ഇന്ത്യൻ ഹിറ്റ്ലർ …. Rajasekharan Gopalakrishnan
ജനാധിപത്യ സംവിധാനത്തിൽ പാർലമെൻറിലെ മുഴുവൻ സീറ്റും തങ്ങൾക്ക് അനുകൂലമായാലും ഒരു ഭരണാധികാരിക്കും സ്വേച്ഛാധിപതിയാകാൻ അനുവാദമില്ലെന്നോർക്കണം.ഇന്ത്യൻ ജനസംഖ്യയുടെ 100 % വോട്ടൊന്നുംമോഡിയുടെ ഭരണത്തിനു കിട്ടിയിട്ടില്ലല്ലോ.75 ശതമാനത്തിലേറെ കാർഷികവൃത്തി കൊണ്ടു മാത്രം കഷ്ടിച്ച് ജീവിച്ചു പോകുന്ന -വരുടെ നാട്ടിൽ, കർഷകർ ഒറ്റക്കെട്ടായി പുതിയ കാർഷിക…
വഴി മറന്നവരോട്. ….. പള്ളിയിൽ മണികണ്ഠൻ
വനയാത്രികന്റെധനവും പ്രാണനുംകൈയ്യൂക്കുകൊണ്ട്കീഴടക്കിയവനുപേര്രത്നാകരൻ.കൊല്ലുന്നവന്റെ പാപത്തിന്തിന്നുന്നവന് പങ്കില്ലെന്നമഹാസത്യം തിരിച്ചറിഞ്ഞ്‘വെളുപ്പുടുപ്പിലേക്ക് ‘ചുവടുമാറ്റിയപ്പോൾപാപിക്ക് വാല്മീകിയെന്ന് നാമമാറ്റം.!ഇലപ്പടർപ്പുകൾകളുടെ മറവിൽമരക്കൊമ്പിൽപ്രണയം പങ്കുവക്കുന്നഇണക്കിളികൾക്കു പേര്വാഴ്ച.!കാട്ടുപൊന്തയുടെ മറപറ്റിഇണക്കിളികളിലൊന്നിനെകൗശലക്കണ്ണാലുന്നംവക്കുന്നകാട്ടാളനീതിയുടെ പേര്വീഴ്ച.!വാഴ്ചയുടെ വേരറുക്കുന്നത്നരനായാലും നരിയായാലുംകാലമതിനൊരുപേരുനൽകിയിട്ടുണ്ട്.പാപം.വേടനും പക്ഷിക്കുംപ്രാണൻ സമമാണെന്നിരിക്കേന്യായക്കസർത്തുകൾകൊണ്ട്പാപമൊരിക്കലും ശുദ്ധീകരിക്കപ്പെടുന്നില്ല.പാപത്തിന് ശമ്പളംമരണമാണെങ്കിലുംഅതു വിധിക്കേണ്ടത്പിഴവു പറ്റാത്തവരാണ്.എന്നിട്ടും…….ഇണക്കിളികളിലൊന്നിനെശരമെയ്തുവീഴ്ത്തിയവേടന്റെ പാപത്തിനെതിരെസ്വരമുയർത്തിയവൻമഹാനായി.! ‘മാനിഷാദ’.!!!ചില പാപികളെഉയർത്തിനിർത്തുന്നത്അകക്കണ്ണടഞ്ഞവരുടെസ്വാർത്ഥലക്ഷ്യങ്ങളാണ്.വിചാരണ ചെയ്യപ്പെടാതെഓരോ വിരലുകളുംവേടനിലേക്കുമാത്രം നീളുമ്പോൾ,പാപം ഒരുപോലെയാണെന്നറിഞ്ഞിട്ടുംഒരാൾമാത്രം കുരിശിലേക്ക്. ചോരനിൽനിന്ന്മഹാതത്വങ്ങൾ…
നഷ്ടബാല്യം …… ഗീത മന്ദസ്മിത
കൊച്ചു കണ്ണൻ ചിരട്ടകൊണ്ടുമണ്ണപ്പമുണ്ടാക്കി വെച്ചതുംപച്ചിലകളരിഞ്ഞു ചേർത്തൊരുകൊച്ചു കൂട്ടാനൊഴിച്ചതുംകൊച്ചനുജനോടൊപ്പമായന്ന്കൊച്ചു പന്തു കളിച്ചതുംകൊച്ചു ചൂരലൊന്നേന്തിവന്നെന്റെടീച്ചറെപ്പോൽ നടിച്ചതുംഉച്ചവെയിലത്തു നാട്ടുമാവിന്റെകൊമ്പിലേറിക്കളിച്ചതുംഅച്ഛനിട്ടൊരൂഞ്ഞാലിലാടുവാൻഊഴമിട്ടങ്ങു നിന്നതുംതോട്ടു വെള്ളത്തിലൂളിയിട്ടങ്ങുകേമരായ് പൊങ്ങി വന്നതുംതോർത്തെടുത്തൊരാ നേർത്ത മീനിനെചേർത്തു കുപ്പിയിലിട്ടതുംഓർത്തെടുക്കുവാനേറെയുണ്ടൊരാബാല്യകാലത്തിനോർമകൾഭാരമേതുമേ തോളിലേറ്റാത്തഭാഗ്യകാലത്തിനോർമ്മകൾനഷ്ടമായൊരെൻ ബാല്യകാലത്തെഇഷ്ടമായിരുന്നെന്നുംകഷ്ടമായത് നഷ്ടമായതെ-ന്നോർത്തിരിപ്പു ഞാനിന്നും ഗീത മന്ദസ്മിത 📝
രാധാഗോവിന്ദം…. Unni Kt
