കാപ്പി പുരാണത്തിലവസാനത്തേത് …Kala Bhaskar

ഭൂമിയെ മോഹിച്ച ഒരു നക്ഷത്രംതരികളായി അവളിലേക്ക്ചിതറി വീണിട്ടുണ്ട്.ഭൂമിയാ വജ്ര ധവളിമയിലേക്ക്അവളിലെ മുഴുവൻസുഗന്ധവും ചേർക്കുന്നുണ്ട്.അതിനെ വാരിപ്പുണരുന്നുണ്ട്.ഓരോ രാത്രിയുമൊരുനിലംതൊടാക്കാടാകുന്നുണ്ട്.ഓരോ ഇലമടക്കുകളിലുമാനക്ഷത്രത്തരികൾആയിരമിതളുകളായിവീണു തളിർക്കുന്നുണ്ട്ഭൂമി പൊട്ടിത്തരിച്ച്പൂത്ത് ചിരിക്കുന്നുണ്ട്. എണ്ണിത്തീർക്കാവുന്നനിമിഷങ്ങൾക്കൊടുവിൽഇരുട്ടു മായുന്നഏതോ ഒരു നിമിഷത്തിൻ്റെരൂപാന്തരത്തിലാരത്നധൂളികൾ ചെങ്കല്ലുപോലുറയും.വിഷാദത്തിൻ്റെ വിത്താവും.ഉതിരുന്ന രക്തം കൊണ്ട്മുറിവുകൾക്കെല്ലാംപുതപ്പ് തുന്നും.സ്വയം പൊതിഞ്ഞു പിടിക്കും.ഒടുക്കം നിലം തല്ലി വീഴും.നിത്യഗ്രീഷ്മത്തിൻ്റെനിതാന്ത…

കൃതജ്ഞത …. ഠ ഹരിശങ്കരനശോകൻ

പണിയെടുത്ത് മെഴുകിയ ശരീരത്തിനൊരു ചായയും സിസറും കൊടുത്ത് ഉന്മേഷപ്പെടുത്തുന്ന കൂലിപ്പണിക്കാരനങ്കിൾസൈക്കിൾ ചവിട്ടി വന്ന് ആറ്റിൽ ചാടിത്തിമിർത്ത ശേഷം ഇരുട്ടുകളിലേക്ക് ചീറിമറയുന്ന കുട്ടികളുടെ ഒച്ചകൾരാവിലത്തെ ദോശമാവ് ബാക്കിയിരുപ്പുള്ളത് ചുട്ട് കൊടുത്ത് നേരത്തും കാലത്തും അടുക്കള പൂട്ടണമെന്ന് പിറുപിറുത്ത് കൊണ്ട് ലിഫ്ട് കൊടുത്ത അയൽക്കാരിയൊട്…

പ്രണയസങ്കീർത്തനം … Saju Pullan

മനസിൻ്റെ അറകളുടെ താഴെ നിലയിൽമണ്ണാഴങ്ങളിലെ കല്ലറക്കുള്ളിൽപാതിരകളിൽ ഉണർന്നെഴുന്നേൽക്കുന്നുചാരത്തണഞ്ഞുചാഞ്ഞു നിൽക്കുന്നുശ്വാസവുംശ്വാസവുംതമ്മിൽ തൊടുന്നുചൂടോട്ചൂട് ചേരുന്നുഅത്ര കരുത്താൽവാരി പ്പുണർന്ന്ഒരുചുംബനത്തിൻ്റെമേള മോടെനെഞ്ചിൽ കൊരുത്ത് ചുണ്ടു ചേർക്കുന്നുഅത്രയും തരളമായ്അത്രയഗാധമായ്അത്രയും അത്രയുംമോഹംവിളിക്കയായ്…സിരകളിൽ കന്മദം നിറയുകയായിഓർമ്മകൾ ഓർമ്മകൾ ഓർമ്മകളായി…ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശലഭമായ് ശബളമായ്വിടരുന്ന നോവ്ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശബളമായ് കവനമായ്മാറുന്ന നോവ്…ഓർമ്മകൾ ഓരോന്നുംഓരോരോ പൂവ്പരിഭവ മൊഴിയാകൊഴിയാ…

