക്കാന്‍ കൈലിവേണ്ടേ , പിന്നെനിന്റപ്പനു മുണ്ടൊന്നു വാങ്ങണ്ടേ പെണ്ണേ ?നാലഞ്ചു കറിയെന്നു കുട്ട്യോളേക്കാട്ടണ്ടേ ,നാലുനാളെങ്കിലുമത്താഴവും…

സഘിണി …. സായ ജെറി സാമുവൽ

കെട്ടിയോൻ ചത്തതിൻ്റെ മൂന്നാപക്കമാണ് തെക്കെ കുഴിയിലേക്ക് കണ്ണ് നോക്കിയിരുക്കുന്ന ജാനകിയോട് രാജമ്മ ‘ആ ചോദ്യം ചോദിച്ചത് പോയവനോ പോയി നീ യിങ്ങനെ ഇരുന്നാൽ മതിയോ ജാനുവേ കൂടെ രണ്ട് കുഞ്ഞ് പിള്ളേരില്ലേഅവർക്ക് വിശപ്പ് മാറാനുള്ള വഴി കണ്ടെത്തെണ്ടേ. ജാനു രാജമ്മയെ മിഴിച്ചു…