ഇന്ന് മടക്കയാത്രയാണ്. അതിനുമുമ്പ് ഒരിക്കൽക്കൂടി അവളെക്കാണണം.ഞാനെത്തുമ്പോൾ ഞങ്ങൾ സ്ഥിരമായിരിക്കാറുള്ള സിമന്റ് ബെഞ്ചിൽ അവളെന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.എങ്ങനെ തുടങ്ങണമെന്ന എന്റെ സങ്കോചം അറിഞ്ഞിട്ടാവണം അവൾതന്നെ തുടക്കമിട്ടു.ആഹാ ഗോവിന്ദ്…നീ വരുമോ എന്നുഞാൻ സംശയിച്ചു….,യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായോ…?എനിക്ക് വല്ലാത്തൊരദ്‌ഭുതം തോന്നി. സ്ത്രീകളെല്ലാം ഇങ്ങനെയാണോ, സാഹചര്യങ്ങളോട് വേഗം സന്ധിചെയാനുള്ള…
വാർമുകിൽത്തേരിൽ …! Madhavi Bhaskaran
ഏതോ വിഷാദത്തിലാണ്ടിരിപ്പാണവൾഏകാന്ത സ്വപ്നതീരം തേടും പെണ്ണവൾതപ്ത മനസ്സുമായ് മീട്ടുന്ന രാഗത്തിൽഏഴല്ലെഴുപതുരാഗഭാവങ്ങളോ …!മാമയിൽച്ചേലുള്ള പൈങ്കിളിയായവൾരാഗാദ്രമാനസയായിരുന്നിന്നലെ –രാ വെളുക്കും വരെ രോമാഞ്ചം കൊണ്ടവൾരാക്കിളിപ്പാട്ടിലെ ഈരടി മൂളിയോൾമേഘനാദത്തിന്നകമ്പടിയോടെയാവാർമഴവില്ലൊന്നു വാനിലുദിക്കവേപൂഞ്ചിറകേറെ മിനുക്കിയൊരുക്കിയാപൂത്ത കിനാക്കൾക്കു പൂമെത്ത തീർത്തവൾപുലർകാല വേളയിൽ പുതുമണവാട്ടി പോൽപൂമാനവും നോക്കി പുഞ്ചിരി പൂണ്ടവൾചാമരം വീശുന്ന ചേലൊത്ത…
ഫിഫയുടെ ലെവൻഡോവ്‌സ്‌കി.
2020ലെ ഫിഫയുടെ മികച്ച പുരുഷ താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു.ക്രിസ്ത്യാനോ റൊണാൾഡോയെയും ലയണൽ മെസിയേയും മറികടന്നുകൊണ്ടാണ് ലെവൻഡോവ്‌സ്‌കിയുടെ നേട്ടം.ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. ക്രിസ്റ്റ്യാനോ…
സുന്ദരിമാമ്പഴം …. Sathi Sudhakaran
കശുമാൻചുവട്ടിലെ തണലത്തിരുന്നു ഞാൻകഥകൾപറഞ്ഞുരസിച്ച കാലംകുലകളായുള്ളൊരു പൂക്കളുംകായ്കളുംകാണുവാൻശലഭങ്ങൾ ഓടി വന്നു.ആരുടെകൈ കൊണ്ടു സൃഷ്ടിച്ച പോലെയാ,കശുമാങ്ങതലപൊക്കിനിന്നിരുന്നു.പലവർണ്ണമായുള്ളകശുമാമ്പഴങ്ങളുംകാണുവാൻകൗതുകംഏറെതോന്നും.മഞ്ഞക്കളറുള്ളസുന്ദരി മാമ്പഴംആരുകണ്ടാലുംകൊതിച്ചുപോകും.ചോരക്കളറുള്ള സുന്ദരിപ്പെണ്ണവൾകൂട്ടരെമാടിവിളിച്ചു നിന്നു.പൊക്കമില്ലാതുള്ള കശുമാവിൻചില്ലയിൽഊഞ്ഞാലുകെട്ടീട്ടാടി നമ്മൾആടിത്തിമിർത്തുകളിച്ചുള്ളനേരത്ത്!കയർപൊട്ടി താഴേക്കു വീണു പോയി.ഓടിവന്നെന്നെഎടുത്തെൻ്റെഅപ്പുപ്പൻഎന്നിളംമേനിതലോടി മെല്ലെ !ഓരോ മരത്തിൻ്റെ ചില്ലയിൽഞങ്ങളുംഓടി നടന്നു കളിച്ച കാലംഞങ്ങളെ നോക്കി ചിരിച്ചുചാഞ്ചാടുന്നസുന്ദരിയായൊരു മാമ്പഴത്തെകുസൃതികളായുള്ള കുട്ടികൾവന്നിട്ട്മാവിൻ്റെ ചുറ്റും…
ട്വന്റി ട്വന്റി ക്ക് ഭരിക്കാൻ ഇപ്പോൾ നാല് ഗ്രാമ പഞ്ചായത്തുകളുണ്ട് …. Rejith Leela Reveendran
വർഷം 2010, എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജനകീയാസൂത്രണത്തിന്റെ ഫയലുകൾ കൈകാര്യം ചെയ്യുന്ന റിസർച്ച് ഓഫീസറായി ജോലി നോക്കുന്ന കാലം. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റെ എല്ലാമെല്ലാമായി എറണാകുളം കളക്ടറേറ്റിൽ നിറഞ്ഞു നിന്നിരുന്നത് ഏലിയാസ് കാരിപ്ര എന്ന കോൺഗ്രെസ്സുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.…
സാക്ഷരത. …. ബിനു ആർ.