കേരളത്തിൽ ഇടതുതരംഗം

കേരളമാകെ ഇടതുതരംഗം. ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനുകളിലും ഇടത് മുന്നേറ്റം. യു ഡി എഫിന് ആശ്വസിക്കാൻ മുനിസിപ്പാലിറ്റികളിലെ നേട്ടം മാത്രം.941 ഗ്രാമപഞ്ചായത്തുകളിൽ 520 ഇടങ്ങളിലാണ് ഇടതുമുന്നണി മുന്നേറ്റം നടത്തിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 ഇടങ്ങളിലും എൽ ഡി…

പനമുടി ….. Nidhin Sivaraman

മുട്ടോളം മുടിയുണ്ടാർന്നു ഉണ്ണീടെമ്മക്ക്പനങ്കുല പോലടുന്നമുടി കണ്ടുദേശക്കാര് ശുണ്ട് കോട്ടുംമുട്ടോളം മുടി മച്ചിലെ ദേവിക്കുംമാങ്കൊത്തെ മങ്കക്കും മാത്രേള്ളൂ .ഉണ്ണീടെ അമ്മയെ ഉണ്ണി കണ്ടിട്ടില്ലഉണ്ണി പിറന്നാണ്ട് പിറന്നപ്പോ ഉണ്ണുമ്പോചോറിൽ മുടി നാരു കണ്ടെന്നു ചൊല്ലിമുടിക്ക് കുത്തി തറയിലടിച്ചു ഉണ്ണീടെ അപ്ഫൻമങ്കമ്മ പണ്ടും മിണ്ടാറില്ലപിന്നെയൊട്ടു മിണ്ടിയതുമില്ല…

ഇതിലേ… ഇതിലേ …. Unni Kt

ഒത്തിരിപ്പറഞ്ഞുതേഞ്ഞുപോയവാക്കുകളെ മൗനംപുരട്ടി ഉപചരിക്കണം…!ആവർത്തനവിരസമായ വൃത്താന്തങ്ങളേ,സ്വാഗതോക്തികളുടെധാര വരണ്ടുണങ്ങിയിരിക്കുന്നു…!കേള്വിയിലേക്കുള്ളവാതായനങ്ങൾബന്ധിച്ച്കാഴ്ചകളെ നിരസിച്ച് മഹാധ്യാനത്തിന്റെശൃംഗങ്ങളിലേക്ക് ആരോഹണക്രമത്തിൽ ശാന്തിമന്ത്രങ്ങളുരുക്കഴിക്കാം…!ഒന്നാം പടവിൽനിന്ന്ഉയരത്തേക്ക് നോക്കണം….!ഉച്ചികാണാത്തമേരുവിന്റെഉയരംകണ്ടന്ധാളിച്ച്തിരിച്ചിറങ്ങി വേണമെങ്കിൽപഴയ വ്യർത്ഥശബ്ദങ്ങളുടെ പ്രചാരകനാകാം…!കൗതുകമറ്റകാഴ്ചകളുടെനിറംകെടുന്നതുംപതിയെ ദൃശ്യങ്ങൾ മാഞ്ഞുപോകുന്നതുംഇരുൾ പടരുന്നതുംകണ്ട്‌പുലരികളോട് അമിതാവേശമോ പകലിനോട് അളവറ്റഭ്രമമോഇല്ലാതെ തുടരുക…,കിതപ്പിൽ എണ്ണംതെറ്റുന്ന ശ്വാസോച്ഛ്വാസങ്ങളെക്കുറിച്ചെന്തിനാണാവലാതി….?ഉപയോഗക്രമംചിട്ടപ്പെടുത്തിയവൻ അമിതവ്യയം ചെയ്യപ്പെടാനുള്ള എല്ലാപഴുതുകളും അടച്ചുഭദ്രമാക്കിയിട്ടുണ്ട്!ഇതുവരെ വെറുതെപ്പറഞ്ഞുംകേട്ടും നഷ്ടമായമാത്രകളിലേക്ക്സ്മൃതിയാനത്തിൽതുടരുന്നയാത്രയ-വസാനിക്കുമ്പോൾമുതലാണ് പുനർജന്മത്തിന്റെപുതിയ…

