ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

‘ഒറ്റമുലച്ചി’ …. Don Bosco Sunny

എല്ലാ പക്വതയാർന്ന വനിതകൾക്കും വേണ്ടി. ‘ഒറ്റമുലച്ചി’ ഒരു പനിക്കോളിൽ പെട്ടു കിടക്കുന്ന കാലത്താണ് ചേലക്കോട്ട് കുഞ്ഞിരാമൻ മരിച്ച വിവരം നീർക്കുളമ്പ് മാധവിയമ്മ അറിയുന്നത് . കുഞ്ഞിരാമന്റെ മകൾ ഭാർഗവി ആയിരംതെങ്ങ് കടപ്പുറത്ത് സന്നിപാതജ്വരം ബാധിച്ചു കിടക്കുന്നതായി മാധവിയമ്മ അപ്പോൾ സ്വപ്നം കണ്ടതേയുള്ളൂ…

നിന്നോട് ….. Shyla Nelson

ചെറിയ മോഹങ്ങൾ മാത്രമേ എനിക്കുള്ളൂ. സന്തോഷംവന്നാലും ,സങ്കടംതോന്നിയാലും. കടൽകണ്ടാൽ, വിശാലമായ ആഴിപ്പരപ്പിലേക്ക് നോക്കി കുറേനേരമിരുന്നാൽ മനസ്സും സ്വസ്ഥമാവും. ക്ഷോഭിച്ച കടൽ കാണുവാൻ ഈയിടെ ശംഖുമുഖത്തുപോയി. അപ്പോൾ മനസ്സിൽത്തോന്നിയ വരികളാണിത്. വീണ്ടുമൊരു വട്ടംകൂടെനിൻ ചാരത്ത്,ഓടിവന്നങ്ങണഞ്ഞീടുന്നു ഞാൻ.അരുതേയെന്നോതിടും വീചികളെന്നുടെ,ചുറ്റിലുമൊന്നാകെയലയടിക്കേ.. നിൻഭാവമാറ്റങ്ങൾ കണ്ടെന്‍റെ മാനസം,ചകിതമായങ്ങു ത്രസിച്ചിടുന്നു.തച്ചുടയ്ക്കാനായി…

‘ഭദ്ര’ ….. രഘു കുന്നുമ്മക്കര പുതുക്കാട്

അടഞ്ഞുകിടന്ന ജാലകത്തിൻ്റെ ഒരു പാളി തുറന്നപ്പോൾ,ഇരുൾ മൂടിയ മുറിയകത്തേക്ക് പ്രകാശം വിരുന്നു വന്നു.ജനാലക്കരുകിലേക്കു ചേർത്തുവച്ച ടീപ്പോയിൽ ‘ഓൾഡ് മങ്ക് റം’ ഫുൾബോട്ടിൽ ഇരിക്കുന്നത് ഇപ്പോൾ സുവ്യക്തമാണ്.നിറച്ചു വച്ച സഫടിക ഗ്ലാസ്സിൽ ‘മക്ഡവൽ’ സോഡയുടെ നുര പൊന്തുന്നു.കറുകറുത്ത റമ്മിൽ സോഡാ സമന്വയിച്ചപ്പോൾ,ഗ്ലാസ്സിലെ മദ്യത്തിന്…

തേഞ്ഞു പോയൊരു ബിംബം …. ഗോപാലകൃഷ്ണൻ മാവറ

കറുത്ത തുണിയാൽകണ്ണുകൾ മൂടിയനീതി ദേവതയെആവർത്ത വിരസതയാൽതേഞ്ഞു പോയൊരുബിംബമെന്ന നിലക്ക്ആരും ഗൗനിക്കുന്നേയില്ല.അതിനാൽ നീതികാഴ്ചക്കൊരു പുറന്തോടുള്ളകൗശലകാരനായൊരുആമയിലേക്ക്പതിയെ പ്രവേശിക്കുകയുംതല സൗകര്യപൂർവ്വംഅകത്തേക്ക് വലിക്കുകയുംപുറത്തേക്കിടുകയുംചെയ്തുകൊണ്ടിരുന്നു.നിയമം ഒാന്തായ്തരാതരംപോലെ മാറിവേലിക്കലോളം പാഞ്ഞു.അതിനിടയിലാണ്കുറുമാറി വന്നസാക്ഷികളെ സ്വീകരിക്കുന്നചടങ്ങ് സംഘടിപ്പിച്ചത്.അവിടെ വെച്ചാണ്മകളെ വെട്ടിക്കൊന്നഅച്ഛനെ,യവളുടെ അമ്മഅനുമോദിച്ചത്നേരത്തെ കൊല്ലപ്പെട്ടമാപ്പുസാക്ഷിയെഅനുസ്മരിച്ചുകൊണ്ട്അളിയനെയാറ്റിലെറിഞ്ഞുകൊന്നവരുംകറുത്തവനെ കഴുത്ത് ഞെരിച്ച്കൊന്നവരുംസംസാരിച്ചു കൊണ്ടിരുന്നത്

