ഫൊക്കാന കൺവെൻഷൻ 2021 ലേക്ക് …. Sreekumarbabu unnithan

ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റ് മെന്റിന്റെ നിയമം അനുസരിച്ചും ഈ വർഷം ഫൊക്കാനയുടെ 2020 ലെ കൺവെൻഷൻ നീട്ടി വെക്കാൻ കഴിഞ്ഞ നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. അത് അനുസരിച്ചു ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ജൂൺ 5 വെള്ളിയാഴ്ച ‌ കൂടുകയും ഫൊക്കാന…

അവ്യവസ്ഥിതക്കാഴ്ചകൾ …. Prakash Polassery

ചന്തം നിറഞ്ഞു പൂത്തലഞ്ഞു നിന്നോരാമന്ദാരമങ്ങു തണുത്തു വിറച്ചങ്ങുകോച്ചിപ്പിടിച്ചു കൊമ്പുകളൊരുക്കിയിട്ടുമഴത്തുള്ളി ഇറ്റിക്കുന്നുഗദ്ഗദം പോലവെ . ഉത്സേധ കോണം വിളങ്ങി കണ്ടോരോവൃക്ഷത്തലപ്പുകൾ വള്ളികൾ ഓലകൾഅതിയായ ദുഖം പേറിയ പോലങ്ങനെഅതി കഷ്ടമായി കീഴോട്ടു തൂങ്ങിയും നെല്ലിപ്പലകയും കണ്ടു ക്ഷീണിച്ചോരോനല്ല കിണറും പുഷ്ടിച്ചു വന്നല്ലോആകെ ചതുപ്പായി നിരാദര…

കോപ്പിയടിയാരോപണം.

ജില്ലയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. പാലാ ചേര്‍പ്പുങ്കലിലെ ബി.വി.എം കോളേജില്‍ പഠിക്കുന്ന അഞ്ജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ്…

ലച്ചു ****** Ganga Anil

അസ്തമയ സൂര്യൻറ്റെ വെളിച്ചം ഗ്രാമ പാതയിൽ പടർന്നിരുന്നു.. ചേച്ചിയമ്മ പുളിയും ഉമിക്കരിയുമുപയോഗിച്ച് ഓട്ട് നിലവിളക്ക് ഉരച്ച് കഴുകുന്നതു നോക്കി ഇളംതിണ്ണയിലിരിക്കുകയാണ്..തെക്കേ പറമ്പിൽ വാഴ കുലച്ചിട്ടുണ്ടാവണം.. നരിച്ചീറുകൾ മുറ്റത്തെ പാതിയിരുട്ടിലൂടെ നിഴൽപോലെ പാറുന്നുണ്ട്.. പണ്ട് സ്കൂളുവിട്ടുവന്നാൽ സന്ധ്യമയങ്ങാൻ കാത്തിരിക്കും വാഴത്തേനുണ്ണാൻ വരുന്ന നരിച്ചീറുകളെ…

“തിരക്കഥയിൽ ഇല്ലാത്തത്!” ……. Mathew Varghese

ഇടവേള കഴിഞ്ഞ്ഒരു സീനിലുംഇതിനെ കുറിച്ച്എന്തെങ്കിലുംനിങ്ങൾ (ഞാനും )എഴുതിയിട്ടില്ല കഥ, തുടരുമ്പോൾയുദ്ധ കാഹളങ്ങൾ,തേരോട്ടങ്ങൾകുരിശു യുദ്ധങ്ങൾചതുരംഗപ്പട., എല്ലാംഉണ്ടായിരുന്നു. പ്രണയംകുഞ്ഞുമഴകൾപെയ്യുന്നത്, കൃത്രിമവെള്ളപൊക്കങ്ങൾ…കൊടുങ്കാറ്റുകൾ, ആറിതണുത്തുപോകുന്നത് കന്യാവനങ്ങൾതരിശ്ശാക്കുന്നത്സഹന സമരങ്ങളെഅടിച്ചമർത്തുന്നത്വിവസ്ത്രയാക്കിയുള്ളകൂട്ട പീഡനനങ്ങൾ…. അലോസരങ്ങൾഒന്നുമില്ലാതെ കഥഇങ്ങനെ തുടരുമ്പോൾ,സാമൂഹ്യ പ്രതിബന്ധതഇല്ലാഞ്ഞതു കൊണ്ടാവും,ആരാരും ഒന്നുമൊന്നുംആവശ്യപ്പെടാതെ, ആരാലാവാം? !കഥാന്ത്യത്തിന് മുമ്പേ,വരികൾക്കിടയിൽഒരു മഹാവ്യാധിഇതോടൊപ്പം,ഇങ്ങനെ എഴുതിചേർക്കപ്പെട്ടത് !?.മാത്യു വർഗീസ്