വിടപറയുന്ന ഡിസംബർപ്പൂക്കൾ ….. Muraly Raghavan

ഡിസംബർ നീയൊരു പാവം,ദളങ്ങൾകൊഴിയുന്ന പുവുപോലെയാണ്.വിടർന്നു കൊഴിയുന്ന പൂക്കൾസൗരഭ്യം പരത്തിയിതളുകളെല്ലാംകൊഴിയുന്ന നൊമ്പരപ്പൂക്കൾപോലെ.വിടപറയുന്ന ധനുമാസരാവുകൾമഞ്ഞിൻകണങ്ങളാൽ കുളിരണിയും,മനസ്സുകൾ മലർമന്ദസ്മിതത്താൽകവിതകൾ ചൊല്ലുന്ന സായന്തനങ്ങൾപ്രണയവിരഹങ്ങളെ നെഞ്ചിലേറ്റി .സുന്ദരമായ് വിടർന്നുനിൽക്കുന്നപുഷ്പദളങ്ങൾക്കെത്രയഴകെഴും,പ്രണയത്തിൻ പ്രതീകമാം പനിനീർപ്പൂവുംമനസ്സുകളെ പ്രണയാർദ്രമാക്കുന്നതാംമുല്ലപ്പൂക്കൾതൻ സുഗന്ധങ്ങളുംഎത്രയോ പൂക്കാലങ്ങൾ കണ്ടുണർന്നപ്രഭാതങ്ങളുടെ സൗന്ദര്യമെല്ലാംസ്വന്തമാക്കുന്ന ഡിസംബർ നീയെന്നും,വിടവാങ്ങലിന്റെ വിങ്ങലുകളിൽവിരഹാർദ്രയാകുന്നു , പ്രിയസഖേ ?സ്വപ്നങ്ങളെത്രയോ കണ്ടുറങ്ങിമോഹങ്ങളൊത്തിരിയേകി…

നല്ല മനുഷ്യനായി ജീവിച്ചാൽ മാത്രം മതി….Prem Kumar

ഇന്നലെ ഒരു അടുത്ത ബന്ധുവിനെ കാണുവാനും സംസാരിക്കുവാനും ഇടയായി. കുറേ നാളുകൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടുകയായിരുന്നു. സർക്കാർ സർവ്വീസിൽ വളരെ ഉന്നതമായ നിലയിൽ പ്രവർത്തിക്കുന്ന ഒരാൾ. പക്ഷെ ഏറെ വർഷങ്ങളായി മാനസികമായി ഞങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എന്റെ…

അടഞ്ഞുപോകുന്നവാതിലുകൾ …. നിയാസ് സലിം

തുറക്കുംതോറുംഅടഞ്ഞുപോകുന്നവാതിലുകൾസ്വയംപൂട്ടിടുന്നു.എത്രയടച്ചാലുംതുറന്നുപോകുന്നജനാലകൾകൊളുത്തു പറിച്ചെറിയുന്നു.അകത്തേക്കുകയറാൻമടിയ്ക്കുന്നകാറ്റും വെളിച്ചവുംപേപിടിച്ചു പേടിപ്പിക്കുന്നു.കത്താൻ മടിയ്ക്കുന്നഅടുക്കളയുടെ മിടിപ്പ്തീന്മേശ പൊള്ളിക്കുന്നു.പ്രകാശം പരത്താത്തസന്ധ്യാവിളക്കിൻ വിളർച്ച..കെട്ട സൂര്യന്റെവിരസത്തുടർച്ച …വസന്തംമറന്നഋതുഘോഷയാത്രഅമ്മൂമ്മമാത്രംഅന്നുമിന്നുംപിരാന്ത് പറയും,വിൽപ്പനയ്ക്ക് വെച്ച വീടുമാത്രംവിലപേശി വാങ്ങരുതെന്ന്.

ഡ്രൈവർ കസ്റ്റഡിയിൽ.

മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തതായാണ് വിവരം. അപകട മരണത്തിൽ ദുരൂഹതയെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഡ്രൈവറും ലോറിയും കസ്റ്റഡിയിലായിരിക്കുന്നത്. ആരോപണവുമായി അദ്ദേഹത്തിന്‍റെ കുടുംബവും ഇന്നലെത്തന്നെ…