കഥപറയുമ്പോൾ … Sivakumar P
ചിലപ്പോ ഒരു കായക്കുലവെട്ടാൻ അല്ലേൽ മുരിങ്ങക്കായപറിക്കാൻ അതുമല്ലെങ്കിൽ കരണ്ടുബില്ലടക്കാൻ, അങ്ങനെന്തിനെങ്കിലുമൊക്കെയായിരിക്കും രതിച്ചേച്ചി വിളിക്കുക. രതിച്ചേച്ചി സ്ഥലത്തെ കൗൺസിലറൊക്കെയായിരുന്നയാളാണ്. ഇപ്പോൾ തനിയെ വിശ്രമജീവിതം നയിക്കുന്നു. അന്നു പക്ഷേ ആരൊക്കെയോ വായിക്കാൻ കടംവാങ്ങി തിരിച്ചു കൊണ്ടുവന്ന പുസ്തകങ്ങൾ ഉയരമുള്ള റാക്കിൽ വെക്കുവാനാണ് എന്നെ വിളിച്ചത്.…
ഉത്തരമെവിടെ ….. ജലജാപ്രസാദ്
അച്ഛനാണു ഞാൻ വയ്യെനിക്കൊന്നു മെന്നുച്ചിയിൽ കൊടുംവേനലാളുന്നു ഹാഉത്തരമെന്ത് ചോദിക്കു മാരോടെന്നുത്തരയെന്തു പാപത്തെ ചെയ്തവൾ? എത്രയെത്ര കരുതി ഞാൻ നിന്നെയെൻപുത്രീ, എത്ര കിനാക്കളും കണ്ടു ഞാൻ!എത്രമാത്രം വളർന്നു നീയെങ്കിലുംതൊട്ടിലാട്ടുന്നുഎന്നുമെൻ ഹൃത്തിലായ് ഇഷ്ടഭോജ്യങ്ങൾ, പട്ടം, കളിപ്പാട്ട –മിഷ്ടവസ്ത്രവും പാട്ടും കഥകളുംകിട്ടി, വിദ്യയും നല്ല സ്വത്തൊന്നതെ-ന്നെന്നു…
ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ് …റ്റി എസ്സ് അരുൺ
1947 ജൂലൈ മുപ്പതാം തീയ്യതി, ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ്, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്വന്തം കൈപ്പടയിൽ, രാജാജിക്ക് ( സി. രാജഗോപാലാചാരി) ക്ക് ഇങ്ങനെ എഴുതി: “എന്റെ പ്രിയപ്പെട്ട രാജാജി, ഷൺമുഖം ചെട്ടിയെ എത്രയും പെട്ടെന്ന് കാണേണ്ട കാര്യം…
ഒരുമൗനം ബാക്കി വെക്കാം … Bindu v k
വാക്കുകളിടറിവീണ് പൊട്ടിക്കരയാനൊരു മൗനം ബാക്കി വെയ്ക്കാം കൂടൊഴിഞ്ഞ ഹൃദയത്തിലെ കരുതാലായ് ഏകാന്തതയുടെ കനത്ത ഇരുളിലൊരു തിരിവെളിച്ചമായ് കരഞ്ഞു വീർത്ത കൺപോളകൾക്ക് കനംതൂങ്ങാൻ അറ്റുപോയ പ്രതീക്ഷകൾക്ക് പതംപറഞ്ഞ് കലഹിക്കാൻ ഓർമ്മയുടെ നെരിപ്പോടിൽ സ്വയം എരിഞ്ഞടരാൻ നമുക്കൊരു മൗനം ബാക്കി വെക്കാം ദേശാടനക്കിളികൾ യാത്ര…
യുഎഇ കോൻസുലേറ്റ് സ്വർണക്കടത്ത്.
മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും. ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരിയായിരുന്നപ്പോള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രാവശ്യം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ക്കാന്‍ തീരുമാനമായത്.…
warrior ….. Shaji Nayarambalam
വാരിയം കുന്നത്തു ഹാജി,യുയർക്കുന്നി-താരെയും കൂസാത്ത പോരാളിയായ്! പഴേയേടുകളൊക്കെത്തുടച്ചെടുത്തിന്ത്യതൻപോടിൽ ജനിക്കും പുഴുക്കുത്തൊടുക്കുമോ? നേരിൻ്റെയുജ്വലജ്ജ്വാല,യെതിർപ്പിൻ്റെപോർമുന പൊള്ളിച്ച വൈദേശ ശക്തികൾ-ക്കായില്ല നേരിൽ ജയിക്കാൻ; ചതിച്ചിട്ടൊ-രയ്യർ സുഹൃത്തായ് ചമഞ്ഞു വഞ്ചിച്ചവൻ.ചുട്ടുപൊള്ളുന്നൊരാ സൂര്യനെ,യൊറ്റിൻ്റെകെട്ട തന്ത്രത്തിൽക്കുരുക്കി ബന്ധിച്ചവർ-ക്കൊട്ടും വഴങ്ങാതെ ജന്മദേശത്തിനെമുത്തമിട്ടസ്തമിക്കാനായ് കൊതിച്ചൊരാൾ…. “പിന്നിലല്ലായെൻ്റെ മുന്നിൽ നാട്ടീടുകജീവനെടുക്കുന്ന തോക്കു്; തീയുണ്ട ഞാൻകണ്ടേറ്റുവാങ്ങിടാം…
8 ലക്ഷം ഇന്ത്യക്കാർ തിരിച്ചു പോകേണ്ടി വരും.
സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ…
അവഗണന… Bobby Xavier
തീപ്പൊള്ളി പൊളിഞ്ഞഅഭിമാന ത്വക്കിന്റെഅവസാനപാളിയിൽകുമളച്ചു പൊങ്ങുന്നനീലിച്ചൊരു നീർക്കുമിള.. ആവർത്തനമാകുമ്പോൾനോവിന്റെ വിരസതയെന്നമുനയില്ലാ മുള്ളിനാൽപൊട്ടുന്നോരു നീർപ്പോള… വ്രണിതമാം മാനസംനിരാശയ്ക്കൊപ്പംനിസ്സഹായായായ്ചുരുളുന്നു ചുറ്റിനുംചുവന്ന വടുക്കളായ്… പ്രകൃതിയോട്… നിലാവുദിക്കാത്തരാത്രികളേക്കാൾനിന്നെ നീറ്റുന്നത് വെയിലിന്പകലിനോടുള്ളഅവഗണനയല്ലേ..അതും പത്തുമണിപ്പൂക്കൾവിരിയേണ്ട ദിനങ്ങളിൽ…..
ഫുട്ബോൾ … Rinku Mary Femin
ശെടാ ആ സൈക്കിളിന്റെ ചാവി ഇവിടെ വെച്ചിട് കാണുന്നില്ലല്ലോ, എടാ റെജിയെ നീ കണ്ടാ, പലചരക്കു കട പൂട്ടുന്നതിനു മുന്നേ അവിടെ എത്താനുള്ളതാ, അപ്പൻ ധൃതിയിൽ വിളക്കിന്റെ കീഴിലും മേശ വിരി കുടഞ്ഞും അടുക്കള വാതിലിന്റെ കൊളുത്തിലും മറ്റും തപ്പുന്നത് സൂക്ഷിച്ചു…
പ്രണയത്തെക്കുറിച്ച് …. അൻസാരി ബഷീർ
പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ,പ്രപഞ്ചം പിറക്കുന്നതിന്നുമുമ്പേഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെഊതിത്തെളിയ്ക്കാൻ പിറന്നതാകാം കാലപ്രവാഹത്തിന്നോളപ്പരപ്പിൻെറശീലമായ് അന്നേ ലയിച്ചതാകാംജീവൻെറയോരോ നേർത്ത നാളത്തേയുംസേവിച്ച് പണ്ടേ ലയിച്ചതാകാം നേരിൻെറ നാരൂർന്ന് പോയാൽ പ്രണയമൊരുവേരറ്റ സങ്കൽപമായൊടുങ്ങുംപ്രാണൻെറ ചൂരറ്റ് പോയാൽ പ്രണയമൊരുഞാണറ്റ വില്ലായ് നിലംപതിക്കും കാലം കലങ്ങിയും കലഹിച്ചുമുടയുന്നകാലം കടന്ന് വന്നാലുംഊറ്റ്…