“നീ, അവൻ പിന്നെ ഞാൻ !” …. Mathew Varghese

ഇന്നു നീപോകയാണല്ലേ?,ഭാവങ്ങളേതൊന്നുമില്ലാത്ത, ഉയിരറ്റഉടലിലെ ചൊടികൾയാത്രാ മൊഴി-യൊന്നും ചൊല്ലാത്ത,കൺകൾ മിഴിക്കാത്തഇമകൾ തുറക്കാത്തനിസ്സംഗ ഭാവത്തി-ലന്ത്യ യാത്ര ! ആകാശ ദൂരങ്ങള-റബിക്കടലിന്റെ മേലെപറന്നടുക്കുന്നു നീ, പച്ചച്ചവരവേല്പുകൾ, സസ്യശ്യാമള കോമളകേദാര ഭൂമിയിൽഉയിരറ്റ തനുവിന്റെമരവിച്ച നീ, നിന്നെആരൊക്കെകാണുവാൻ? ! ഇന്നു നീ നാളെയാരോ?! അറിയാതുള്ളു,ഇവിടെയുരുകുംപ്രവാസിതൻ തീയിലെ,പൊള്ളാത്ത മഞ്ഞവെളിച്ചം പരത്തുന്നൊരാഭയിൽ…

കട്ടേട്ടൻ്റെ ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത കവിയും ഗാന രചയിതാവും നാടക കൃത്തുമായ രമേശ് കാവിൽ

പ്രചോദിപ്പിക്കാൻ ആരെങ്കിലുമുണ്ടാവുമ്പോഴാണ് സർഗ്ഗാത്മകതയുടെ മഴവില്ല് വിരിയുക. ഏറ്റവും നല്ല പാട്ടുകൾ ഞാനെഴുതി തുടങ്ങിയത് കുട്ടനുമായി പരിചയപ്പെട്ടതിനു ശേഷമാണെന്നാണ് എൻ്റെ തോന്നൽ.അത്രയ്ക്കുണ്ടായിരുന്നു അവൻ്റെ പിന്തുണ. പാട്ടെഴുത്തിനു പോവുമ്പോൾ അവൻ വിളിച്ചു കൊണ്ടേയിരിക്കും. അക്കാലത്ത് ഞാനാദ്യം വിളിക്കുക അവനെയായിരുന്നു.’ കേട്ടു കഴിയുമ്പോഴുള്ള പ്രതികരണങ്ങളിൽ നിന്നറിയാം…

മടങ്ങിപ്പോകൂ മഹാമാരി …. Saleem Mohamed

‘മതി പാരിതിൽ നിൻ വാസ’മെന്നുറക്കെ ചൊല്ലിഭുജങ്ങളായിരമെൻ നേരെനീളുന്നൊരു മഹാമാരിയായ്! ‘നിൽക്കൂ, പിന്തിരിഞ്ഞോളൂ,നിശ്ചയം ഞാനി, ല്ലിനിയുംനുകരാനുണ്ടതിശയമമൃതീനല്ലിളം ഹരിതശാദ്വല ഭൂവിൽ’. നിശീഥിനിയിൽ ജാലകത്തിൻനീലത്തിരശീല നീക്കിയാൽനീരദങ്ങൾക്കിടയിലായ്നീന്തും വാർതിങ്കളങ്കരിക്കുംനീലവാനച്ചന്തമുണ്ട്. രാത്രിമഴ കർണ്ണങ്ങളിൽ മൂളുംശ്രുതിലയ സംഗീതത്തിൻഅമൃതവർഷിണീ രാഗമുണ്ട-കമേയതിൻ ഹർഷമുണ്ട്. രാത്തണുപ്പോടിയൊളിക്കുംരതിസുഖസംഗമഭൂവിതിൽ,മൃദുലമേനിതന്നാലിംഗനവുംമദഭരനിമിഷങ്ങളിനിയുമുണ്ട്. പാതിരാപ്പക്ഷി പറക്കുംമൃദു ചിറകടിയൊച്ചതൻമധുരമനോഹര ഗീതമുണ്ട്. ഇരുണ്ട മേഘത്തിൽ…

നാലാം ഘട്ടം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അസാധാരണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ദിനം പ്രതി രോഗസംഖ്യയും മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്നു. വളരെ കര്‍ശനമായ നിബന്ധനകളാണ് ഇത്തവണത്തെ ലോക്ക് ഡൌണിലും തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. വിമാനസര്‍വീസും മെട്രോ ട്രെയിന്‍ സര്‍വീസും ഉണ്ടാകില്ല. തിയേറ്ററുകളും മാളുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.കണ്ടെയ്ന്‍‌മെന്‍റ്…

വിജയകുമാറിനെ ആശ്വസിപ്പിക്കാനാവാതെ .