ജീവനും അതിജീവനവും ….. Fr.Johnson Punchakonam

പ്രപഞ്ചത്തിന്റെ സഹനശേഷിയും സംവേദന ശേഷിയും അതിന്റെ പരിധിക്കപ്പുറത്ത് എത്തി നിൽക്കുന്നു. ലോകവ്യവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക രീതികളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. കൊറോണയ്ക്ക് ശേഷമുളള കാലത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ലോകം വിധേയമാകാന്‍ പോകുന്നതെന്ന വിലയിരുത്തലുകള്‍. ജനങ്ങളുടെ…

യക്ഷി വളളത്തിൽ …. Siji Shahul

(തിത്തിത്താരാ തിത്തിത്തൈ )കടവിലായോടമുണ്ട്ഓടമിൽ തുഴയുമുണ്ട്ഓടിവള്ളം തുഴയുവാൻഓമലാളുണ്ട്… കങ്കണങ്ങൾ നിറയുന്നകൈകൾമാടി വിളിയ്ക്കുന്നുകന്നൽകണ്ണി കാണാതെ ഞാൻപോവണമെന്നോ…… കുചരങ്ങളാകാശത്ത്കണ്ണുചിമ്മിയടയ്ക്കുന്നുകുതൂഹലം പൂണ്ടു ചന്ദ്രൻഎത്തിനോക്കുന്നു.്‌… കേതുവൊന്നതാകാശത്ത്കേവലമസൂയ പൂണ്ട്കോപത്തോടെ കത്തിജ്വലിച്ചുറ്റു നോക്കുന്നൂ ചന്ത്രകാന്തം നിറയുന്നുചെന്താമര വിരിയുന്നുചാരു ചിത്രം വരയ്ക്കുന്നുകായലോളങ്ങൾ വെഞ്ചാമരം വീശി നിൽകുംനാളികേര നികുഞ്ചങ്ങൾപായൽ പച്ച നിറയുന്നകായലമൃതം ഞാനുമെന്റെ സഹചാരിഒത്തു…

ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ ഈ ശനിയാഴ്ച നടക്കുന്ന ടെലി കോൺഫ്രൻസിൽ ഡോ. സുനിൽ പി ഇളയിടം പങ്കെടുക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും വേണ്ടി ഡോ. സുനിൽ പി ഇളയിടം “ ഭാരതം ബഹുസ്വരാത്മക ചരിത്രം “ എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു.ശാ­സ്ത്രം, ചരി­ത്രം, ­സം­സ്കാ­രം­ എന്ന് തുടങ്ങി വിവിധ പ്ര­മേ­യ­ങ്ങ­ളി­ലൂ­ടെ…

ആപ്പ് എപ്പ വരും? ….. Sivan Mannayam

ആപ്പ് എപ്പ വരും? എങ്ങന വരും? എവടവരും? ഇത്യാതിചിന്തകൾ ചില അലമ്പ് പിള്ളാരെപ്പോലെ തലങ്ങും വിലങ്ങും ഓടുകയും, ഹൃദയ ഭിത്തിയിൽ ശക്തിയോടെ വന്നിടിച്ച് പൊത്തോ എന്ന് താഴെവീഴുകയും പിന്നെയുമെഴുന്നേറ്റ് കാറിക്കൊണ്ട് ഓട്ടം തുടരുകയും ചെയ്തു കൊണ്ടിരുന്നതിനാൽ നെഞ്ചിന് വല്ലാത്ത വേദനയും അസ്വസ്ഥതയുമായിരുന്നു!…

എനിയ്ക്ക് ശ്വാസം കിട്ടുന്നില്ല ….. Thaha Jamal

അമേരിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ പോലീസിനാൽ, ശ്വാസം കിട്ടാതെ കൊല്ലപ്പെട്ട, ജോർജ് ഫ്ലോയിഡിൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു. എഴുതാനിരിക്കുന്ന കവിതകൾശ്വാസം തേടിയലഞ്ഞ അതേ ദിവസമാണ്നിൻ്റെ നിലവിളി ഉയർന്നത്നിനക്ക് ശ്വാസം കിട്ടുന്നില്ലെങ്കിൽഞങ്ങൾക്കെങ്ങനെ ശ്വാസം കിട്ടും ഉറഞ്ഞു തുള്ളാനോ ഉറക്കെ കരയാനോസ്വാതന്ത്ര്യം തേടിയലഞ്ഞ നൂറ്റാണ്ടിൻ്റെ മേൽഅന്ധകാരത്തിൻ്റെ…

സായ് ശ്വേത ടീച്ചർ…… Kiran K Karthi

ഇന്നത്തെ ദിവസം ഈ ടീച്ചർക്ക്… കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ തുടക്ക ദിനം തന്നെ ആകർഷകണമായി. ആ ടീച്ചറെ എത്ര അഭിനന്ദിച്ചാലും പോര. TV യുടെ മുന്നിൽ ഇരിക്കുന്ന ഒരു വിദ്യാർത്ഥിയും ക്ലാസ് കഴിയുന്നതുവരെ അവിടെ നിന്ന് എഴുന്നേൽക്കില്ലെന്നുറപ്പാണ്. പ്രൈമറി സ്കൂളുകളിലെ…