പ്രപഞ്ചത്തിൻ അടിവേരുതേടിയിറങ്ങവേകണ്ടതവിടെയൊരു അക്ഷത്തിൽ അക്ഷരങ്ങളുടെ ഞാത്തലുകൾ,പരിണാമത്തിന്റെ കാണാമറയാത്തൊരു സ്വപ്നം പോലെ…. !സാക്ഷരങ്ങളുടെ ലോകത്തിൽ പാറിപ്പറന്നു നടക്കവേ,മുതുമുത്തശ്ശിമാരുടെ ജല്പനങ്ങളിൽപ്പോലുംകാലഹരണപ്പെട്ട സ്വപ്നങ്ങളുടെ നിഴൽക്കൂറ്റങ്ങളായിരുന്നു,കാണാത്തകാറ്റിന്റെ നീലിമപോലെ…. !സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്തപ്പെട്ടപ്പോഴൊക്കെയുംനിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ്റകളെകണ്ടിട്ടേയില്ല ലോകം,കരിഞ്ഞയൗവ്വനങ്ങളിലെകാതരമിഴികളിൽ അക്ഷരമെന്ന സ്വപ്നം പോലുംഘനീഭവിച്ചിരുന്നതാരുമേ കണ്ടിരുന്നതുമില്ല…. !അകമേ സാക്ഷരമെന്നുപറയുമ്പോഴുംതിരിച്ചറിയപ്പെടാകാലത്തിൽ,അറിവിൻ സപ്തമഞ്ചലുകളിൽ കയറാത്തവർ,നനവില്ലാമണ്ണിലെ വിരകളെപ്പോലെയായിരുന്നു… !…
നന്ദികെട്ടവരോട് ……. വീരാൻകുട്ടി
അവയവങ്ങൾ അഭിമാനികളാണ്,നന്ദിയുള്ളവരും.എല്ലാവരാലുംഉപേക്ഷിക്കപ്പെട്ടയാളെഅവ പരിചരിക്കുന്നതുകാണുമ്പോൾഅങ്ങനെ തോന്നുന്നു.തലയ്ക്കുനേരെ വരുന്നഓരോ അടിയും താങ്ങാൻകൈകൾ പേടികൂടാതെമുന്നോട്ട് വരുന്നു.മുട്ടൻ തെറി വിളിച്ചശേഷംപേടിയില്ലാതുറങ്ങുന്ന നാവിനെകോട്ടയായി നിന്ന് കാക്കാൻപല്ലുകൾക്കറിയാം.സൂര്യന്‍റെ അമ്പുകൾക്കു നേരെവലിഞ്ഞടയുന്നതില്‍നിന്ന്കൺപോളകളെആർക്ക് തടയാനാകും?മുറിവിലൂതുന്നതിന്‍റെ തളർച്ചയെചുണ്ടുകൾപുഞ്ചിരി കൊണ്ട് മറയ്ക്കുന്നു.വഴുക്കുന്ന വലതുകാലിന്ഇടതുകാൽ താങ്ങാവുന്നകാലത്തോളം,പുറത്തെ ചൊറിപ്പാടിലേക്ക്നീണ്ടെത്താൻ വിരലുകൾധൃതിപ്പെടുന്ന നിമിഷംവരേക്കും,എല്ലാം മറന്നുള്ള ഉറക്കിനൊപ്പംതലയിണയായിപാവം കൈത്തണ്ടയുമുറങ്ങുന്നകാഴ്ച അവസാനിക്കാത്തകാലത്തോളം ,ആർക്കു…