ലോക്ക് ഡൌൺ സമയത്തു ഭാര്യയുടെ മുഖം അവസാനമായി കാണാന്‍ വിജയകുമാര്‍ (48 ) കാത്തിരുന്നത് ഏഴുനാള്‍. ഒടുവില്‍ പറന്നെത്തിയത്, ഇനിയില്ലെന്ന ആ സത്യത്തിനുമുന്നിലേക്ക്. ഭാര്യ ഗീത (40) മെയ് ഒമ്പതിനു ഹൃദയാഘാതത്തെതുടര്‍ന്നാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീടിനു അടുത്തുള്ള ഡോക്ടറെ…

ബൈബിൾ ക്ലാസിനിടെ അശ്ലീല വീഡിയോ: സൂമിന് പണി വരുന്നു.

ഓൺലൈൻ ബൈബിൾ ക്ലാസിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ സൂം ആപ്പിനെതിരെ പള്ളി നടിപടിക്ക്. സാൻഫ്രാൻസിസ്കോയിലെ ഏറ്റവും പഴക്കമുള്ള സെന്റ് പോളസ് ലുതറെൻ ചർച്ചാണ് ബൈബിൾ പഠനത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ ആപ്പിനെതിരെ കേസുകൊടുത്തത്. മെയ് ആറിന് മുതിർന്ന പൌരന്മാർക്കായി…

കുന്തിപ്പുഴ …. Madhav K. Vasudev

പാടട്ടെഞാനിനി, കുന്തി നിനയ്ക്കായിഎഴുതട്ടെഞാനെന്റെ കരളിന്റെ നോവുകൾ കനവിന്‍റെ ഉറവിടം തേടിയൊരുനാള്‍പതിരിന്‍റെ പാഴ് വാക്കു തേടിനിനവിന്‍റെ തീരത്തു കണ്ടു ഞാന്‍,പ്രാണന്‍ പിടയുന്ന നിന്നെഒഴുകാന്‍ കൊതിക്കുന്ന പുഴയെ. ഒരു ദ്വാപരയുഗ സന്ധ്യയിലന്നുകണ്ണീരൊഴുക്കി ഒരമ്മതമ്മളില്‍ തല്ലുന്ന മക്കളെ കണ്ടുബോധം മറഞ്ഞൊരു നാളില്‍.മിഴിനീരില്‍ കുതിര്‍ന്ന കവിളില്‍നിന്നിറ്റു വീണൊരു…

കറുത്ത തീരത്തിലെ കാഴ്ച …. ബേബി സബിന

വെയിൽ പറവയുടെ ചിറകുകൾ തെല്ലൊതുങ്ങി, കുളിരിറങ്ങി. നാമജപവും കഴിഞ്ഞ് അവൾ പഠനമേശയ്ക്കരികിലേക്ക് നീങ്ങി. പുസ്തകതാളുകൾ ഒന്നൊന്നായി മറിച്ചു നോക്കുമ്പോഴാണ് മുറിയിലെ വെട്ടം പാടേ അണഞ്ഞത്. സങ്കടവും ദേഷ്യവും മീരയ്ക്ക് സഹിക്കാനായില്ല. ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്നു മീര. മറ്റു കുട്ടികളെ അപേക്ഷിച്ച് നന്നായി…

ഊർമ്മിള … Vinod V Dev

മറ്റൊരു കാണ്ഡമെഴുതൂ.. മഹാമുനേ,നിത്യതപസ്വിനീയാമവളെയോർക്കുവാൻ ,അവളെക്കുറിച്ചു നീ പാടുമ്പോഴൊക്കെയുംഇടറിയോ നിൻ കണ്ഠനാളവും ,ഭൂമിയും അവളാണു ശാരിക…! രാമായണത്തിന്റെ ,പനയോലത്തണ്ടിൽ തപസ്സു തുടർന്നവൾജന്മാന്തരങ്ങൾതൻ സ്നേഹതന്തുക്കളെ ,ആത്മാവിലിറ്റിച്ച ലക്ഷ്മണ പത്നിയാൾ . ഊർമ്മിളേ.. നിൻ സ്നേഹ നീരദബിന്ദുക്കൾ ,തേടുന്ന യാചകൻ മാത്രമായ് സൗമിത്രി .,ജനകജേ ..…

ഓരോ പുലരിയും ഭീതിജനകമായി മാറിയിരിക്കുന്നു….. Ramesh Babu

WHO യുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് ഒരുപക്ഷേ ലോകത്തെ വിട്ട് പോകാൻ സാധ്യതയില്ലാത്ത ഒരവസ്ഥകൂടി വന്നേക്കാം എന്നൊരു ധ്വനി വന്നിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും വാക്സിൻ പരീക്ഷണങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇനിയെന്ത്..എന്ന ഒരു ചോദ്യം ഓരോ മനുഷ്യ മനസ്സിലും ഉയർന്ന് തുടങ്ങിയിരിക്കുന്നു..…