ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം. …. അശോകൻ ചരുവിൽ

അശോകൻ ചരുവിൽ എഴുതുന്നു.. കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം. കൊറോണക്കാലം പിന്നിട്ടശേഷമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെച്ചത്. ആശങ്കാജനകമെങ്കിലും അതിജീവിക്കും എന്ന പ്രത്യാശയും അദ്ദേഹം പകർന്നു തന്നു. കാൽച്ചുവട്ടിലെ പൊന്നായ മണ്ണു തന്നെയാണ് തുടർപ്രതിരോധത്തിൻ്റെ…

നോക്കൂ … വൈഗ ക്രിസ്റ്റി

നോക്കൂ …നിന്റെ നടത്തത്തെക്കുറിച്ച്എന്താണ് നീ കരുതുന്നത് ?യുദ്ധത്തിൽ നിന്നുംപിൻമാറിയ രാജ്യമേ. കാലുകൾ കൊണ്ടോകണ്ണുകളോ മനസ്സോ കൊണ്ടുപോലുമോഒരു രാജ്യവും കീഴടക്കുവാൻനീ ആഗ്രഹിക്കുന്നതേയില്ലേ ?തീർത്തും വിഭിന്നമായഒരു സംസ്കാരത്തെ …ജീവിത രീതികളെ …കാഴ്ചകളെ …ചിന്തകളെയൊക്കെനിന്റെ വരുതിയിലാക്കുവാൻ ? അതിർത്തിക്കപ്പുറംഎന്നെങ്കിലുംനീ സഞ്ചരിച്ചിട്ടുണ്ടോ?കാലുകൾ കൊണ്ടു വേണ്ടകണ്ണുകൾ കൊണ്ടോമനസ്സുകൊണ്ടോ എങ്കിലും…

താതനായ് …. GR Kaviyoor

അമ്മ ചൂണ്ടി കാട്ടിതന്നിതാ അരികിലുള്ളപാതവക്കത്തെ പെരിയ കൊമ്പുകളുള്ളൊരുതണലേകും നന്മമരമായി തലയുയർത്തിനിൽക്കുമെൻ താതനെ എത്രപുകഴ്ത്തിയാലുംമതിവരില്ലൊരിക്കലും മറക്കാനാവുമോപിച്ച വച്ച് നടക്കുന്നേരം കൈവിരൽ തുമ്പ്പിടിച്ചു വീഴാതെ നടന്നതും മെല്ലെ എല്ലാംപുറം ലോക കാഴ്ചകൾ കാട്ടിയതും പിന്നെജീവിതമെന്ന പുസ്തകത്തിലെ വരികൾപലവട്ടം കണ്ണുരുട്ടി അരുതായിമ്മകളെപിടിവിട്ടു പോകാതെ നയിക്കുന്നിപ്പോഴുംപറഞ്ഞു തന്നു…

വൈറസ് ….. ബേബി സബിന

നരവംശമൊന്നായ് മുടിക്കുവാനായ്നരനവൻതന്നെ വഴിയൊരുക്കുംഒടുവിലാ വഴിയിൽ പകച്ചുനിൽക്കുംഅർത്ഥമില്ലാതെ കരഞ്ഞുതീർക്കും. ഒരുമയാണേറ്റം മികച്ചതെന്നുംമനമാണ് മഹിയിൽ മഹത്വമെന്നുംഒരുവേളപോലും നിനച്ചിടാതെമാനുഷൻ നരകം ചമച്ചിടുന്നു. ജനനമുണ്ടാകുകിൽ നമ്മളെല്ലാംമൃതിയുടെ കൈകളിൽ ചെന്നുചേരുംഎങ്കിലും നാം സ്വയം ചത്തൊടുങ്ങാൻനമ്മൾക്കൊരു കുഴി തീർത്തിടുന്നു. വിശ്വം വെട്ടിപ്പിടിക്കുവാനായ്അശ്വവേഗത്തിൽ കുതിച്ചുപായ്കേനശ്വരനാണെന്നും മർത്യനെന്നസത്യം മറന്നു നാം അന്നുമിന്നും. നാമെത്ര…

വായിച്ചു തീർക്കാൻ ….. Lisha Jayalal

വായിച്ചു തീർക്കാൻഏറെയുണ്ടെങ്കിലുംഎന്നോ മടക്കിയപുസ്തകത്താളിൽഉറങ്ങാത്ത രാവൊന്ന്കിനാവായ് തീർക്കാം…. പെയ്യാത്ത മഴയൊന്ന്നനഞ്ഞങ്ങ് തീർക്കാം..മിഴികളെ മിഴികൾകൊണ്ടു പ്രണയിച്ചൊരുമൊഴിയായ് മെല്ലെചാഞ്ഞുറങ്ങാം…. കേട്ടിട്ടും കേട്ടിട്ടുംകേൾക്കാത്ത പാട്ടിൻ്റെഈണങ്ങൾ മെല്ലെചൊല്ലി നോക്കാം ,പാടിപ്പതിയുന്നഈണങ്ങൾക്കൊക്കെയുംമഴയുടെ താളത്തിൽശ്രുതി മീട്ടാം…. മീട്ടിയ ശ്രുതികളെനെഞ്ചോരം ചേർത്ത്പ്രണയത്താലൊന്നുമൊഴിഞ്ഞു കേൾക്കാം….. അകലുന്ന തിരകൾ വന്ന്കരയെ പുണരുന്നതുംകഥകൾ ചൊല്ലവെഓളങ്ങൾ പുഞ്ചിരിതൂകുന്നതും നോക്കി…