കോവിഡ് പത്തൊമ്പതും ഇരുപത്തിമൂന്ന് ക്വാറന്റൈന്‍ ദിനങ്ങളും! ….. Kurungattu Vijayan

(കോവിഡ്19ന്റെ അനുഭവസാക്ഷ്യം) ഭാഗം – 1 മെയ് ഒന്നിനുരാത്രി ഡ്യൂട്ടികഴിഞ്ഞുവന്ന വൈഫിനു ചൊറുതായി ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടിരുന്നു. പിറ്റേന്നു രാവിലെ, മെയ് രണ്ടിന്, അടുത്തുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രത്തില്‍ചെന്നു വൈഫിന്റെ സ്വാബ് സാമ്പിള്‍ കൊടുത്തു. സാമ്പിള്‍ കൊടുത്തു തിരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയനിമിഷംമുതല്‍ വൈഫ് സമ്പൂര്‍ണ്ണ…

കൃഷി …. വിഷ്ണു പ്രസാദ്

അവര്‍ ഒരേവരിയില്‍നടക്കുകയായിരുന്നു.അവരുടെ തോളുകളില്‍കൈക്കോട്ടോ കോടാലിയോനുകമോ ഉണ്ടായിരുന്നു.അവരുടെ കൈകളില്‍വിത്തോ വളമോ അരിവാളോഉണ്ടായിരുന്നു.അവര്‍ ഒരേവഴിയില്‍നടക്കുകയായിരുന്നു.അതൊരു വരിയായി രൂപപ്പെട്ട വിവരംഅവര്‍ അറിഞ്ഞിരുന്നില്ല.അവരെല്ലാം തല കുനിച്ചാണ്നടന്നിരുന്നത്.മുന്‍പേ നടന്നവരെല്ലാംഏതോ ഇരുട്ടിലേക്ക്മറിഞ്ഞുവീണുകൊണ്ടിരുന്നു.അവര്‍ക്കു പിന്നില്‍അവരുടെ കൃഷിഭൂമികള്‍പുളച്ചുകിടന്നു.അതിലെ വാഴയും ഇഞ്ചിയുംനെല്ലും പച്ചക്കറിയുംമരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്അവരെ ഒറ്റുകൊടുത്തു.ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.ശലഭങ്ങളോ പ്രാണികളോ…

ഹൃദയമാണ് ദേവാലയം എന്നറിഞ്ഞവർ മനുഷ്യനിർമ്മിത ആലയങ്ങൾ ഉപേക്ഷിക്കട്ടെ. …. Mahin Cochin

തുടർച്ചയായി മൂന്നാം ദിവസവും നൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഒരു പക്ഷെ വരും നാളുകളിൽ ഏഷ്യയിലെ തന്നെ ചാവുനിലമാവാൻ പോവുകയാണ് ഇന്ത്യയും. ഇനിയും അസുഖബാധിതരും മരണവും കൂടിക്കൂടി വരും. മനുഷ്യശവശരീരങ്ങൾ കുമിഞ്ഞു കൂടും. അങ്ങനെ ഭാരതത്തിൽ…

കവിതയുടെ വീട് …. Shangal G T

പാടത്തിന് അഭിമുഖമായിതോട്ടുപുറംപോക്കിലാകവിതയുടെ വീട്ചിന്ത സിറ്റിയിലെഏതൊ ഒരു ഫ്ലാറ്റിലെതാമസ്സക്കാരനും……… ഒരു കാല്‍നട യാത്രക്കാര-നായിരിക്കാനാണ്കവിതക്കിഷ്ടംചിന്തകള്‍ വിമാനത്തിലുംറോക്കറ്റിലുംയാത്രചെയ്യുന്ന ദൂരങ്ങള്‍കവിതനടന്നുതന്നെ തീര്‍ക്കുന്നു… പാടവരമ്പത്തുകൂടെയുംചെമ്മണ്‍ പാഥകളിലൂടെയുംകവിത സഞ്ചരിക്കുന്നു….പോകുന്നവഴി കവിതനീര്‍ച്ചാലുകളുടെഭാഷ വശമാക്കുന്നു… പഴുത്ത ഒരിലയെടുത്ത്അതില്‍ തളിരിലയുടെജാതകമെഴുതിമരങ്ങളുടെതിണ്ണയില്‍ വച്ചിട്ടുപോകുമ്പോള്‍കവിതയുടെ കണ്ണുകള്‍ നിറയുന്നുവൊ…….!! പോകുന്നവഴികൈതച്ചക്കക്കൊലപാതകംനടന്ന ആനയുടെവീട്ടില്‍കയറുമ്പോള്‍ കവിതയുടെകാലുകളിടറുന്നുവൊ…….!!!

വിലയില്ലാത്തവർ. …. Binu R

കാവിന്റെ അങ്ങേപ്പുറത്തുള്ള തൊടിയിൽ നിന്ന് സർവ്വതും വാരിപ്പിടിച്ചു രേവതി എഴുന്നേറ്റു. ഇന്നലെ രാത്രിയിൽ, വിശപ്പിന് ഒരറുതിവരുത്തിത്തരാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയത് കാവിന്റെ മേലേതൊടിയിലെ വീട്ടിലെ സാറാണ്. സാറ് ഏതോ വലിയ ഉദ്യോഗസ്ഥൻ ആണെന്നു മാത്രമറിയാം. പലപ്പോഴും, കുട്ടികൾക്ക് വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കാനായി…