“നാം” ….. Binu Surendran

അറിയുന്നു നാമിന്നു നമ്മളെ തന്നെയുംഅറിയാൻ ശ്രമിക്കുന്നു ചുറ്റുപാടുംകാണാൻ കഴിയുന്നു മാനുഷരെയെന്നാൽകാണുന്നല്ലോ നമ്മൾ ജീവികളും നായകളെ ഊട്ടുന്നു പരിപാലകരാകുന്നുനട്ടു നനക്കുന്നു വിത്തുകൾ പലതിന്ന്പുഞ്ചിരിയോടെ നാം പ്രക്രതിയെ നോക്കുന്നുചിന്തിച്ചിടാനിന്നു സമയവുമേറെയാ കാരുണ്യ വാഹകരാണല്ലോ നാമിന്നുതേടുന്നു കാരുണ്യ മേഘലകൾകോപ്രായം പലവിധം കാട്ടിയിരുന്നോരല്ലോപരിഹാരം ചെയ്തു നാം ദേവാലയങ്ങളിൽ…

പറയാതെ വയ്യ. …………… Shyla Nelson

ലോകമിപ്പോൾ സങ്കീർണ്ണമായ പ്രതിസന്ധിയിലൂടെയാണല്ലോ കടന്നുപോകുന്നത്. മുൾക്കിരീടമണിഞ്ഞ കുഞ്ഞൻ വൈറസ്സ് എല്ലാവരുടേയുംതൻപോരിമകൾക്ക് താഡനമേല്പിച്ചു കൊണ്ട് തന്റെ ജൈത്രയാത്ര തുടരുന്നു. ജനിച്ചതു മുതൽ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്തഒരു കാലം, അതിന്റെ ഭീകരത നാമിപ്പോൾ മുന്നിൽകാണുകയാണ്. പ്രതിവിധി എന്തെന്നറിയാതെ ലോകവും സത്യത്തിൽ പകച്ചു നില്ക്കുകയാണ്. ഈ പ്രതിസന്ധിയുടെ…

ബ്ലിസ് ഓഫ് സൈലെൻസ് …. Sudev Vasudevan

തച്ചുകൊല്ലുക ! സാധുക്കൾ ! മൗനികൾ !ആത്മമല്ലാതെ മറ്റൊന്നുമില്ലാത്തവർഉള്ളതെങ്കിൽ ചരാചരമൊക്കയുംസർഗ്ഗചൈതന്യമാണെന്നറിഞ്ഞവർനിത്യമായതാം സത്തയിൽ കത്തുന്നജ്വാലമാത്രമായ്‌ മാറിനിൽക്കുന്നവർകൊല്ലുവോനും മരിക്കുവോനും വൃഥാതോന്നലാണെന്നുറപ്പിച്ചറിഞ്ഞവർ പുഞ്ചിരിക്കുന്നു വൃദ്ധസന്യാസി ഹാ !മൃത്യു ദണ്ഡുമായ്‌ മുന്നിൽവന്നപ്പോഴുംവന്ദനം മഹാപ്രഭോ ! അങ്ങുതൻസ്പന്ദനങ്ങളാണെന്നിലെ ചിന്തയുംനന്മയെ തന്നെ ധ്യാനിച്ചുധ്യാനിച്ചുവൻഹിമാലയ സാനുവിൽ നിന്നങ്ങുജ്ഞാനനിർവൃതി വിട്ടിങ്ങു പോന്നത്ഭേദഭാവങ്ങളറ്റതുമൂലമോ സ്നേഹ-കാരുണ്യത്യാഗമാം…

കാമുകൻ … Jalaja Prasad

കാമുകൻഒരു വെറും പട്ടാളക്കാരനല്ലനാലതിരും ഒരേ സമയം കാക്കണം. തന്നിലേക്കുള്ള പാത മാത്രം വൃത്തിയാക്കിചുറ്റും കിടങ്ങുകൾ തീർക്കണം വിദേശ ഇടപെടലുകളെസൂക്ഷ്മമായി നിരീക്ഷിക്കണം. ദുർഘട പാതയിലൂടെയും സഞ്ചരിക്കുന്നട്രക്കർ ഡ്രൈവറാവണം സഞ്ചാര വീഥിയിലെകുഴിബോംബുകളെനിർവീര്യമാക്കണം. അന്യ എസ്.എം.എസ് വേധമിസൈലുകൾ അയക്കണം തങ്ങൾക്കു മാത്രമായിരഹസ്യ കോഡുകൾ നിർമിക്കണം അവളുടെ…

ബോധിസത്വൻ. *************** Binu R

നഗരത്തിൽ കച്ചവടം നടത്തുന്ന കൃഷ്ണദാസിന്റെ ആത്മാവ് എങ്ങോട്ടോ കടന്നുപോയി…… !.പുറപ്പെട്ടുപോയി എന്നുപറയുകയാവും നന്ന്. കൃഷ്ണദാസിന്റെ അന്വേഷണം വരെ വഴിമുട്ടിനിൽക്കുകയാണ്. എവിടെ പോയി അന്വേഷിക്കാൻ… !!!പരിചയമുള്ള സ്ഥലങ്ങളില്ലെല്ലാം കൃഷ്ണദാസ് തന്നെ ചെന്നന്വേഷിച്ചു. എവിടെയുമില്ല. ഇതൊരു തൊന്തരവായല്ലോ, എന്നു കൃഷ്ണദാസിന് തോന്നി.കൃഷ്ണദാസിനെ നിങ്ങളറിയില്ലേ !അറിയും.…